Movie prime

ദൗത്യം അനിശ്ചിതത്വത്തിൽ; എന്നാൽ രാജ്യം മുഴുവൻ പ്രതീക്ഷയോടെ ഐ എസ് ആർ ഒയ്ക്കൊപ്പം

ചന്ദ്രയാൻ-2 അപ്രതീക്ഷിത വിജയം കാണുമെന്നും ബോളിവുഡ് സിനിമയിൽ കാണുന്നതുപോലുള്ള രംഗങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നവരുണ്ട്. കൺട്രോൾ റൂമിലെ നീണ്ട നേരത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്റേൺ ഐ എസ് ആർ ഒ ചീഫ് കെ ശിവന്റെ അടുത്തേക്കോടുന്നതും ” സർ, റിസീവിങ് ഡാറ്റ… റിസീവിങ് ഡാറ്റ ഫ്രം വിക്രം” എന്ന് ആഹ്ളാദത്തിമിർപ്പോടെ ഒച്ചവെയ്ക്കുന്നതുമെല്ലാം അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെ വിവരിക്കുന്നു. ചന്ദ്രയാൻ രണ്ടിന് നിർദിഷ്ട ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ സാമൂഹ്യ മാധ്യമങ്ങൾ. ഐ എസ് ആർ ഒ യ്ക്കൊപ്പം ഉറച്ചുനിന്നും More
 
ദൗത്യം അനിശ്ചിതത്വത്തിൽ; എന്നാൽ രാജ്യം മുഴുവൻ പ്രതീക്ഷയോടെ ഐ എസ് ആർ ഒയ്ക്കൊപ്പം

ചന്ദ്രയാൻ-2 അപ്രതീക്ഷിത വിജയം കാണുമെന്നും ബോളിവുഡ് സിനിമയിൽ കാണുന്നതുപോലുള്ള രംഗങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നവരുണ്ട്. കൺട്രോൾ റൂമിലെ നീണ്ട നേരത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്റേൺ ഐ എസ് ആർ ഒ ചീഫ് കെ ശിവന്റെ അടുത്തേക്കോടുന്നതും ” സർ, റിസീവിങ് ഡാറ്റ… റിസീവിങ് ഡാറ്റ ഫ്രം വിക്രം” എന്ന് ആഹ്‌ളാദത്തിമിർപ്പോടെ ഒച്ചവെയ്ക്കുന്നതുമെല്ലാം അദ്ദേഹം ശുഭാപ്‌തിവിശ്വാസത്തോടെ വിവരിക്കുന്നു.

ചന്ദ്രയാൻ രണ്ടിന് നിർദിഷ്ട ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ സാമൂഹ്യ മാധ്യമങ്ങൾ. ഐ എസ് ആർ ഒ യ്ക്കൊപ്പം ഉറച്ചുനിന്നും വിജയാശംസകൾ നേർന്നും ഒട്ടേറെ പേർ സന്ദേശങ്ങൾ എഴുതുകയാണ്. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതൽ സാധാരണക്കാർ വരെ ഇസ്‌റോയിലെ ശാസ്ത്രസംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലെത്തി.

ഐ എസ് ആർ ഒ ചെയർമാൻ കെ ശിവന്റെ നിരാശ ജനിപ്പിക്കുന്ന സന്ദേശമെത്തിയതിനു തൊട്ടുപിന്നാലെ ആശ്വാസവാക്കുകളുമായി ആദ്യമെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു. ആശയവിനിമയം നഷ്ടമായെന്നും എന്നാൽ നിരാശപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. “നിങ്ങളുടെയെല്ലാം മുഖത്ത് നിഴലിക്കുന്ന ആശങ്ക ഞാൻ മനസ്സിലാക്കുന്നു. എന്നാൽ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം നിസ്സാര നേട്ടമല്ല നിങ്ങൾ കൈവരിച്ചത്. രാജ്യം നിങ്ങളെയോർത്ത് അഭിമാനം കൊള്ളുകയാണ്”- എന്നായിരുന്നു മോദിയുടെ വാക്കുകൾ. എക്കാലവും അഭിമാനിക്കാവുന്ന അത്യുന്നത നേട്ടങ്ങളാണ് നമ്മുടെ ശാസ്ത്ര സമൂഹം കൈവരിച്ചിട്ടുള്ളതെന്നും ധീരത കൈവെടിയരുതെന്നും അദ്ദേഹം ഇസ്‌റോയിലെ ശാസ്‌ത്രജ്‌ഞരോട് ആഹ്വാനം ചെയ്തു.

