Movie prime

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ രൂപകൽപന പുറത്തിറക്കി

ayodhya പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഭൂമിപൂജ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ നിർമിക്കാൻ പോകുന്ന രാമക്ഷേത്രത്തിന്റെ രൂപകൽപന സർക്കാർ ഇന്ന് പുറത്തിറക്കി.ayodhya നിരവധി ഗോപുരങ്ങളും തൂണുകളും താഴികക്കുടങ്ങളും ക്ഷേത്രത്തിനുണ്ട്. വിശാലമായ അടിത്തറയിൽ മൂന്ന് നിലകളുള്ള ഒരു വലിയ ശിലാഘടനയാണ് ഇന്ന് അനാച്ഛാദനം ചെയ്ത ചിത്രത്തിലുള്ളത്. ക്ഷേത്രത്തിന് 161 അടി ഉയരമുണ്ട്. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പമാണ് ക്ഷേത്രത്തിനുള്ളതെന്ന് ആർക്കിടെക്റ്റ് പറയുന്നു.സങ്കീർണ്ണമായ കൊത്തുപണികളുള്ള ഉയർന്ന താഴികക്കുടം ആരേയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. നവംബറിൽ സുപ്രീംകോടതി വിധി വന്നതിന് More
 
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ രൂപകൽപന പുറത്തിറക്കി

ayodhya

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഭൂമിപൂജ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ നിർമിക്കാൻ പോകുന്ന രാമക്ഷേത്രത്തിന്റെ രൂപകൽപന സർക്കാർ ഇന്ന് പുറത്തിറക്കി.ayodhya

നിരവധി ഗോപുരങ്ങളും തൂണുകളും താഴികക്കുടങ്ങളും ക്ഷേത്രത്തിനുണ്ട്. വിശാലമായ അടിത്തറയിൽ മൂന്ന് നിലകളുള്ള ഒരു വലിയ ശിലാഘടനയാണ് ഇന്ന് അനാച്ഛാദനം ചെയ്ത ചിത്രത്തിലുള്ളത്. ക്ഷേത്രത്തിന് 161 അടി ഉയരമുണ്ട്. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പമാണ് ക്ഷേത്രത്തിനുള്ളതെന്ന് ആർക്കിടെക്റ്റ് പറയുന്നു.സങ്കീർണ്ണമായ കൊത്തുപണികളുള്ള ഉയർന്ന താഴികക്കുടം ആരേയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്.

നവംബറിൽ സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് രൂപകൽപനയിൽ മാറ്റം വരുത്തിയത്. നേരത്തേ തർക്ക പ്രദേശം എന്ന് അറിയപ്പെട്ടിരുന്ന 2.77 ഏക്കർ സ്ഥലത്താണ് ക്ഷേത്രനിർമാണം നടക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതും 1992-ൽ കർസേവയിലൂടെ സംഘപരിവാർ പ്രവർത്തകർ തകർത്തതുമായ ബാബറി പള്ളി നിന്നിരുന്ന സ്ഥലത്താണ് നിർദിഷ്ട രാമക്ഷേത്രം പണിയുന്നത്.

ബാബറി പളളി നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയായി പ്രഖ്യാപിച്ച കോടതിവിധി വന്നതോടെയാണ് അയോധ്യയിൽ ക്ഷേത്ര നിർമാണം ആരംഭിച്ചത്. പള്ളി പണിയാൻ മറ്റൊരിടത്ത് അഞ്ച് ഏക്കർ സ്ഥലം നൽകാനാണ് സുപ്രീം കോടതി വിധിച്ചത്.

ക്ഷേത്ര വാസ്തുശില്പികളുടെ കുടുംബത്തിൽ നിന്നുള്ള ആർക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയോട് 30 വർഷം മുമ്പ് രാമക്ഷേത്രം രൂപകൽപന ചെയ്യാൻ ക്ഷേത്ര നിർമാണ സമിതി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രകാന്ത് സോംപുരയുടെ പിതാവ് പ്രഭാശങ്കർ സോംപുരയാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന് മേൽനോട്ടം വഹിച്ചത്.നാഗര ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിന് ഉണ്ടാവുകയെന്ന് 77-കാരനായ സോംപുര പറഞ്ഞു.

രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങളാണുള്ളത്. ശ്രീകോവിലിന് മുകളിൽ ഒരു ശിഖാര അല്ലെങ്കിൽ ഗോപുരം നിർമിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) മേധാവി മോഹൻ ഭഗവത് എന്നിവർ ഭൂമിപൂജ ചടങ്ങിൽ സംബന്ധിക്കും. ക്ഷേത്ര നിർമാണം പൂർത്തിയാവാൻ ഏകദേശം മൂന്ന് വർഷമെടുക്കുമെന്ന് ആർക്കിടെക്റ്റ് പറഞ്ഞു.