Movie prime

കോവിഡ് വാക്സിൻ: തെറ്റായ അവകാശവാദങ്ങൾ നീക്കംചെയ്യുമെന്ന് ഫേസ്ബുക്ക്

covid Vaccine ലോകം വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ വർധിച്ചുവരുന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സ്വന്തം പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. സോഷ്യൽ മീഡിയയിൽ വാക്സിനുകളെ പറ്റിയും അതിൻ്റെ വിതരണത്തെ കുറിച്ചുമുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വർധിച്ചുവരികയാണ്. covid Vaccine വാക്സിനുകളെക്കുറിച്ചുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അസത്യങ്ങളും അർധസത്യങ്ങളും അബദ്ധങ്ങളുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരം വസ്തുതാ വിരുദ്ധ പോസ്റ്റുകൾ നീക്കംചെയ്യാനാണ് ഫേസ്ബുക്ക് പദ്ധതിയിടുന്നത്. പൊതുജനാരോഗ്യ വിദഗ്ധർ തള്ളിക്കളഞ്ഞ വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ വരും ആഴ്ചകളിൽ നീക്കംചെയ്യാൻ More
 
കോവിഡ് വാക്സിൻ: തെറ്റായ അവകാശവാദങ്ങൾ നീക്കംചെയ്യുമെന്ന് ഫേസ്ബുക്ക്

covid Vaccine
ലോകം വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ വർധിച്ചുവരുന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സ്വന്തം പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. സോഷ്യൽ മീഡിയയിൽ വാക്സിനുകളെ പറ്റിയും അതിൻ്റെ വിതരണത്തെ കുറിച്ചുമുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വർധിച്ചുവരികയാണ്. covid Vaccine

വാക്സിനുകളെക്കുറിച്ചുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അസത്യങ്ങളും അർധസത്യങ്ങളും അബദ്ധങ്ങളുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരം വസ്തുതാ വിരുദ്ധ പോസ്റ്റുകൾ നീക്കംചെയ്യാനാണ് ഫേസ്ബുക്ക് പദ്ധതിയിടുന്നത്.

പൊതുജനാരോഗ്യ വിദഗ്ധർ തള്ളിക്കളഞ്ഞ വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ വരും ആഴ്ചകളിൽ നീക്കംചെയ്യാൻ തുടങ്ങുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് -19 വാക്സിനുകൾ അധികം താമസിയാതെ ലോകമെമ്പാടും പുറത്തിറങ്ങുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. പൊതുജനാരോഗ്യ വിദഗ്ധർ തള്ളിക്കളഞ്ഞ തെറ്റായ അവകാശവാദങ്ങൾ
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നുണ്ട്. വരും ആഴ്ചയിൽ അവ നീക്കം ചെയ്യും.

കോവിഡ് വാക്സിനുകളിൽ മൈക്രോചിപ്പുകൾ അടങ്ങിയിട്ടുണ്ട് എന്ന തരത്തിലാണ് ഒരു പ്രചാരണം. വാക്സിൻ്റെ ഘടക പട്ടികയിൽ(ഇൻഗ്രഡിയൻ്റ് ലിസ്റ്റ്) ഇല്ലാത്ത ഘടകങ്ങൾ ഉണ്ടെന്ന മട്ടിലും അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മറ്റൊന്ന്
ആളുകളുടെ സമ്മതമില്ലാതെ തന്നെ വാക്സിൻ കുത്തിവയ്ക്കുന്നുണ്ട് എന്ന അസംബന്ധമാണ്. അതെല്ലാം നീക്കം ചെയ്യും.

വാക്‌സിനുകളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ വിദഗ്ധരിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അവ പതിവായി അപ്‌ഡേറ്റ് ചെയ്യണം. വസ്തുതകൾ മാത്രമേ ജനങ്ങളിലെത്താവൂ.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 64,918,435 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,501,076 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.