Movie prime

സസ്യജാല വർഗീകരണവും ജൈവവൈവിധ്യവും: സിസ്സ ദേശീയ ശില്പശാല

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സസ്യജാല വർഗീകരണവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. യു എൻ സർവകലാശാലയുടെ അംഗീകാരമുള്ള റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസിന്റെയും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ബയോ ഡൈവേഴ്സിറ്റി അഥോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി. 2019 ജൂലൈ 8 മുതൽ 12 വരെ ശ്രീകാര്യം, ഗാന്ധിപുരം പല്ലോട്ടി ലെയ്നിലുള്ള മരിയ റാണി സെന്ററിൽ അരങ്ങേറുന്ന More
 
സസ്യജാല വർഗീകരണവും ജൈവവൈവിധ്യവും: സിസ്സ ദേശീയ ശില്പശാല

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സസ്യജാല വർഗീകരണവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. യു എൻ സർവകലാശാലയുടെ അംഗീകാരമുള്ള റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസിന്റെയും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ബയോ ഡൈവേഴ്‌സിറ്റി അഥോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി.
2019 ജൂലൈ 8 മുതൽ 12 വരെ ശ്രീകാര്യം, ഗാന്ധിപുരം പല്ലോട്ടി ലെയ്നിലുള്ള മരിയ റാണി സെന്ററിൽ അരങ്ങേറുന്ന പഞ്ചദിന ശില്പശാലയിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സസ്യജാലങ്ങളുടെ ശാസ്ത്രീയമായ വർഗീകരണത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രാധാന്യത്തെ സംബന്ധിച്ച ആധുനികമായ ഉൾക്കാഴ്ചകൾ ശില്പശാല പകർന്നു നൽകും.

ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്പിൽ ജൈവവൈവിധ്യം വഹിക്കുന്ന പങ്കിനെപ്പറ്റി ചർച്ചചെയ്യുകയും ജൈവവൈവിധ്യവർഗീകരണത്തിൽ വിദഗ്‌ധ പരിശീലനം നൽകുകയുമാണ് ഉദ്ദേശ്യം. ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നിവ സംബന്ധിച്ച ഗൗരവപൂർണമായ അന്വേഷണങ്ങളും ശില്പശാലയിൽ നടക്കും.

ഈ രംഗത്ത് പരിശീലനം സിദ്ധിച്ച അധ്യാപകർ, ക്യൂറേറ്റർമാർ, ഗവേഷകർ എന്നിവരുടെ കുറവ് നികത്തുകയാണ് ഉദ്ദേശ്യമെന്ന് സംഘാടകരായ ഡോ. സി സുരേഷ്‌കുമാർ, ഡോ. പി എൻ കൃഷ്ണൻ, ഡോ. എ ജി പാണ്ഡുരംഗൻ എന്നിവർ അറിയിച്ചു. കോളേജ്- സർവകലാശാല അധ്യാപകർ, ഗവേഷകർ, ജീവശാസ്ത്രത്തിലും അനുബന്ധവിഷയങ്ങളിലും പഠനം നടത്തുന്നവരും പ്ലാന്റ് ടാക്സോണമി, ബയോ ഡൈവേഴ്സിറ്റി വിഷയങ്ങളിൽ തല്പരരുമായ എം എസ് സി അവസാനവർഷ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഹ്രസ്വമായ ബയോഡാറ്റയ്‌ക്കൊപ്പമുള്ള പൂരിപ്പിച്ച അപേക്ഷകൾ 2019 ജൂൺ 30 നോ അതിനു മുൻപോ കിട്ടത്തക്കവിധത്തിൽ അയയ്ക്കണം.

നാല്പത് പേർക്കാണ് ശില്പശാലയിൽ പങ്കെടുക്കാൻ അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെട്ടവരെ 2019 ജൂലൈ ഒന്നിന് വിവരം അറിയിക്കും. മൂന്നു വിഭാഗങ്ങളായാണ് രജിസ്ട്രേഷൻ നടക്കുക. 5900 രൂപയാണ് ഡെലിഗേറ്റുകൾക്കുള്ള രജിസ്ട്രേഷൻ ഫീസ്. ഇതിൽ താമസസൗകര്യം ഉണ്ടായിരിക്കുന്നതല്ല. കോളജ് അധ്യാപകർ, ശാസ്ത്രജ്ഞർ എന്നിവർക്ക് 8850 രൂപയാണ് ഫീസ്. കൂടെ വരുന്ന ആൾക്കുള്ള താമസച്ചിലവ് കൂടി ഇതിൽ ഉൾപ്പെടും. ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് താമസ സൗകര്യമുൾപ്പെടെ ഫീസ് 7050 രൂപയാണ്. Centre for Innovation in Science and Social Action, Thiruvananthapuram, Kerala എന്ന പേരിൽ ഡി ഡി/ ചെക്ക് ആയി പണം അടയ്ക്കാം. ബാങ്ക് ട്രാൻസ്ഫറിന്- Centre for Innovation in Science and Social Action(CISSA), SBI, vellayambalam, Thiruvananthapuram A/C NO: 67021680619, IFSC:SBIN0070308. കൂടുതൽ വിവരങ്ങൾക്ക് :9895375211