Movie prime

​ജനാധിപത്യ – മതേതര ശക്തികളുടെ വിജയം

തെരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ. ജാതി-മത-വർഗീയ ശക്തികൾക്കെതിരാണ് ജനങ്ങളുടെ വിധിയെഴുത്ത്. ഈ വിധി എൽ എൽ ഡി എഫ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. ഇത് എൽ എൽ ഡി എഫ് ന്റെ മാത്രം വിജയമല്ല. കേരളത്തിലെ ജനാധിപത്യ – മതേതര ശക്തികളുടെ വിജയമാണിത്. സാമുദായിക സംഘടനകൾ താത്കാലികമായി കൈക്കൊണ്ട നിലപാട് തിരുത്തുമെന്ന് കരുതുന്നു, അദ്ദേഹം പറഞ്ഞു. അത്തരം സംഘടനകളുടെ തലപ്പത്തുള്ളരുടെ നിലപാടിനെ സമുദായ അംഗങ്ങൾ തള്ളി എന്നാണ് വട്ടിയൂർക്കാവും More
 
​ജനാധിപത്യ – മതേതര ശക്തികളുടെ വിജയം

തെരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ.
ജാതി-മത-വർഗീയ ശക്തികൾക്കെതിരാണ് ജനങ്ങളുടെ വിധിയെഴുത്ത്. ഈ വിധി എൽ എൽ ഡി എഫ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്.

ഇത് എൽ എൽ ഡി എഫ് ന്റെ മാത്രം വിജയമല്ല. കേരളത്തിലെ ജനാധിപത്യ – മതേതര ശക്തികളുടെ വിജയമാണിത്.

സാമുദായിക സംഘടനകൾ താത്കാലികമായി കൈക്കൊണ്ട നിലപാട് തിരുത്തുമെന്ന് കരുതുന്നു, അദ്ദേഹം പറഞ്ഞു. അത്തരം സംഘടനകളുടെ തലപ്പത്തുള്ളരുടെ നിലപാടിനെ സമുദായ അംഗങ്ങൾ തള്ളി എന്നാണ് വട്ടിയൂർക്കാവും കോന്നിയും നൽകുന്ന സൂചന. എൽ ഡി എഫിന് ആരോടും ശത്രുതയില്ല, കോടിയേരി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള അംഗീകാരം കൂടിയാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുക – അതാണ് ഫലം നൽകുന്ന സന്ദേശം. വിജയം എൽ ഡി എഫ് പ്രവർത്തകരെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നു; വിനയാന്വിതരാക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.