Movie prime

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉയരം 161 അടിയായി ഉയർത്തി; നേരത്തേ നിശ്ചയിച്ചതിലും 20 അടി കൂടുതൽ

Ayodhya അയോധ്യയിൽ പണിയുന്ന രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകും. 1988-ൽ തയ്യാറാക്കിയ പ്ലാനിൽ 141 അടിയായിരുന്നു ഉയരം നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 5-ന് നടക്കുന്ന ഭൂമിപൂജയ്ക്ക് ശേഷമാണ് നിർമാണം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ വ്യക്തികൾ ഭൂമിപൂജാ ചടങ്ങിൽ പങ്കെടുക്കും. “1988-ലാണ് പഴയ രൂപകൽപന തയ്യാറാക്കിയത്. 30 വർഷത്തിലേറെയായി. ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം അന്ന് കണക്കുകൂട്ടിയതിലും കൂടാൻ സാധ്യതയുണ്ട്. ക്ഷേത്ര സന്ദർശനത്തിന് ധാരാളം പേർ വരും. അതിനാൽ വലുപ്പം വർധിപ്പിക്കണമെന്ന് കരുതി. പുതുക്കിയ രൂപകൽപന പ്രകാരം, ക്ഷേത്രത്തിന്റെ ഉയരം 141 More
 
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉയരം 161 അടിയായി ഉയർത്തി; നേരത്തേ നിശ്ചയിച്ചതിലും 20 അടി കൂടുതൽ

Ayodhya

അയോധ്യയിൽ പണിയുന്ന രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകും. 1988-ൽ തയ്യാറാക്കിയ പ്ലാനിൽ 141 അടിയായിരുന്നു ഉയരം നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 5-ന് നടക്കുന്ന ഭൂമിപൂജയ്ക്ക് ശേഷമാണ് നിർമാണം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ വ്യക്തികൾ ഭൂമിപൂജാ ചടങ്ങിൽ പങ്കെടുക്കും.

“1988-ലാണ് പഴയ രൂപകൽപന തയ്യാറാക്കിയത്. 30 വർഷത്തിലേറെയായി. ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം അന്ന് കണക്കുകൂട്ടിയതിലും കൂടാൻ സാധ്യതയുണ്ട്. ക്ഷേത്ര സന്ദർശനത്തിന് ധാരാളം പേർ വരും. അതിനാൽ വലുപ്പം

വർധിപ്പിക്കണമെന്ന് കരുതി. പുതുക്കിയ രൂപകൽപന പ്രകാരം, ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയർത്തി “- മുഖ്യ വാസ്തുശില്പിയായ സി സോംപുരയുടെ മകനും ആർകിടെക്റ്റുമായ നിഖിൽ സോംപുര വാർത്താ ഏജൻസിയോട് പറഞ്ഞു.

പുതിയതായി രണ്ട് മണ്ഡപങ്ങൾ കൂടി ഡിസൈനിൽ ചേർത്തിട്ടുണ്ട്.

“മുമ്പത്തെ രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത തൂണുകളും കല്ലുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. രണ്ട് മണ്ഡപങ്ങൾ മാത്രമാണ് കൂടുതലായി ചേർത്തിട്ടുള്ളത്.ക്ഷേത്രനിർമ്മാണത്തിന് ഏകദേശം മൂന്നര വർഷമെടുക്കും- സോംപുര പറഞ്ഞു.

“പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഭൂമിപൂജ പൂർത്തിയായാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. യന്ത്രസാമഗ്രികളും ഉപകരണങ്ങളുമായി

എൽആൻഡ്ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും. നിർമാണം പൂർത്തിയാക്കാൻ 3 മുതൽ 3.5 വർഷം വരെ എടുക്കും, ”അദ്ദേഹം പറഞ്ഞു.

40 കിലോഗ്രാം ഭാരമുള്ള വെള്ളി ഇഷ്ടിക സ്ഥാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിക്കുന്നത്. ചടങ്ങിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വേദാചാരങ്ങൾ നടക്കും.ആഗസ്റ്റ് മൂന്നിനാണ് ആചാരപരമായ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്.അമ്പതോളം വിവിഐപിമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പരിപാടികൾ തത്സമയം കാണാനായി അയോധ്യയിലുടനീളം പടുകൂറ്റൻ ഡിസ്പ്ലേ സ്‌ക്രീനുകൾ സ്ഥാപിക്കും.