Movie prime

കോവിഡ് ബാധിതനെ 12 ദിവസമായി കാണാനില്ല; കണ്ടെത്താനായി സഹായമഭ്യർത്ഥിച്ച്‌ മകൻ

man missing കോവിഡ്-19 പോസിറ്റിവായ 72 വയസായ വൃദ്ധനെ സർക്കാർ ആശുപത്രിയിൽ നിന്നും കാണാതായതായി മകൻ. 12 ദിവസമായി ആദികേശവൻ എന്ന ചെന്നൈ സ്വദേശിയെ തേടുകയാണ് മകൻ. man missing ജൂൺ 10 ന് കോവിഡ് പോസിറ്റിവായ ആദികേശവനെ അന്ന് തന്നെ അധികൃതർ കിൽപോക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിരുന്നു. മറ്റുള്ള അഞ്ചു പേരുടെ കൂടെയാണ് ആദികേശവനെയും കൊണ്ട് പോയത്. എന്നാൽ ആദികേശവന് ഫോണില്ലായിരുന്നു. ഇതിനാൽ മകന് ഇടക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കാൻ സാധിച്ചിരുന്നില്ല. അച്ഛൻ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്നു കരുതിയിരുന്ന മകനോട് More
 
കോവിഡ്  ബാധിതനെ 12  ദിവസമായി കാണാനില്ല; കണ്ടെത്താനായി സഹായമഭ്യർത്ഥിച്ച്‌  മകൻ
man missing
കോവിഡ്-19 പോസിറ്റിവായ 72 വയസായ വൃദ്ധനെ സർക്കാർ ആശുപത്രിയിൽ നിന്നും കാണാതായതായി മകൻ. 12 ദിവസമായി ആദികേശവൻ എന്ന ചെന്നൈ സ്വദേശിയെ തേടുകയാണ് മകൻ. man missing
ജൂൺ 10 ന് കോവിഡ് പോസിറ്റിവായ ആദികേശവനെ അന്ന് തന്നെ അധികൃതർ കിൽപോക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിരുന്നു. മറ്റുള്ള അഞ്ചു പേരുടെ കൂടെയാണ് ആദികേശവനെയും കൊണ്ട് പോയത്. എന്നാൽ ആദികേശവന്‌ ഫോണില്ലായിരുന്നു. ഇതിനാൽ മകന് ഇടക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കാൻ സാധിച്ചിരുന്നില്ല. അച്ഛൻ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്നു കരുതിയിരുന്ന മകനോട് സാനിറ്ററി ഇൻസ്‌പെക്ടർ അച്ഛൻ അവിടെയുണ്ടെന്നു ഉറപ്പ് നൽകിയിരുന്നു.
ആദികേശവനെയടക്കം അഞ്ചു പേരെ എക്സ് റേ എടുക്കാനായി കൊണ്ട് പോയി വരിയിൽ നിർത്തിയ ശേഷം അവിടെ നിന്ന് പോയതായി സാനിറ്ററി ഇൻസ്‌പെക്ടർ സമ്മതിക്കുന്നുണ്ട് .
”വിവിധ സർക്കാർ ആശുപത്രികളിൽ അഡ്മിറ്റായവരുടെ വിവരങ്ങൾ സ്ക്രീനിംഗ് സെന്ററിൽ നിന്നുമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. അതിൽ ആദികേശവന്റെ വിവരങ്ങളും ഉണ്ടായിരുന്നു. അയാളുടെ മകൻ ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ അയാളുടെ മുറിയിൽ ഉള്ള മറ്റൊരാളെ വിളിക്കുകയും അയാൾ ആദികേശവൻ അവിടെയുണ്ടെന്ന് പറയുകയും ചെയ്യുമായിരുന്നു, അത് വിശ്വസിച്ചാണ് ഞാൻ അയാളുടെ മകനോട് ആദികേശവൻ അവിടെയുണ്ടെന്ന് പറഞ്ഞിരുന്നത് “, സാനിറ്ററി ഇൻസ്‌പെക്ടർ പറഞ്ഞു.
സംശയം തോന്നിയ മകൻ ആശുപത്രിയിൽ അച്ഛൻ ഉണ്ടെന്നു പറയുന്ന മുറിയിലുള്ള ആൾക്ക് ഫോട്ടോ അയയ്ച്ചു കൊടുത്തു കഴിഞ്ഞപ്പോഴാണ് മുറിയിൽ അച്ഛൻ ഇല്ലെന്നു മനസിലായത്. കൂടുതൽ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ ആദികേശവൻ എന്ന രോഗിയുടെ ഒരു റെക്കോർഡ് പോലുമില്ല.
‘ആദികേശവൻ ഈ ആശുപത്രിയിൽ വന്നിട്ടില്ല. വന്നിരുന്നെകിൽ എന്തെങ്കിലും തെളിവുകൾ കണ്ടേനെ. ഇവിടെ മൂന്ന് വ്യത്യസ്ത രജിസ്റ്ററുകൾ രോഗികൾക്കായി സൂക്ഷിക്കുന്നുണ്ട്. ഇതിലൊന്നിലും ആദികേശവന്റെ പേരുകൾ ഇല്ല’, മെഡിക്കൽ കോളേജ് ഡീൻ ഡോ. പി.വസന്തമണി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പരാതിയുമായി സെന്റ് തോമസ് മൌണ്ട് പോലീസ് സ്റ്റേഷനിൽ ചെന്ന മകനോട് കിൽപോക്ക് സ്റ്റേഷനിൽ പരാതി കൊടുക്കാനാണ് പോലീസുകാർ നിർദേശിച്ചത്. കിൽപോക്ക് സ്റ്റേഷനിൽ പക്ഷെ രണ്ടു ദിവസത്തിനു ശേഷമാണ് പരാതി സ്വീകരിച്ചത്.
(ആദികേശവനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കുക- 07418975507)