Movie prime

സി ബി എസ് ഇ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാറ്റിവെച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന് സി ബി എസ് ഇ അറിയിച്ചു. മാർച്ച് 25-ന് രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ നിലവിൽ വന്നതോടെയാണ് പരീക്ഷകൾ മാറ്റിവെച്ചത്. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഇനി നടക്കാനുള്ളത് വടക്കുകിഴക്കൻ ഡൽഹിയിൽ മാത്രമാണ്. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാലാണ് പരീക്ഷകളുടെ പുതുക്കിയ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചത്. പരീക്ഷ സമയവും മറ്റ് വിശദ വിവരങ്ങളും cbse.nic.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് പരീക്ഷയ്ക്ക് More
 
സി ബി എസ് ഇ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാറ്റിവെച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന് സി ബി എസ് ഇ അറിയിച്ചു. മാർച്ച് 25-ന് രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ നിലവിൽ വന്നതോടെയാണ് പരീക്ഷകൾ മാറ്റിവെച്ചത്.

പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഇനി നടക്കാനുള്ളത് വടക്കുകിഴക്കൻ ഡൽഹിയിൽ മാത്രമാണ്.

കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാലാണ് പരീക്ഷകളുടെ പുതുക്കിയ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചത്.

പരീക്ഷ സമയവും മറ്റ് വിശദ വിവരങ്ങളും cbse.nic.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പരീക്ഷയ്‌ക്ക് ഹാജരാവുന്ന വിദ്യാർഥികൾക്കായി ഒട്ടേറെ ജാഗ്രതാ നിർദേശങ്ങൾ

സി ബി എസ് ഇ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് പരീക്ഷാ ഹാളിൽ എത്തേണ്ടത്. മുഴുവൻ വിദ്യാർഥികളും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഓരോ വിദ്യാർഥിയും സ്വന്തമായി സാനിറ്റൈസർ കരുതിയിരിക്കണം. സുതാര്യമായ ബോട്ടിലിലാണ് സാനിറ്റൈസർ കൊണ്ടുവരേണ്ടത്. വൈറസ് വ്യാപനത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി കുട്ടികൾക്ക് മാതാപിതാക്കൾ മാർഗനിർദേശം നല്കിയിരിക്കണം. പരീക്ഷയ്ക്ക് ഹാജരാവുന്ന വിദ്യാർഥികൾക്ക് അസുഖങ്ങൾ ഒന്നും ഇല്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം തുടങ്ങി നിരവധി നിർദേശങ്ങളുണ്ട്.

.