Movie prime

മോദി പുതിയ തൊഴിൽ മേഖല തേടുന്നു; പരിഹാസവുമായി കോൺഗ്രസ്സ്

ന്യൂ ദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് പാർട്ടി. മോദി ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ജനങ്ങൾ പുറന്തള്ളുന്ന അദ്ദേഹം മെയ് 23 ഓടെ കളം വിടും. പുതിയ തൊഴിലിടമാണ് അദ്ദേഹം തിരയുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാറുമായുള്ള അഭിമുഖത്തെ ആ ദിശയിലുള്ള ചുവടുവെപ്പായി കണ്ടാൽ മതി. “അക്ഷയ് കുമാർ നല്ല നടനാണ്. നമ്മളെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയിച്ച നടനാണ് അദ്ദേഹം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുളം തോണ്ടിയ, തൊഴിൽ മേഖല തകർത്തെറിഞ്ഞ, കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിത പൂർണമാക്കിയ ഒരു രാഷ്ട്രീയക്കാരൻ ഇപ്പോൾ More
 
മോദി പുതിയ തൊഴിൽ മേഖല തേടുന്നു; പരിഹാസവുമായി കോൺഗ്രസ്സ്

ന്യൂ ദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് പാർട്ടി. മോദി ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ജനങ്ങൾ പുറന്തള്ളുന്ന അദ്ദേഹം മെയ് 23 ഓടെ കളം വിടും. പുതിയ തൊഴിലിടമാണ് അദ്ദേഹം തിരയുന്നത്. ബോളിവുഡ് താരം അക്ഷയ്‌കുമാറുമായുള്ള അഭിമുഖത്തെ ആ ദിശയിലുള്ള ചുവടുവെപ്പായി കണ്ടാൽ മതി.

“അക്ഷയ് കുമാർ നല്ല നടനാണ്. നമ്മളെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയിച്ച നടനാണ് അദ്ദേഹം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുളം തോണ്ടിയ, തൊഴിൽ മേഖല തകർത്തെറിഞ്ഞ, കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിത പൂർണമാക്കിയ ഒരു രാഷ്ട്രീയക്കാരൻ ഇപ്പോൾ അക്ഷയ് കുമാർജിയെക്കാൾ മികച്ച നടനാവാനുള്ള ശ്രമത്തിലാണ്,” സുർജേവാല കളിയാക്കി.

അദ്ദേഹം ബോളിവുഡിൽ പുതിയ തൊഴിലന്വേഷണത്തിലാണെന്ന് തോന്നുന്നു. പക്ഷേ അവിടെയും അദ്ദേഹം വിജയിക്കുമെന്ന് തോന്നുന്നില്ല. അക്ഷയ് കുമാർ എന്നും അക്ഷയ് കുമാർ തന്നെ. മോദി ശ്രമിക്കുന്നത് അക്ഷയ് കുമാറിനേക്കാൾ മികച്ച നടനാവാണ്‌.

രാത്രി പതിനൊന്നു മണി വരെ ജോലി ചെയ്യും എന്ന മോദിയുടെ അവകാശ വാദത്തെയും അദ്ദേഹം പരിഹസിച്ചു. മോദിക്ക് എല്ലാം തമാശയാണെന്ന് സുർജേവാല പറഞ്ഞു. മോദി രാജ്യത്തിൻറെ മുഴുവൻ കറൻസിയും കൊള്ളയടിക്കാൻ അവസരം സൃഷ്ടിച്ചു. നോട്ടു നിരോധന സമയത്ത് ഏറെ ഉല്ലാസവാനായിരുന്നു അദ്ദേഹം. ചിരിച്ചും കയ്യടിച്ചും നടന്നു.

ജനങ്ങളെ പരിഹസിക്കലാണോ ഒരു പ്രധാനമന്ത്രിയുടെ ജോലി എന്ന് മോദി വ്യക്തമാക്കണം. മഹത്തായ ജനാധിപത്യ സ്ഥാപനങ്ങളെ പരിഹാസ്യമായി ചിത്രീകരിക്കലാണോ ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ പണി, രാജ്യം ആദരിക്കുന്ന ഉന്നത വ്യക്തിത്വങ്ങളെ അപഹസിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേർന്നതാണോ, കോൺഗ്രസ് വക്താവ് ചോദിച്ചു.