Movie prime

വർഗീയ കാർഡിറക്കി അസം സർക്കാർ, മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ബില്ല്

വർഗീയമായ ചേരിതിരിവ് ലക്ഷ്യമിട്ട് പുതിയ നിയമ നിർമാണത്തിനൊരുങ്ങി അസമിലെ സർബാനന്ദ സോനോവാൾ സർക്കാർ. സംസ്ഥാനത്ത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ബില്ലാണ് ബിജെപി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. മതേതര രാജ്യത്ത് മതപഠന ശാലകൾക്ക് സർക്കാർ സഹായം നൽകേണ്ടതില്ല എന്ന വാദമാണ് പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള കാരണമായി സർക്കാർ ഉയർത്തുന്നത്. മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. നിർദിഷ്ട ബില്ലിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. മുസ്ലിം മതപഠന More
 
വർഗീയ കാർഡിറക്കി അസം സർക്കാർ, മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ബില്ല്

ർഗീയമായ ചേരിതിരിവ് ലക്ഷ്യമിട്ട് പുതിയ നിയമ നിർമാണത്തിനൊരുങ്ങി അസമിലെ സർബാനന്ദ സോനോവാൾ സർക്കാർ. സംസ്ഥാനത്ത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ബില്ലാണ് ബിജെപി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്.

മതേതര രാജ്യത്ത് മതപഠന ശാലകൾക്ക് സർക്കാർ സഹായം നൽകേണ്ടതില്ല എന്ന വാദമാണ് പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള കാരണമായി സർക്കാർ ഉയർത്തുന്നത്.

മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. നിർദിഷ്ട ബില്ലിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

മുസ്ലിം മതപഠന ശാലകൾക്ക് മാത്രമാണ് വിലക്ക് വീഴുന്നതെന്നും സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വേദപഠന ശാലകളെപ്പറ്റി നിർദിഷ്ട ബിൽ നിശബ്ദത പാലിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഹിന്ദുത്വസർക്കാർ ഒരു പ്രത്യേക മതത്തെ മാത്രം ദ്രോഹിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്.

മതേതര രാജ്യമായ ഇന്ത്യയിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കുന്ന മതത്തിൻ്റെ ദർശനങ്ങളെ പ്രചരിപ്പിക്കാനുമുളള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. മദ്രസകൾക്കെതിരെയുളള സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അതിനെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും.

ബിജെപി യുടെ സഖ്യകക്ഷികളായ അസം ഗണ പരിഷത്ത്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവ മദ്രസകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്ന നിയമത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊളളുന്നത്.
നിർദിഷ്ട നിയമത്തിനെതിരെ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭ ബില്ല് പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഗവർണറുടെ അനുമതി ലഭിച്ചാൽ 2021 ഏപ്രിലോടെ മദ്രസകൾ ജനറൽ സ്കൂളുകളായി മാറും.