“ഇസ്‌റോയിലെ ശാസ്ത്രസംഘം അനന്യസാധാരണമായ ധീരത കൈമുതലായുള്ളവരാണ്. അവരുടെ അർപ്പണബോധത്തെ രാജ്യം നമിക്കുന്നു”- പ്രസിഡണ്ട് രാംനാഥ്‌ കോവിന്ദിന്റെ സന്ദേശം തൊട്ടുപിറകെയെത്തി. നിരാശപ്പെടാൻ ഒന്നുമില്ല എന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ. ചന്ദ്രയാൻ 2 അതിന്റെ ദൗത്യം തുടരുകയാണെന്നും നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയല്ല, മറിച്ച് ആശയവിനിമയം മാത്രമാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം തുടർന്നെഴുതി. പ്രതിബദ്ധരും കഠിനാധ്വാനികളുമായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്കൊപ്പം രാജ്യം മുഴുവനും ഉറച്ചുനിൽക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ.

മറ്റൊരും രാജ്യവും ഇതേവരെ കടന്നു ചെന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനുള്ള ഇസ്‌റോയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രംഗത്തെത്തി. താൽക്കാലികമായി നീട്ടിവെച്ച വിജയമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യം അനിശ്ചിതത്വത്തിൽ; എന്നാൽ രാജ്യം മുഴുവൻ പ്രതീക്ഷയോടെ ഐ എസ് ആർ ഒയ്ക്കൊപ്പം

മുഴുവൻ ഇന്ത്യക്കാരും ഐ എസ് ആർ ഒ യ്ക്കൊപ്പമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. സംഘത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിൽ ഈ ശ്രമം ഒരിക്കലും പാഴല്ലെന്നും ഭാവിയിൽ നാഴികക്കല്ലാവാൻ പോകുന്ന ഒട്ടേറെ ആകാശദൗത്യങ്ങളുടെ അടിത്തറയിടുകയാണ് ഐ എസ് ആർ ഒ ചെയ്തതെന്നും അദ്ദേഹം എഴുതി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ടു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി ഭരണ- രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് മണിക്കൂറുകൾക്കകം ആശ്വാസവാക്കുകളും അഭിനന്ദന സന്ദേശങ്ങളുമായി രംഗത്തെത്തിയത്.

ദൗത്യം അനിശ്ചിതത്വത്തിൽ; എന്നാൽ രാജ്യം മുഴുവൻ പ്രതീക്ഷയോടെ ഐ എസ് ആർ ഒയ്ക്കൊപ്പം

ദൗത്യം 93 ശതമാനവും വിജയിച്ചെന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചത്. പത്തു തവണ പരാജയമടഞ്ഞ നാസയുടെ ചാന്ദ്ര ദൗത്യ ചരിത്രം ചിലർ ഓർമിപ്പിച്ചു. ഇപ്പോഴത്തെ അനിശ്ചിതത്വം മാറുമെന്നും ദൗത്യം അപ്രതീക്ഷിത വിജയം കാണുമെന്നും ബോളിവുഡ് സിനിമയിൽ കാണുന്നതുപോലുള്ള രംഗങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നവരുമുണ്ട്. കൺട്രോൾ റൂമിലെ നീണ്ട നേരത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്റേൺ ഐ എസ് ആർ ഒ ചീഫ് കെ ശിവന്റെ അടുത്തേക്കോടുന്നതും അദ്ദേഹത്തോട് ” സർ, റിസീവിങ് ഡാറ്റ… റിസീവിങ് ഡാറ്റ ഫ്രം വിക്രം ” എന്ന് ആഹ്‌ളാദത്തിമിർപ്പോടെ ഒച്ചവെയ്ക്കുന്നതുമെല്ലാം അദ്ദേഹം വിവരിക്കുന്നു.