Movie prime

മോദിയെ വിമര്‍ശിച്ച ആതിഷ് അലിക്ക് തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്ശിച്ച് ടൈം മാഗസിനില് ‘ഡിവൈഡര് ഇന് ചീഫ്’ എന്ന തലക്കെട്ടില് ലേഖനമെഴുതിയ എഴുത്തുകാരന് ആതിഷ് അലി തസീറിന്റെ ഓവര്സീസ് പൗരത്വം ഇന്ത്യ റദ്ദാക്കി. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യയിൽ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നൽകുന്ന പൗരത്വ സംവിധാനമാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയില് താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്ഡുടമകള്ക്കുണ്ട്. ഈ അവകാശങ്ങള് എല്ലാം ആതിഷിന് ഇനി നഷ്ടമാകും. അടിസ്ഥാന വിവരങ്ങള് More
 
മോദിയെ വിമര്‍ശിച്ച ആതിഷ് അലിക്ക് തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ ആതിഷ് അലി തസീറിന്റെ ഓവര്‍സീസ് പൗരത്വം ഇന്ത്യ റദ്ദാക്കി. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യയിൽ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നൽകുന്ന പൗരത്വ സംവിധാനമാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്.

ഈ അവകാശങ്ങള്‍ എല്ലാം ആതിഷിന് ഇനി നഷ്ടമാകും. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയതെന്നാണ് സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രതികരണം. ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാക് സ്വദേശിയാണെന്ന വിവരം ആതിഷ് മറച്ചുവെച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദമാക്കുന്നത്.

അതേസമയം തനിക്ക് വിശദീകരണം നൽകാൻ സർക്കാർ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു. മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്ലീൻ സിങ്ങിന്റേയും പാകിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റേയും മകനാണ് ആതിഷ് തസീർ. ബ്രിട്ടണിലാണ് ആതിഷ് ജനിച്ചത്.

പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്‍റെ ലേഖനം അവകാശപ്പെട്ടത്.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്‍റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.