Movie prime

ബംഗാളിൽ ബിജെപിക്ക് കനത്ത പരാജയം; പ്രവചനം തെറ്റിയാൽ പണി നിർത്തുമെന്നും പ്രശാന്ത് കിഷോർ

bjp വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ തകർന്നടിയുമെന്ന പ്രവചനവുമായി പ്രശസ്ത പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ. നിയമസഭാ സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ പോലും പണിപ്പെടേണ്ട അവസ്ഥയിലാവും പാർടിയെന്നും ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർടികളെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ബംഗാളിൽ ബിജെപിയെ അധികാരത്തിലേറ്റാൻകൂടെ നിൽക്കുന്ന മാധ്യമങ്ങളുടെ ഊതിവീർപ്പിച്ച പ്രചാരണ കോലാഹലങ്ങൾ വെറുതെയാവുമെന്നും വാസ്തവത്തിൽ രണ്ടക്കം തികയ്ക്കാൻ തന്നെ ബിജെപിപണിപ്പെടുമെന്നുമാണ് പ്രശാന്ത് കിഷോറിൻ്റെ ട്വീറ്റ്. പ്രവചനം തെറ്റിയാൽ താൻ ഈ പണി നിർത്തുമെന്നും ട്വിറ്റർ More
 
ബംഗാളിൽ ബിജെപിക്ക് കനത്ത പരാജയം;  പ്രവചനം തെറ്റിയാൽ പണി നിർത്തുമെന്നും പ്രശാന്ത് കിഷോർ

bjp
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ തകർന്നടിയുമെന്ന പ്രവചനവുമായി പ്രശസ്ത പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ. നിയമസഭാ സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ പോലും പണിപ്പെടേണ്ട അവസ്ഥയിലാവും പാർടിയെന്നും ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർടികളെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ബംഗാളിൽ ബിജെപിയെ അധികാരത്തിലേറ്റാൻകൂടെ നിൽക്കുന്ന മാധ്യമങ്ങളുടെ ഊതിവീർപ്പിച്ച പ്രചാരണ കോലാഹലങ്ങൾ വെറുതെയാവുമെന്നും വാസ്തവത്തിൽ രണ്ടക്കം തികയ്ക്കാൻ തന്നെ ബിജെപിപണിപ്പെടുമെന്നുമാണ് പ്രശാന്ത് കിഷോറിൻ്റെ ട്വീറ്റ്. പ്രവചനം തെറ്റിയാൽ താൻ ഈ പണി നിർത്തുമെന്നും ട്വിറ്റർ സന്ദേശം പറയുന്നു. bjp

തൃണമൂൽ നേതാവ് സുവേന്ദു അധികാരി അടക്കം നിരവധി തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേക്കേറിയതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോറിൻ്റെ പ്രവചനം വന്നിരിക്കുന്നത്. തൃണമൂലിൽ നിന്നു മാത്രമല്ല നിരവധി ഇടതു, കോൺഗ്രസ് നേതാക്കളും തങ്ങളുടെ പാർടികൾ വിട്ട് ബിജെപിയിലേക്ക് കൂറു മാറിയിട്ടുണ്ട്.

പത്ത് വർഷക്കാലമായി അധികാരത്തിലിരിക്കുന്ന തൃണമൂലിനെ തുരത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയാണ് ബംഗാളിൽ മമത ബാനർജി അധികാരത്തിലേറിയത്. 2019-ലെപൊതു തിരഞ്ഞെടുപ്പിൽ 42-ൽ 18 സീറ്റ് നേടി ബിജെപി കരുത്ത് തെളിയിച്ചിരുന്നു.രാജ്യത്തെ ഏറ്റവും പ്രഗത്ഭനും സമർഥനുമായ രാഷ്ട്രീയ തന്ത്രജ്ഞനായാണ് പ്രശാന്ത് കിഷോർ അറിയപ്പെടുന്നത്. നിരവധി പാർടികളെ അധികാരത്തിൽ എത്തിച്ചതിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണായകമായിരുന്നു.

2011-ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പൊളിറ്റിക്കൽ കാമ്പയ്നർ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനാവുന്നത്. 2014-ൽ സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് എന്ന പ്രശാന്ത് കിഷോർ നയിച്ച സംഘമാണ് ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സമ്മാനിക്കുന്നതും നരേന്ദ്ര മോദിയെ ദേശീയ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കുന്നതും.