Movie prime

വിവാഹമോചനം നേടാതെ മറ്റൊരാൾക്കൊപ്പം കഴിയുന്ന സ്ത്രീക്ക് മാൻഡമസ് റിട്ടിന് അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി

Divorce വിവാഹിതയായ ഒരു സ്ത്രീ വിവാഹമോചനം നേടാതെ മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞാൽ അവർക്ക് കോടതിയിൽ നിന്ന് സുരക്ഷ തേടാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ആശാ ദേവി, സൂരജ് കുമാർ എന്നിവരാണ് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദവുമായി കോടതിയെ സമീപിച്ചത്. മാൻഡമസ് റിട്ട് പുറപ്പെടുവിക്കണം എന്ന ആവശ്യമാണ് ഇരുവരും ഉയർത്തിയത്. തങ്ങൾ ഇരുവരും പ്രായപൂർത്തി ആയവരാണെന്നും ഭാര്യയും ഭർത്താവും ആയി ജീവിക്കുകയാണെന്നും ആർക്കും തങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ അവകാശമില്ലെന്നുമാണ് ഇരുവരും വാദിച്ചത്. Divorce എന്നാൽ More
 
വിവാഹമോചനം നേടാതെ മറ്റൊരാൾക്കൊപ്പം കഴിയുന്ന സ്ത്രീക്ക് മാൻഡമസ് റിട്ടിന് അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി

Divorce

വിവാഹിതയായ ഒരു സ്ത്രീ വിവാഹമോചനം നേടാതെ മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞാൽ അവർക്ക് കോടതിയിൽ നിന്ന് സുരക്ഷ തേടാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ആശാ ദേവി, സൂരജ് കുമാർ എന്നിവരാണ് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദവുമായി കോടതിയെ സമീപിച്ചത്. മാൻഡമസ് റിട്ട് പുറപ്പെടുവിക്കണം എന്ന ആവശ്യമാണ് ഇരുവരും ഉയർത്തിയത്. തങ്ങൾ ഇരുവരും പ്രായപൂർത്തി ആയവരാണെന്നും ഭാര്യയും ഭർത്താവും ആയി ജീവിക്കുകയാണെന്നും ആർക്കും തങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ അവകാശമില്ലെന്നുമാണ് ഇരുവരും വാദിച്ചത്. Divorce

എന്നാൽ ഇതിനെ എതിർത്ത സംസ്ഥാന കൗൺസൽ ആശാ ദേവി നേരത്തേ മഹേഷ് ചന്ദ്ര എന്ന വ്യക്തിയുമായി വിവാഹിതയാണ് എന്ന കാര്യം ചൂണ്ടിക്കാട്ടി. വിവാഹ മോചനം നേടാതെയാണ് സൂരജ് കുമാറുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. വിവാഹമോചനം നേടാതെ മറ്റൊരു വ്യക്തിയുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അതിനാൽ സുരക്ഷ നൽകാൻ കോടതിക്ക് ബാധ്യതയില്ല.

ജസ്റ്റിസുമാരായ എസ് പി കേശർവാണി, വൈ കെ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആശാ ദേവി ഇപ്പോഴും മഹേഷ് ചന്ദ്രയുടെ ഭാര്യയാണ് എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ആശാ ദേവി മറ്റൊരാളിൻ്റെ ഭാര്യ ആയതിനാൽ പരാതിക്കാരുടെ, പ്രത്യേകിച്ച് സൂരജ് കുമാറിൻ്റെ പ്രവൃത്തി കുറ്റകൃത്യമാവും. ഐപിസി വകുപ്പ് 494( ഒരു വിവാഹബന്ധം നിലനിൽക്കേ മറ്റൊരു വിവാഹത്തിൽ ഏർപ്പെടൽ),വകുപ്പ് 495(വിവാഹ ബന്ധം മറച്ചുവെയ്ക്കൽ) എന്നിവ പ്രകാരം ഇരുവർക്കും എതിരെ കുറ്റം ചുമത്താനാവും.

ഇത്തരം ബന്ധങ്ങൾ ലിവ് ഇൻ റിലേഷൻഷിപ്പായോ വിവാഹ സ്വഭാവത്തിലുള്ള ബന്ധമായോ(റിലേഷൻഷിപ്പ് ഇൻ ദി നേച്ചർ ഓഫ് മാര്യേജ്) കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി തള്ളിയ കോടതി ഇക്കാര്യത്തിൽ മാൻഡമസ് റിട്ട് ബാധകമല്ലെന്ന് ഉത്തരവിട്ടു. പൊതു സ്വഭാവമുള്ള കൃത്യനിർവഹണത്തിന് ഉത്തരവാദിത്തമുളളവർ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചുമതല നിറവേറ്റാൻ നിർദേശിച്ചു കൊണ്ട് കോടതി നൽകുന്ന ഉത്തരവാണ് മാൻഡമസ്. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ അവകാശമുള്ളൂ.