Movie prime

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: പരീക്ഷയില്ലാതെ ബിരുദപ്രവേശനം അനുവദിച്ചേക്കും

ഒരു പ്രത്യേക മാർക്കിംഗ് സ്കീമിന് കീഴിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് നേരത്തെ ബിരുദം നേടാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അനുവദിച്ചേക്കും. എന്നാൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് പിന്നീടുള്ള തീയതിയിൽ ബോർഡ് പരീക്ഷ എഴുതാനുള്ള ഓപ്ഷനും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്ക്കുന്ന സാഹചര്യത്തിൽ ജൂലൈയിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കാനിടയില്ല, പകരം മറ്റൊരു മൂല്യനിർണയ രീതിയാവും കൊണ്ടുവരിക. ഫലങ്ങളിൽ അസംതൃപ്തരായ വിദ്യാർഥികൾക്ക് വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷ തിരഞ്ഞെടുക്കാം. രാജ്യത്ത് നിലവിലുള്ള More
 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: പരീക്ഷയില്ലാതെ ബിരുദപ്രവേശനം അനുവദിച്ചേക്കും

ഒരു പ്രത്യേക മാർക്കിംഗ് സ്കീമിന് കീഴിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് നേരത്തെ ബിരുദം നേടാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അനുവദിച്ചേക്കും. എന്നാൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് പിന്നീടുള്ള തീയതിയിൽ ബോർഡ് പരീക്ഷ എഴുതാനുള്ള ഓപ്ഷനും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്ക്കുന്ന സാഹചര്യത്തിൽ
ജൂലൈയിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കാനിടയില്ല, പകരം മറ്റൊരു മൂല്യനിർണയ രീതിയാവും കൊണ്ടുവരിക. ഫലങ്ങളിൽ അസംതൃപ്തരായ വിദ്യാർഥികൾക്ക് വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷ തിരഞ്ഞെടുക്കാം.

രാജ്യത്ത് നിലവിലുള്ള സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ, ജൂലൈ 1 മുതൽ ജൂലൈ 15 വരെ സിബിഎസ്ഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ല എന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. എന്നിരുന്നാലും, ഇനിയും കാലതാമസം വന്നാൽ സിബിഎസ്ഇ വിദ്യാർഥികളെ അത് വളരെയേറെ പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആശങ്കാജനകമാണ്.

നിലവിൽ, 19-ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ബോർഡ് പരീക്ഷകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബിഹാർ, തെലങ്കാന, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട്, കർണാടക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പരീക്ഷകൾ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ
കോളെജ്-സർവകലാശാല പ്രവേശന പ്രക്രിയ ഉടൻ ആരംഭിക്കും. ബിഹാറിലെ പല സർവകലാശാലകളിലും പ്രവേശന പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈയാഴ്ചയിൽ എച്ച്ആർഡി മന്ത്രാലയവുമായി നടന്ന രണ്ട് യോഗങ്ങളിൽ സി ബി എസ് സി പദ്ധതി ചർച്ച ചെയ്തതായി അറിയുന്നു. ജൂലൈയിൽ പരീക്ഷ നടക്കാത്ത പേപ്പറുകൾ ഉൾപ്പെടെ പന്ത്രണ്ടാം ക്ലാസ്
വിദ്യാർഥികൾക്കുള്ള ഫലങ്ങൾ പ്രഖ്യാപിക്കുന്ന ഇതര മൂല്യനിർണയ രീതിയിലാണ് നിലവിൽ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഔദ്യോഗിക അറിയിപ്പ് അടുത്തയാഴ്ച പ്രതീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇതിനിടെ, അവശഷിക്കുന്ന പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷയോട് പ്രതികരിക്കാൻ സിബിഎസ്ഇക്ക് ചൊവ്വാഴ്ച വരെ സമയമുണ്ട്.

ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, ഹിന്ദി (കോർ), ഹിന്ദി (എലക്ടീവ്), ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് (പഴയത്), കമ്പ്യൂട്ടർ സയൻസ് (പുതിയത്), ഇൻഫൊർമേഷൻ പ്രാക്ടീസ് (പഴയത്), ഇൻഫൊർമേഷൻ പ്രാക്ടീസ് (പുതിയത്), ഇൻഫർമേഷൻ ടെക്നോളജി, ബയോ ടെക്നോളജി എന്നീ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

ദേശീയ പ്രവേശന പരീക്ഷകളായ ജെഇഇ (മെയിൻ), ജെഇഇ (അഡ്വാൻസ്ഡ്), നീറ്റ് എന്നിവ ഒഴിവാക്കാൻ സാധ്യതയില്ല.