Movie prime

ഗൂഗിളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ ബിജെപി മുന്നിൽ

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഗൂഗിളിൽ പരസ്യം ചെയ്യാൻ ഇതേവരെ ചിലവാക്കിയത് 3.76 കോടി രൂപ. രാഷ്ട്രീയ പാർട്ടികളുടെയും അവയുടെ പ്രചരണം ഏറ്റെടുത്ത ഏജൻസികളുടേതുമായി 831 പരസ്യങ്ങളാണ് ഈ കാലയളവിൽ പുറത്തുവന്നത്. പരസ്യങ്ങൾക്കായി ഏറ്റവുമധികം തുക ചിലവഴിച്ചിട്ടുള്ളത് ബി ജെ പി യാണ്. കോൺഗ്രസ് പാർട്ടി നാലാം സ്ഥാനത്താണ്. ട്രാൻസ്പരൻസി ഇന്റർനാഷണലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഗൂഗിളിൽ നൽകിയ 554 പരസ്യങ്ങൾക്ക് ബി ജെ പി ഇതേവരെ ചെലവാക്കിയത് 1.21 കോടി രൂപയാണ്. ഗൂഗിൾ പരസ്യങ്ങളിൽ 32 More
 
ഗൂഗിളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ ബിജെപി മുന്നിൽ

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഗൂഗിളിൽ പരസ്യം ചെയ്യാൻ ഇതേവരെ ചിലവാക്കിയത് 3.76 കോടി രൂപ. രാഷ്ട്രീയ പാർട്ടികളുടെയും അവയുടെ പ്രചരണം ഏറ്റെടുത്ത ഏജൻസികളുടേതുമായി 831 പരസ്യങ്ങളാണ് ഈ കാലയളവിൽ പുറത്തുവന്നത്. പരസ്യങ്ങൾക്കായി ഏറ്റവുമധികം തുക ചിലവഴിച്ചിട്ടുള്ളത് ബി ജെ പി യാണ്. കോൺഗ്രസ് പാർട്ടി നാലാം സ്ഥാനത്താണ്.

ട്രാൻസ്പരൻസി ഇന്റർനാഷണലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ഗൂഗിളിൽ നൽകിയ 554 പരസ്യങ്ങൾക്ക് ബി ജെ പി ഇതേവരെ ചെലവാക്കിയത് 1.21 കോടി രൂപയാണ്. ഗൂഗിൾ പരസ്യങ്ങളിൽ 32 ശതമാനവും ബി ജെ പിയുടേതാണ്. രണ്ടാം സ്ഥാനത്തുള്ളത് വൈ എസ് ആർ പാർട്ടിയാണ്. 107 പരസ്യങ്ങൾക്കായി 1.04 കോടി രൂപയാണ് വൈ എസ് ആർ കോൺഗ്രസ് ചിലവഴിച്ചത്. 85.25 ലക്ഷവുമായി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം മൂന്നാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് തെരഞ്ഞെടുപ്പ് പരസ്യങ്ങളെക്കുറിച്ചുള്ള പുതുക്കിയ മാനദണ്ഡങ്ങൾ ഗൂഗിൾ പുറപ്പെടുവിച്ചത്. ക്രമക്കേടുകൾ തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

കമ്മീഷന്റെ മുൻ‌കൂർ അനുമതിയും പ്രീ സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഗൂഗിളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കൂ.