Movie prime

തൃശൂർക്കാർ പറയാറുണ്ട്, അമിട്ടിനു തീ കൊടുത്താൽ പൊട്ടുന്നത് നീട്ടിവെയ്ക്കാൻ ഉണ്ടാക്കിയവൻ്റെ അപ്പാപ്പൻ വന്നാലും കഴിയില്ലെന്ന്, സംഘപരിവാറിനെതിരെ അശോകൻ ചരുവിൽ

Asokan Charuvil ഗുജറാത്ത് 2002ൻ്റെ ആവർത്തനമാണ് ഡൽഹി 2020 എന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള തൻ്റെ പഴയ പോസ്റ്റ് പുന:പ്രസിദ്ധീകരിച്ച് അശോകൻ ചരുവിൽ. വോട്ടേഴ്സ് ലിസ്റ്റ് കൈയിൽ വെച്ചാണ് ഗുജറാത്തിലെ മുസ്ലീം വീടുകളെ സംഘപരിവാർ വർഗീയ വാദികൾ കണ്ടുപിടിച്ചതെന്നും കലാപകാലത്തെ ഡൽഹിയിലെ കാവിക്കൊടി കെട്ടിയ വീടുകൾ ആസൂത്രണത്തെ കൃത്യമായി വെളിവാക്കിയിരുന്നതായും ചരുവിൽ എഴുതുന്നു. തെരുവിൽ വെച്ച് നിങ്ങൾ മതപരിശോധനക്ക് വിധേയനാകേണ്ടതുണ്ടെന്നും പരിശോധന അവസാനിക്കുകയില്ലെന്നും നാളെ ജാതിയായിരിക്കും ചോദിക്കുകയെന്നും എഴുത്തുകാരൻ ഓർമിപ്പിക്കുന്നു. കൊടികെട്ടിയ എല്ലാ വീടുകളും രക്ഷപ്പെടുമെന്ന് കരുതേണ്ട എന്ന് More
 
തൃശൂർക്കാർ പറയാറുണ്ട്, അമിട്ടിനു തീ കൊടുത്താൽ പൊട്ടുന്നത് നീട്ടിവെയ്ക്കാൻ ഉണ്ടാക്കിയവൻ്റെ അപ്പാപ്പൻ വന്നാലും കഴിയില്ലെന്ന്, സംഘപരിവാറിനെതിരെ  അശോകൻ ചരുവിൽ
Asokan Charuvil

ഗുജറാത്ത് 2002ൻ്റെ ആവർത്തനമാണ് ഡൽഹി 2020 എന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള തൻ്റെ പഴയ പോസ്റ്റ് പുന:പ്രസിദ്ധീകരിച്ച് അശോകൻ ചരുവിൽ. വോട്ടേഴ്സ് ലിസ്റ്റ് കൈയിൽ വെച്ചാണ് ഗുജറാത്തിലെ മുസ്ലീം വീടുകളെ സംഘപരിവാർ വർഗീയ വാദികൾ കണ്ടുപിടിച്ചതെന്നും കലാപകാലത്തെ ഡൽഹിയിലെ കാവിക്കൊടി കെട്ടിയ വീടുകൾ ആസൂത്രണത്തെ കൃത്യമായി വെളിവാക്കിയിരുന്നതായും ചരുവിൽ എഴുതുന്നു. തെരുവിൽ വെച്ച് നിങ്ങൾ മതപരിശോധനക്ക് വിധേയനാകേണ്ടതുണ്ടെന്നും പരിശോധന അവസാനിക്കുകയില്ലെന്നും നാളെ ജാതിയായിരിക്കും ചോദിക്കുകയെന്നും എഴുത്തുകാരൻ ഓർമിപ്പിക്കുന്നു. കൊടികെട്ടിയ എല്ലാ വീടുകളും രക്ഷപ്പെടുമെന്ന് കരുതേണ്ട എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. Asokan Charuvil

പോസ്റ്റ് അതേരൂപത്തിൽ താഴെ

……

ഡൽഹി 2020:

