Movie prime

ചന്ദ്രനിലേക്കുള്ള യാത്രയില്‍ പങ്കാളിയെ തേടി കോടീശ്വരന്‍

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില് കൂട്ടിന് പെണ്സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്. 2023ല് നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള യുസാക്കുവിന്റെ പരസ്യം. നാല്പ്പത്തിനാലുകാരനും ഫാഷന് മേഖലയില് പ്രമുഖനുമാണ് യുസാക്കു മെയ്സാവ. സോസോടൗണ് എന്ന ജപ്പാനിലെ ഏറ്റവും വലിയ ഫാഷന് റീട്ടെയ്ല് വെബ്സൈറ്റിന്റെ സ്ഥാപകനാണ് യുസാക്കു. ഏകദേശം 21,000 കോടി രൂപയുടെ ആസ്തിയുണ്ട് അദ്ദേഹത്തിന്. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസോ അതില് കൂടുതലോ പ്രായമുള്ളവര്ക്കാണ് അവസരം. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ More
 
ചന്ദ്രനിലേക്കുള്ള യാത്രയില്‍ പങ്കാളിയെ തേടി കോടീശ്വരന്‍

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ കൂട്ടിന് പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്‍. 2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള യുസാക്കുവിന്റെ പരസ്യം. നാല്‍പ്പത്തിനാലുകാരനും ഫാഷന്‍ മേഖലയില്‍ പ്രമുഖനുമാണ് യുസാക്കു മെയ്‌സാവ. സോസോടൗണ്‍ എന്ന ജപ്പാനിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്ല്‍ വെബ്‌സൈറ്റിന്റെ സ്ഥാപകനാണ് യുസാക്കു. ഏകദേശം 21,000 കോടി രൂപയുടെ ആസ്തിയുണ്ട് അദ്ദേഹത്തിന്.

അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. നാളെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. ജീവിതാവസാനം വരെയും തനിക്കൊപ്പം കഴിയാന്‍ സന്നദ്ധരായ സ്ത്രീകളില്‍ നിന്നാണ് യുസാക്കു അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ശൂന്യാകാശത്ത് വച്ച് തന്റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുമെന്നും യുസാക്കു പറഞ്ഞു.

ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു. 2023 ലോ അതിനുശേഷമോ ആയിരിക്കും സ്‌പേസ്എക്‌സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്‌ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

ജനുവരി 25-26ന് സ്ത്രീ സുഹൃത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തും. ഫെബ്രുവരി പകുതിയോടെ അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ യുസാക്കു പരിചയപ്പെടും. മാര്‍ച്ച് അവസാനത്തോടെ വിജയിയെ പ്രഖ്യാപിക്കുമെന്നും യുസാക്കു വ്യക്തമാക്കി.