Movie prime

കുഴൽക്കിണറിൽ വീണ് കുട്ടികൾ മരിക്കാത്ത ഭാരതം

Bore Well ഉപേക്ഷിക്കപ്പെട്ടതും നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള കുഴൽക്കിണറുകളുടെ പരിപാലനത്തെ സംഭവിച്ച് സുപ്രീംകോടതി എത്രയോ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു.അവയിൽ ഒന്നെങ്കിലും ശ്രദ്ധയോടെ നടപ്പിലാക്കിയിരുന്നുവെങ്കിൽ എന്നേ നിന്നുപോകുമായിരുന്ന ഒരു ദുരന്ത പരമ്പരയാണിത്… എന്നിട്ടും എന്താണിങ്ങനെ എന്നാണ് ചോദ്യമെങ്കിൽ അതിന് ഒരേ ഒരു ഉത്തരമേയുള്ളൂ.മരിച്ചു പോകുന്നത് മുഴുവൻ പാവം ഗ്രാമീണരുടെ കുഞ്ഞുങ്ങളാണ്.ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ അതിസാധാരണക്കാരായ മനുഷ്യരുടെ മക്കൾ. ധനികരും നഗരവാസികളുമായ മനുഷ്യരുടെ കുഞ്ഞുങ്ങളെ ബാധിക്കാനിടയില്ലാത്ത അപകടമാണിത്. കുഴൽക്കിണറുകളിൽ വീണ് മരിച്ചുപോകുന്ന കുഞ്ഞുങ്ങളെ കുറിച്ചാണ് ഡോ. സതീഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയമങ്ങളും ഗ്രാമീണ More
 
കുഴൽക്കിണറിൽ വീണ് കുട്ടികൾ മരിക്കാത്ത ഭാരതം

Bore Well
ഉപേക്ഷിക്കപ്പെട്ടതും നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള കുഴൽക്കിണറുകളുടെ പരിപാലനത്തെ സംഭവിച്ച് ‌സുപ്രീംകോടതി എത്രയോ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു.അവയിൽ ഒന്നെങ്കിലും ശ്രദ്ധയോടെ നടപ്പിലാക്കിയിരുന്നുവെങ്കിൽ എന്നേ നിന്നുപോകുമായിരുന്ന ഒരു ദുരന്ത പരമ്പരയാണിത്‌… എന്നിട്ടും എന്താണിങ്ങനെ എന്നാണ്‌ ചോദ്യമെങ്കിൽ അതിന്‌ ഒരേ ഒരു ഉത്തരമേയുള്ളൂ.മരിച്ചു പോകുന്നത്‌ മുഴുവൻ പാവം ഗ്രാമീണരുടെ കുഞ്ഞുങ്ങളാണ്‌.ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ അതിസാധാരണക്കാരായ മനുഷ്യരുടെ മക്കൾ. ധനികരും നഗരവാസികളുമായ മനുഷ്യരുടെ കുഞ്ഞുങ്ങളെ ബാധിക്കാനിടയില്ലാത്ത അപകടമാണിത്‌.
കുഴൽക്കിണറുകളിൽ വീണ് മരിച്ചുപോകുന്ന കുഞ്ഞുങ്ങളെ കുറിച്ചാണ് ഡോ. സതീഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയമങ്ങളും ഗ്രാമീണ തൊഴിലുറപ്പ് പോലുള്ള മനുഷ്യശേഷിയും വേണ്ടുവോളമുള്ള നമ്മുടെ രാജ്യത്ത് ഇച്ഛാശക്തിയുള്ള നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഇല്ലാത്തതെന്ന് ഡോ. സതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. Bore Well

പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം

കുട്ടികൾ കുഴൽക്കിണറിൽ വീണ്‌ മരിക്കാത്ത ഒരു ഭാരതം സാധ്യമാവാത്തതെന്ത്‌ എന്ന് ഞാൻ സങ്കടപ്പെടുന്നു.മംഗൾയാനടക്കം ആ ദേശത്തിന്റെ മുഴുവൻ പ്രഖ്യാപിത മികവുകളും നിഷ്പ്രഭമാവുന്ന ഒരു സമയമാകുന്നു അത്‌.സത്യത്തിൽ നടപ്പിലാക്കാൻ കഴിയാത്ത ഒരുകാര്യമാണോ അത്‌ ?നിരന്തരം നടത്തേണ്ടിവരുന്ന രക്ഷാദൗത്യങ്ങളിൽ ഒന്നിന്‌ ചിലവാകുന്ന ധനശേഷിയും ആൾബലവും തികച്ചും വേണ്ടിവരുമോ നിലവിൽ ഉപയോഗിച്ച്‌ ഉപേക്ഷിക്കപ്പെട്ട മുഴുവൻ കിണറുകളും മൂടിക്കളയാൻ? പരമാവധി പന്ത്രണ്ട്‌ ഇഞ്ചുണ്ടാവും ഒരു കുഴൽക്കിണറിന്റെ വ്യാസം. ആയിരം അടിയുണ്ടാകും ശരാശരിയെടുത്താൽ ഒന്നിന്റെ ആഴം.കുഴിക്കാനെടുത്ത അധ്വാനത്തിന്റെ അൻപതിലൊരംശത്തിൽ അധികം വരുമോ അത്‌ മൂടുവാനുള്ള ചിലവും അധ്വാനവും ?

എന്നിട്ടും ഔദ്യോഗിക സംവിധാനങ്ങൾക്ക്‌ അത്തരമൊരു ഉത്തരവാദിത്തം കുഴൽക്കിണറിന്റെ ഉടമകളിൽ നിക്ഷിപ്തമാക്കുവാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാവും.നിയമങ്ങൾ ഇല്ലാഞ്ഞിട്ടാണോ?ഇന്ത്യയുടെ പരമാധികാര കോടതിയായ സുപ്രീം കോടതി, ഉപേക്ഷിക്കപ്പെട്ടവയും, നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള കുഴൽക്കിണറുകളുടെ പരിപാലനത്തെ സംഭവിച്ച്‌ വ്യക്തമായി എത്രയോനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു.അവയിൽ ഒന്നെങ്കിലും ശ്രദ്ധയോടെ നടപ്പിലാക്കിയിരുന്നുവെങ്കിൽ എന്നേ നിന്നു പോകുമായിരുന്ന ഒരു ദുരന്ത പരമ്പരയാണിത്‌.എന്നിട്ടും എന്താണിങ്ങനെ എന്നാണ്‌ ചോദ്യമെങ്കിൽ അതിന്‌ ഒരേ ഒരു കാരണമേയുള്ളൂ.മരിച്ചു പോകുന്നത്‌ മുഴുവൻ പാവം ഗ്രാമീണരുടെ കുഞ്ഞുങ്ങളാണ്‌.ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ അതിസാധാരണക്കാരായ മനുഷ്യരുടെ മക്കൾ.

ധനികരും നഗരവാസികളുമായ മനുഷ്യരുടെ കുഞ്ഞുങ്ങളെ ബാധിക്കാനിടയില്ലാത്ത ഒരു അപകടമാണ്‌ ഇത്‌ എന്നത്‌ കൊണ്ട്‌ കൂടിയാവണം അത്‌.അല്ല, ലോകത്ത്‌ ഏറ്റവുമധികം കുഞ്ഞുങ്ങൾ മരിക്കുന്ന ‘രോഗമായ’ പട്ടിണി എന്നതു പോലെ തന്നെ അത്‌ അവഗണിക്കപ്പെട്ട്‌ പോകുന്നതിനുള്ള ഒരേ ഒരു കാരണം അത്‌ ധനികരെ ബാധിക്കുന്നില്ല എന്നതു‌ തന്നെയാണ്‌.നിങ്ങൾ റെസ്ക്യൂ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ടോ എന്തൊരു ഭഗീരഥ പ്രയത്നമാണ്‌ അത്‌.ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ,റവന്യൂ ഉദ്യോഗസ്ഥർ, പൊലീസുകാർ, എഞ്ചിനീയർമ്മാർ,ഡോക്ടർമ്മാരുടെ സംഘങ്ങൾ…