കാവിക്കൊടി കെട്ടിയ ഡൽഹി വീടുകൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കിക്കൊണ്ടുള്ള ഭേദഗതി നിയമത്തിലൂടെ ബി.ജെ.പി.സർക്കാർ എന്താണോ ആഗ്രഹിച്ചത് അത് രാജ്യത്ത് സംഭവിച്ചിരിക്കുന്നു. വിഭജനവും വർഗ്ഗീയകലാപവും വംശഹത്യയും. തലസ്ഥാനനഗരം കത്തിക്കാളിയത് അമേരിക്കൻ യജമാനനെ വിരുന്നൂട്ടുന്ന സമയത്ത് ആയിപ്പോയതു കൊണ്ട് അവർക്ക് വല്ലാത്ത ജാള്യതയുണ്ട്. അസമയത്തായിപ്പോയി എന്നാണ് പിറുപിറുപ്പ്. ഞങ്ങൾ തൃശൂർക്കാർ പറയാറുണ്ട്: അമിട്ടിനു തീ കൊടുത്താൽ പിന്നെ അത് മുകളിൽ പോയി പൊട്ടുന്നത് നാളേക്ക് നീട്ടിവെക്കാൻ അതുണ്ടാക്കിയവൻ്റെ അപ്പാപ്പൻ വന്നാലും കഴിയില്ല എന്ന്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പരമാവധി ഐക്യത്തോടെ സമാധാനപരവും ജനാധിപത്യരീതിയിലും ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ നടത്തുന്നത് കണ്ട് ബി.ജെ.പി. വലിയ അങ്കലാപ്പിലായിരുന്നു. മതചിഹ്നങ്ങളോ പാർടി കൊടികളോ ഇല്ലാതെ ദേശീയപതാകയും ഭരണഘടനാ പുസ്തകവും ഉപയോഗിച്ചുകൊണ്ടായിരുന്നു എല്ലാ സമരങ്ങളും. വീട്ടമ്മമാരും കുഞ്ഞുങ്ങളും സമരവേദികളിലെ സജീവ സാന്നിദ്ധ്യമായി മാറി. ന്യൂനപക്ഷത്തെ തീവ്രഭീകരസംഘങ്ങളെ സമരരംഗത്തു നിന്ന് അവർ അകറ്റി നിറുത്തി.

തങ്ങളുടെ നീക്കം പാളുന്നത് കണ്ട പരിവാർ സംഘം അന്തരീക്ഷം കലുഷിതമാക്കാൻ രണ്ടു മാർഗ്ഗങ്ങൾ സ്വീകരിച്ചു. ആദ്യം അവർ ഹിന്ദുക്കൾക്കിടയിൽ മുസ്ലീം മതവിരോധം പ്രചരിപ്പിക്കാൻ തുടങ്ങി. പിന്നെ സമരകേന്ദ്രങ്ങളിൽ നേരിട്ടെത്തി ആക്രമണം അഴിച്ചുവിട്ടു. ലോറികളിൽ കല്ലു നിറച്ചു കൊണ്ടുവന്നാണ് ദൽഹിയിലെ ബി.ജെ.പി.നേതാവ് കപിൽ മിശ്ര സമരം ചെയ്യുന്ന ജനങ്ങളെ ആക്രമിച്ചത്.

രാജ്യത്തുണ്ടായ എല്ലാ വർഗ്ഗീയ കലാപങ്ങളും രാഷ്ട്രീയമായി തങ്ങൾക്ക് നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ആർ.എസ്.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്. 2002ൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഗുജറാത്തിൽ മോദി നടത്തിയ മുസ്ലീം വംശഹത്യയാണ് തങ്ങളെ ഇന്ത്യയുടെ അധികാര പദവിയിൽ എത്തിച്ചതെന്നും അവർ കരുതുന്നു.

ഗുജറാത്ത് 2002ൻ്റെ ആവർത്തനമാണ് ഡൽഹി 2020. വോട്ടേഴ്സ് ലിസ്റ്റ് കയ്യിൽ വെച്ചാണ് അന്ന് ഗുജറാത്തിലെ മുസ്ലീം വീടുകളെ അവർ കണ്ടുപിടിച്ചത്. ഇന്ന് ഡൽഹിയിലെ കാവിക്കൊടി കെട്ടിയ വീടുകൾ ആസൂത്രണത്തെ കൃത്യമായി വെളിവാക്കുന്നു. ഇന്ന് തെരുവിൽ വെച്ച് നിങ്ങൾ മതപരിശോധനക്ക് വിധേയനാകേണ്ടതുണ്ട്. പരിശോധന അവസാനിക്കുകയില്ല. നാളെ ജാതിയായിരിക്കും ചോദിക്കുക. കൊടികെട്ടിയ എല്ലാ വീടുകളും രക്ഷപ്പെടും എന്നു കരുതേണ്ട.