Movie prime

മാധ്യമ വിചാരണ അവസാനിപ്പിക്കാൻ അർണാബിനോട് ഡൽഹി ഹൈക്കോടതി

Arnab Goswami സുനന്ദ പുഷ്കർ കേസിൽ അപകീർത്തികരമായ ചാനൽ ചർച്ചകൾ നടത്തിയെന്ന് ആരോപിച്ച് ശശി തരൂർ നൽകിയ ഹർജിയിൽ തീർപ്പുണ്ടാകും വരെ സംയമനം പാലിക്കാനും ചാനലിലൂടെയുള്ള വാചാടോപം(റെട്ടറിക്) നിർത്താനും ഡൽഹി ഹൈക്കോടതി റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയോട് ആവശ്യപ്പെട്ടു. Arnab Goswami ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് സമാന്തര വിചാരണ നടത്തുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടു നില്ക്കണം. കുറ്റവാളി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. തെളിവില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം, More
 
മാധ്യമ വിചാരണ അവസാനിപ്പിക്കാൻ അർണാബിനോട് ഡൽഹി ഹൈക്കോടതി

Arnab Goswami

സുനന്ദ പുഷ്കർ കേസിൽ അപകീർത്തികരമായ ചാനൽ ചർച്ചകൾ നടത്തിയെന്ന് ആരോപിച്ച് ശശി തരൂർ നൽകിയ ഹർജിയിൽ തീർപ്പുണ്ടാകും വരെ സംയമനം പാലിക്കാനും ചാനലിലൂടെയുള്ള വാചാടോപം(റെട്ടറിക്) നിർത്താനും ഡൽഹി ഹൈക്കോടതി റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ്‌ ഗോസ്വാമിയോട് ആവശ്യപ്പെട്ടു.

Arnab Goswami
ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് സമാന്തര വിചാരണ നടത്തുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടു നില്ക്കണം. കുറ്റവാളി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. തെളിവില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം, ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിൾ ബെഞ്ച് എടുത്തുകാട്ടി.
അന്വേഷണത്തിന്റെയും തെളിവുകളുടെയും പവിത്രത മനസ്സിലാക്കാനും അതിനെ ആദരിക്കാനും മാധ്യമങ്ങൾ തയ്യാറാകണമെന്ന് കോടതി പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശശി തരൂർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വാദിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും അർണാബിനെ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു തരൂർ ഹർജി നല്കിയത്.

കൊലപാതകത്തിന് കേസെടുക്കാത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും, സുനന്ദ പുഷ്കർ കൊല്ലപ്പെട്ടുവെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന അവകാശ വാദമാണ് ഗോസ്വാമി തന്റെ ഷോകളിൽ ഉന്നയിക്കുന്നതെന്ന് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കുറ്റപ്പെടുത്തി.
മാധ്യമ വിചാരണ തടയാനും, അപകീർത്തിപരമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും
2017 ഡിസംബർ ഒന്നിലെ കോടതി ഉത്തരവ് ഉണ്ടായിട്ടും ഗോസ്വാമി തരൂരിനെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണ്. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ചാണ് അർണാബ് ഇത്തരം ഷോകൾ വീണ്ടും നടത്തുന്നത്. ഒരു പൊതുചർച്ചയിൽ ഒരാളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്താമോ എന്നും കുറ്റപത്രം മറ്റൊരു വിധത്തിൽ പറയുമ്പോൾ കൊലപാതകം നടന്നതായി ഗോസ്വാമിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും സിബൽ ചോദിച്ചു.

ആത്മഹത്യാ പ്രേരണ എന്ന് കുറ്റപത്രത്തിൽ പറയുമ്പോഴും കൊലപാതകമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അർണാബിനോട് കോടതി ചോദിച്ചു. നിങ്ങൾ സ്ഥലത്തുണ്ടായിരുന്നോ, നിങ്ങൾ ഒരു ദൃക്സാക്ഷിയാണോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ക്രിമിനൽ അന്വേഷണത്തിന്റെ പവിത്രതയെയും അതിന്റെ വിവിധ രൂപങ്ങളെയും മനസിലാക്കാനും ബഹുമാനിക്കാനും കോടതി ആവശ്യപ്പെട്ടു. കടിയേറ്റ അടയാളം ഉള്ളതുകൊണ്ട്, കൊലപാതകം എന്ന് പറയാനാവില്ല. കൊലപാതകം എന്താണെന്ന് നിങ്ങൾക്കറിയാമോ?
കൊലപാതകം നടന്നതായി അവകാശപ്പെടുന്നതിന് മുമ്പ് കൊലപാതകം എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

പുഷ്കറുടെ മരണത്തിലേക്ക് വിരൽ ചൂണ്ടുന്ന വിശ്വസനീയമായ തെളിവുകൾ എയിംസിലെ ഡോക്ടറുടെ പക്കൽ ഉണ്ടെന്ന് ഗോസ്വാമിയുടെ അഭിഭാഷക മാളവിക ത്രിവേദി വാദിച്ചപ്പോൾ കോടതി അതിനെ ചോദ്യം ചെയ്തു.
തെളിവുകൾ ശേഖരിക്കുന്ന മേഖലയിലല്ല അവർ ജോലി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി ക്രിമിനൽ കേസിൽ എങ്ങനെയാണ് തെളിവുകൾ ശേഖരിക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ചു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അപ്പീൽ അതോറിറ്റിയായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയുമോ? മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയല്ല ചെയ്യുന്നതെന്ന് പറഞ്ഞ കോടതി മാധ്യമ വിചാരണ നിയമം മൂലം വിലക്കുന്നുണ്ടെന്ന് ഓർമിപ്പിച്ചു. അന്വേഷണത്തിലിരിക്കുന്ന ക്രിമിനൽ കേസിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധയും ജാഗ്രതയും പാലിക്കണം, കോടതി പറഞ്ഞു. കോടതിയുടെ മുൻ ഉത്തരവ് കർശനമായി പാലിക്കാനും അടുത്തവാദം കേൾക്കുന്നതുവരെ സംയമനം പാലിക്കാനും അർണാബിനോട് കോടതി നിർദേശിച്ചു. ഉത്തരവ് കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം അതിൻ്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.