Movie prime

കരിപ്പൂരിലെ രക്ഷാപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ, അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കരിപ്പൂർ മേഖല കണ്ടെയ്ൻമെൻ്റ് സോണിലാണ് എന്നതും ഗൗരവപൂർവം കാണണം. അതുവഴിയുളള രോഗപ്പകർച്ചാ സാധ്യതയും തളളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് രക്ഷാപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തെ ഗൗരവപൂർവം കാണേണ്ടത്. Pinarayi Vijayan മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ ………….. കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനായി മനുഷ്യസ്നേഹികളായ More
 
കരിപ്പൂരിലെ രക്ഷാപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ, അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

കരിപ്പൂർ മേഖല കണ്ടെയ്ൻമെൻ്റ് സോണിലാണ് എന്നതും ഗൗരവപൂർവം കാണണം. അതുവഴിയുളള രോഗപ്പകർച്ചാ സാധ്യതയും തളളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് രക്ഷാപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തെ ഗൗരവപൂർവം കാണേണ്ടത്.

Pinarayi Vijayan

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ

…………..

കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനായി മനുഷ്യസ്നേഹികളായ നിരവധി ആളുകളാണ് മുന്നിട്ടിറങ്ങിയത്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കാണിച്ച അതേ മനുഷ്യത്വവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയവരും സംഭവസ്ഥലത്ത് കൂടിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

കരിപ്പൂർ മേഖല കണ്ടെയ്ന്മെൻ്റ് സോണിലായതിനാൽ ചെറിയ ജാഗ്രതക്കുറവ് സാമൂഹിക വ്യാപനത്തിനു കാരണമായിത്തീരും. അതിന് ആരും ഇടവരുത്തരുത്. എത്രയും പെട്ടെന്ന് സ്വയം സന്നദ്ധരായി ആരോഗ്യവകുപ്പുമായി സഹകരിക്കാൻ മുന്നോട്ട് വരണം. അതിനായി ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്.