Movie prime

സർജിക്കൽ, തുണി മാസ്കുകൾ ഒന്നിച്ച് ധരിക്കുന്നത് നല്ലതെന്ന് ആൻ്റണി ഫൗച്ചി ഉൾപ്പെടെയുള്ള വിദഗ്ധർ

Covid കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിനിടെ മാസ്കുകൾ സുരക്ഷിതമായി ധരിക്കുന്നതിനെപ്പറ്റി വിദഗ്ധർക്കിടയിൽ പുതിയ അഭിപ്രായങ്ങൾ ഉടലെടുത്തു. അമേരിക്കൻ കോവിഡ് വിദഗ്ധനായ ആൻ്റണി ഫൗച്ചി ഉൾപ്പെടെ ഒരു വിഭാഗം പറയുന്നത് ഒരേ സമയം രണ്ട് മാസ്കുകൾ ധരിക്കുന്നത് നല്ലതാണെന്നാണ്. അമേരിക്കൻ സർക്കാരിൻ്റെ ഇൻഫെക്ഷ്യസ് ഡിസീസ് എക്സ്പർട്ടാണ് ഡോ. ഫൗച്ചി. വകഭേദം വന്ന വൈറസുകൾക്കെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിന് ഡബിൾ മാസ്കിങ്ങ് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. Covid കോവിഡ് വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ ഉപദേശകനായ ഡോ. ബെഞ്ചമിൻ കില്ലിങ്ലിയും More
 
സർജിക്കൽ, തുണി മാസ്കുകൾ ഒന്നിച്ച് ധരിക്കുന്നത് നല്ലതെന്ന് ആൻ്റണി ഫൗച്ചി ഉൾപ്പെടെയുള്ള വിദഗ്ധർ

Covid
കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിനിടെ മാസ്കുകൾ
സുരക്ഷിതമായി ധരിക്കുന്നതിനെപ്പറ്റി വിദഗ്‌ധർക്കിടയിൽ പുതിയ അഭിപ്രായങ്ങൾ ഉടലെടുത്തു. അമേരിക്കൻ കോവിഡ് വിദഗ്ധനായ ആൻ്റണി ഫൗച്ചി ഉൾപ്പെടെ ഒരു വിഭാഗം പറയുന്നത് ഒരേ സമയം രണ്ട് മാസ്കുകൾ ധരിക്കുന്നത് നല്ലതാണെന്നാണ്. അമേരിക്കൻ സർക്കാരിൻ്റെ ഇൻഫെക്ഷ്യസ് ഡിസീസ് എക്സ്പർട്ടാണ് ഡോ. ഫൗച്ചി. വകഭേദം വന്ന വൈറസുകൾക്കെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിന് ഡബിൾ മാസ്കിങ്ങ് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. Covid

കോവിഡ് വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ ഉപദേശകനായ ഡോ. ബെഞ്ചമിൻ കില്ലിങ്ലിയും സമാനമായ അഭിപ്രായം പങ്കുവെയ്ക്കുന്നു. രണ്ട് മാസ്കുകൾ ധരിച്ച് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സാമാന്യ ബുദ്ധിയാണെന്നാണ് ഡോ. ബെഞ്ചമിൻ്റെ അഭിപ്രായം. എന്നാൽ അത്തരം ഒരു വാദത്തിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും ഇല്ലെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.

എന്നാൽ രണ്ട് മാസ്കുകൾ ഒരേ സമയം ധരിക്കുന്നത് അസ്വസ്ഥജനകമാണെന്ന്
ലീഡ്സ് യൂണിവേഴ്സിറ്റി അധ്യാപകനായ പ്രൊഫസർ കാത്ത് നൊവാക്കസ് അഭിപ്രായപ്പെട്ടു.

സർജിക്കൽ മാസ്കിനു മുകളിൽ കട്ടിയുള്ള തുണികൊണ്ടുള്ള മറ്റൊരു മാസ്ക് കൂടി ധരിക്കുന്നത് ഡബ്ൾ ഫിൽറ്ററിൻ്റെ പ്രയോജനം ചെയ്യുമെന്ന് സാൻ ഫ്രാൻസിസ്കോയിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

90 ശതമാനത്തോളം അണുക്കളേയും പ്രതിരോധിക്കാൻ ഡബിൾ മാസ്കിങ്ങിലൂടെ കഴിയും. നാം ശ്വസിക്കുന്നതിൽ 70 ശതമാനത്തോളം ഇൻഫെക്ഷ്യസ് പദാർഥങ്ങളെ ചെറുക്കാനേ സർജിക്കൽ മാസ്കിന് കഴിയുന്നുള്ളൂ.
ഏറ്റവും ഫലപ്രദമായത് എൻ 95 മാസ്കുകളാണ്. 95 ശതമാനം സുരക്ഷിതത്വമാണ് അവയ്ക്കുള്ളത്.

മാസ്കുകളുടെ കാര്യക്ഷമതയെപ്പറ്റി അടുത്തിടെ യു സി എസ് എഫ് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിച്ചതു പ്രകാരം രണ്ടു തരം മാസ്കുകൾ ഉണ്ട്. ഒന്ന് അടിസ്ഥാന തല സംരക്ഷണം മാത്രം ഉറപ്പു നൽകുന്ന ‘ബേസിക് ‘ വിഭാഗത്തിൽ പെട്ടതാണ്. രണ്ടാമത്തേത് പരമാവധി സുരക്ഷ നൽകുന്ന ‘മാക്സിമൽ പ്രൊട്ടക്ഷൻ’ വിഭാഗത്തിൽ വരുന്നതാണ്. രണ്ടു ലേയറുള്ള തുണി മാസ്കുകൾ ആദ്യ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുഖത്ത് നന്നായി പറ്റിച്ചേർന്ന് ഇരിക്കുന്നതിനാൽ വശങ്ങളിലൂടെ അകത്തേക്കോ പുറത്തേക്കോ അണുക്കൾ പ്രവേശിക്കുന്നില്ല. സർജിക്കൽ മാസ്കുകൾ മെച്ചപ്പെട്ട ഫിൽറ്ററേഷൻ ഉറപ്പു നൽകുന്നുണ്ട്. എന്നാൽ അയഞ്ഞ ഘടനയിൽ മെച്ചപ്പെട്ട ‘കവറേജ് ‘ ഇല്ലാത്തതിൻ്റെ പരിമിതിയുണ്ട്. അതിനാൽ സർജിക്കൽ മാസ്കിന് പുറമേ തുണികൊണ്ടുള്ള മാസ്ക് കൂടി ധരിച്ചാൽ രണ്ടിൻ്റെയും ഫലങ്ങൾ ലഭിക്കും.