Movie prime

കോവിഡ് 19 ടെസ്റ്റിംഗ് കിറ്റ്: ടാറ്റ സണ്‍സ്, ശ്രീചിത്ര പങ്കാളിത്തം

ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് ആന്ഡ് ടെക്നോളജിയു (എസ്സിടിഐഎംഎസ്ടി) മായി ചേര്ന്ന് കോവിഡ് 19 പരിശോധനാ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. കോവിഡ് 19 കണ്ടെത്തുന്നതിനായി റിവേഴ്സ് ട്രാന്സ്ക്രിപ്റ്റേയ്സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന് (ആര്ടി-ലാംപ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കിറ്റുകള് ഉപയോഗിക്കുന്നതോടെ ഇന്ത്യയെങ്ങുമുള്ള ലാബുകളില് കുറഞ്ഞ സമയത്തിനുള്ളില് പരിശോധന പൂര്ത്തിയാക്കാന് സാധിക്കും. ഉടന്തന്നെ ഈ പരിശോധനകള്ക്ക് അംഗീകാരം ലഭിക്കുമെന്നും തുടര്ന്ന് ഉത്പാദനവും ആരംഭിക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷ. സിഎസ്ഐആര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ടാറ്റ സണ്സിന്റെ More
 
കോവിഡ് 19 ടെസ്റ്റിംഗ് കിറ്റ്: ടാറ്റ സണ്‍സ്, ശ്രീചിത്ര പങ്കാളിത്തം

ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയു (എസ്സിടിഐഎംഎസ്ടി) മായി ചേര്‍ന്ന് കോവിഡ് 19 പരിശോധനാ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. കോവിഡ് 19 കണ്ടെത്തുന്നതിനായി റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേയ്സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ (ആര്‍ടി-ലാംപ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കിറ്റുകള്‍ ഉപയോഗിക്കുന്നതോടെ ഇന്ത്യയെങ്ങുമുള്ള ലാബുകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉടന്‍തന്നെ ഈ പരിശോധനകള്‍ക്ക് അംഗീകാരം ലഭിക്കുമെന്നും തുടര്‍ന്ന് ഉത്പാദനവും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ടാറ്റ സണ്‍സിന്‍റെ സഹകരണത്തിനു പിന്നാലെയാണ് സിആര്‍ഐഎസ്പിആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് ടെസ്റ്റ് കിറ്റിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നത്.

 

ചികിത്സാകേന്ദ്രത്തില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ആര്‍ടി-ലാംപ് സാങ്കേതികവിദ്യ. നിലവിലുള്ള റിയല്‍ടൈം പിസിആര്‍ സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതാണ് ചിത്ര ജീന്‍ ലാംപ് എന്‍ ടെസ്റ്റ്. വൈറല്‍ ഡിഎന്‍എയുടെ ഐസോതെര്‍മല്‍ പകര്‍പ്പുകള്‍ സൃഷ്ടിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ ഈ പരിശോധന മാഗ്നറ്റിക് നാനോപാര്‍ട്ടിക്കിളുകളെ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ നടത്തുന്നതിനാല്‍ ഉയര്‍ന്ന ശുദ്ധിയും സാന്ദ്രതയുമുള്ള ആര്‍എന്‍എകളെ സ്വാബ് സാംപിളില്‍നിന്ന് കണ്ടെത്താനാവും.

 

ആഗോളതലത്തിലെ പകര്‍ച്ചവ്യാധിക്കെതിരേ പോരാടുന്നതിന് ടാറ്റ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേയ്സ് പ്രസിഡന്‍റ് ബെന്‍മാലി അഗ്രവാല പറഞ്ഞു. കോവിഡ് 19-നെതിരേയുള്ള പോരാട്ടത്തില്‍ നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സ നടത്തുന്നതും വളരെ പ്രധാനമാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് അനുസരിച്ച് കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ ആവശ്യമായി വരും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണത്തിലൂടെ തദ്ദേശീയമായ രണ്ടാം തലമുറ ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശോധനയുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കും.

 

ടാറ്റ ഗ്രൂപ്പിന്‍റെ പിന്തുണയോടെ ആര്‍ടി-ലാംബ് അടിസ്ഥാനമാക്കിയുള്ള കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യത്തില്‍ നാഴികക്കല്ലാണെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി പ്രസിഡന്‍റും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. സരസ്വത് പറഞ്ഞു. ഈ അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന് സേവനം ചെയ്യുന്നതിനായി പങ്കാളികളായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണവികസന ടീമുകളേയും ടാറ്റ ഗ്രൂപ്പിനേയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

സവിശേഷമായതും ചെലവു കുറഞ്ഞതും വളരെ എളുപ്പമുള്ളതുമായ കോവിഡ് 19 പരിശോധന ശ്രീചിത്ര വികസിപ്പിച്ചെടുത്തത് റിക്കോഡ് സമയപരിധിയിലാണെന്ന് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി പ്രഫ. അശുതോഷ് ശര്‍മ്മ പറഞ്ഞു.