Movie prime

കോവിഡ്-19: സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെപ്പറ്റി രക്ഷിതാക്കളുടെ പ്രതികരണമാരാഞ്ഞ് കേന്ദ്രം

School Reopening സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടണമെന്ന നിർദേശവുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കുലർ അയച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി).School Reopening സ്കൂളുകൾ ഏതുമാസം മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് (ഓഗസ്റ്റ്/സെപ്റ്റംബർ/ ഒക്ടോബർ) സൗകര്യപ്രദമെന്ന് രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടണമെന്ന് സർക്കുലറിൽ പറയുന്നു. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ രക്ഷിതാക്കൾ അതു സംബന്ധിച്ച് എന്തെല്ലാം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട് എന്നതു സംബന്ധിച്ചും അവരിൽ നിന്ന് വിവരം തേടണം. എച്ച്ആർഡി മന്ത്രാലയത്തിന്റെ More
 
കോവിഡ്-19: സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെപ്പറ്റി രക്ഷിതാക്കളുടെ പ്രതികരണമാരാഞ്ഞ് കേന്ദ്രം

School Reopening

സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടണമെന്ന നിർദേശവുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കുലർ അയച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി).School Reopening

സ്കൂളുകൾ ഏതുമാസം മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് (ഓഗസ്റ്റ്/സെപ്റ്റംബർ/ ഒക്ടോബർ) സൗകര്യപ്രദമെന്ന് രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടണമെന്ന് സർക്കുലറിൽ പറയുന്നു. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ രക്ഷിതാക്കൾ അതു സംബന്ധിച്ച് എന്തെല്ലാം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട് എന്നതു സംബന്ധിച്ചും അവരിൽ നിന്ന് വിവരം തേടണം. എച്ച്ആർ‌ഡി മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പാണ് സർക്കുലർ അയച്ചിട്ടുള്ളത്.

ജൂലൈ 20-നകം ഫീഡ്ബാക്ക് ലഭ്യമാക്കണമെന്നാണ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. താഴെ പറയും പ്രകാരമാണ് സർക്കുലർ.

20.07.2020-നകം (തിങ്കളാഴ്ച) താഴെപ്പറയുന്ന കാര്യങ്ങളിൽ സ്കൂൾ കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് അഭിപ്രായം തേടി ഫീഡ്ബാക്ക് നല്കണം.

1. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് അവർക്ക് സൗകര്യപ്രദമാകാൻ സാധ്യതയുള്ള കാലയളവ് – ഓഗസ്റ്റ്/ സെപ്റ്റംബർ/ ഒക്ടോബർ, 2020

2. സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾ എന്തെല്ലാം പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്?

3. ഇതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും നിർദേശങ്ങൾ/ അഭിപ്രായങ്ങൾ ഉണ്ടോ?

ഒന്നാംഘട്ട ലോക്ഡൗൺ എർപ്പെടുത്തിയ മാർച്ച് 24 മുതൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
പ്രതിസന്ധിയെത്തുടർന്നുണ്ടായ അസാധാരണമായ സാഹചര്യത്തിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായി. വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കാനാണ് നടപടിയെന്ന് പ്രസ്തുത തീരുമാനത്തെ മന്ത്രാലയം ന്യായീകരിക്കുകയും ചെയ്തു. എന്നാൽ വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഭരണഘടനാപരമായ അവകാശങ്ങൾ, പൗരത്വം, ഫെഡറലിസം തുടങ്ങി ഒരു തരത്തിലും ഒഴിവാക്കാൻ സാധിക്കാത്തതും സുപ്രധാനവുമാണെന്ന വിമർശനം പരക്കേ ഉയർന്നു വന്നിരുന്നു.

ക്ലാസ് റൂം അധ്യാപനത്തിനുപകരം ഓൺലൈൻ അധ്യാപനം സ്വീകരിക്കാൻ എച്ച്ആർഡി മന്ത്രാലയം സ്കൂളുകളോടും കോളെജുകളോടും ആവശ്യപ്പെട്ടിരുന്നു. ഓൺ‌ലൈൻ‌ ക്ലാസുകൾ‌ക്കായി പ്രത്യേക മാർ‌ഗനിർ‌ദേശങ്ങളും കഴിഞ്ഞയാഴ്ച മന്ത്രാലയം ‌ പുറപ്പെടുവിച്ചിരുന്നു. ഒരു ദിവസത്തെ ക്ലാസുകളുടെ ദൈർഘ്യം, സെഷനുകളുടെ എണ്ണം എന്നിവ സംബന്ധിച്ച‌ പരിധികളാണ് നിർദേശിച്ചത്.