Movie prime

20 ലക്ഷം കടന്ന് രാജ്യത്തെ വൈറസ് ബാധിതർ

Corona cases രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 20,06,760 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അഞ്ച് ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്കയ്ക്കും2.8 ദശലക്ഷത്തിലധികം പേർ രോഗബാധിതരായ ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. Corona cases ജൂലൈ 28-ഓടെ ഇന്ത്യ 1.5 ദശലക്ഷം മാർക്ക് മറികടന്നിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിലാണ് 5,00,000 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഓരോ ദിവസവും ശരാശരി 50,000-ത്തിലധികം പേർക്ക് More
 
20 ലക്ഷം കടന്ന് രാജ്യത്തെ വൈറസ് ബാധിതർ

Corona cases

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 20,06,760 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അഞ്ച് ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്കയ്ക്കും2.8 ദശലക്ഷത്തിലധികം പേർ രോഗബാധിതരായ ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. Corona cases

ജൂലൈ 28-ഓടെ ഇന്ത്യ 1.5 ദശലക്ഷം മാർക്ക് മറികടന്നിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിലാണ് 5,00,000 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഓരോ ദിവസവും ശരാശരി 50,000-ത്തിലധികം പേർക്ക് രോഗം ബാധിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 56,000 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 13.28 ലക്ഷം പേർ രോഗമുക്തരായി. 40,000-ത്തിലധികം പേർ മരിച്ചു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങൾ. 4.6 ലക്ഷത്തിലധികം രോഗികളുള്ള മഹാരാഷ്ട്രയെ ആണ് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത്.

തലസ്ഥാനമായ ഡൽഹിയിൽ 1,299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 1.41 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണങ്ങൾ രേഖപ്പെടുത്തിയതോടെ തലസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 4,059 ആയി ഉയർന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ ഇന്നലെ ആശുപത്രി വിട്ടു.