ജേസീബികൾ,സ്കാനറുകളടക്കമുള്ള ആധുനികഉപകരണങ്ങൾ, രാവും പകലുമില്ലാതെ കൈമെയ്‌ മറന്ന് പ്രവർത്തിക്കുന്ന മനുഷ്യർ,ഓരോ നിമിഷത്തേയും ലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകർ..എത്ര വലിയ അധ്വാനമാണത്‌.
എന്നിട്ടോ അവയിൽ എഴുപത്‌ ശതമാനവും പരാജയപ്പെട്ട്‌ പോവുകയാണ്‌ ചെയ്തിട്ടുള്ളത്‌.രക്ഷപ്പെടുത്താൻ കഴിയുന്ന ചുരുക്കം സന്ദർഭങ്ങളിലൊഴിച്ച്‌ അധ്വാനം ചെയ്തവരിൽ അത്‌ നിരാശയും മടുപ്പുമാണ്‌ ഉളവാക്കുക.
പെനാൽറ്റി കിക്കുകളിൽ ഗോൾ എന്നതുപോലെ പരാജയമാണ്‌ ആ ദൗത്യങ്ങളിലെ പ്രതീക്ഷിതം,സേവ്‌ എന്നത്‌ ആഹ്ലാദം നൽകുന്ന ഒരു അപ്രതീക്ഷിതവും.

ഒരു മനുഷ്യന്റെ ഒരു ദിവസത്തെ അധ്വാനം കൊണ്ട്‌ തടയാവുന്ന ഒരു ദുരന്തത്തിന്റെ നിവാരണത്തിനാണ്‌ പാതിയിലധികവും പരാജയം എന്ന സാധ്യതയുള്ള ഒരു മഹാദൗത്യത്തിന്‌ നമ്മൾ തയ്യാറാവേണ്ടിവരുന്നത്‌.നോക്കൂ…ഉത്തരവാദിത്തത്തോടെ തന്റെ കടമകൾ നിർവ്വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനേ വേണ്ടൂഅല്ലെങ്കിൽ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു നേതാവ്‌. നിങ്ങൾക്കറിയാമോ, തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അധികം ജനപ്രതിനിധികളുള്ള ലോകത്തിലെ ഒന്നാമത്തെ രാജ്യം നമ്മുടെ ഇന്ത്യയാണ്‌.പഞ്ചായത്ത്‌ നഗരപാലികാ സംവിധാനത്തിന്റെ നേട്ടമാണത്‌.

ഞങ്ങളുടെ ഗ്രാമത്തിൽ തുറന്ന കുഴൽക്കിണറുകൾ ഉണ്ടാവുകയില്ല എന്ന തീരുമാനം ഓരോ വില്ലേജ്‌ പഞ്ചായത്തിനും നടപ്പിലാക്കാവുന്ന ഒന്നേ ഉള്ളൂ.നിയമങ്ങളുണ്ട്‌, ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പോലുള്ള മനുഷ്യ ശേഷിയുണ്ട്.‌ അവധാനതയോടെ അത്‌ നടപ്പിലാക്കാനുള്ളഇച്ഛാശക്തിയുള്ള നേതൃത്വമേ അധികമായി വേണ്ടതുള്ളൂ. അത്‌ സാധ്യമാവില്ലേ ?കുഴൽക്കിണറിന്റെ ആഴങ്ങളിലെ ഈർപ്പമുള്ള ഇരുട്ടിലും നിശബ്ദതയിലും ഭയന്നും വിറച്ചും ഉള്ളാന്തി മരിച്ചു പോകുന്ന കുഞ്ഞുങ്ങളില്ലാത്ത ഒരു രാജ്യം സാധ്യമാവില്ലേ?