Movie prime

നിരോധിത സ്ഥാപനങ്ങളുടെ പട്ടികയിൽ ക്യൂബൻ ബാങ്കും, പടിയിറങ്ങുന്നതിനു മുമ്പ് ക്യൂബയെ ലക്ഷ്യമിട്ട് ട്രമ്പ്

cuba ക്യൂബയ്ക്കെതിരെയുള്ള ഉപരോധത്തിൽ പുതിയ ചരടുവലികളും കരുനീക്കങ്ങളുമായി ഡൊണാൾഡ് ട്രമ്പ്. സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ക്യൂബൻ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് തൻ്റെ കമ്മ്യൂണിസ്റ്റ് വിരോധവും പ്രതികാര ചിന്തയും പുറത്തെടുക്കുന്നത്. ക്യൂബൻ ബാങ്കായബാങ്കോ ഫിനാൻസിയറോ ഇൻ്റർനാഷണലാണ് ട്രമ്പിൻ്റെ നിരോധനത്തിൽ കുടുങ്ങിയത്.cuba ബി എഫ് ഐ ക്യൂബൻ സൈന്യത്തിന് സഹായം നൽകുന്നതായും വെനസ്വേലയിലെ ക്യൂബൻ സർക്കാറിൻ്റെ ഇടപെടലുകൾക്ക് പിന്തുണ നൽകുന്നതായും അമേരിക്ക കുറ്റപ്പെടുത്തി.നിരോധിക്കപ്പെട്ട സ്ഥാപനങ്ങളുമായി അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും യാതൊരു More
 
നിരോധിത സ്ഥാപനങ്ങളുടെ പട്ടികയിൽ ക്യൂബൻ ബാങ്കും, പടിയിറങ്ങുന്നതിനു മുമ്പ് ക്യൂബയെ ലക്ഷ്യമിട്ട് ട്രമ്പ്

cuba
ക്യൂബയ്ക്കെതിരെയുള്ള ഉപരോധത്തിൽ പുതിയ ചരടുവലികളും കരുനീക്കങ്ങളുമായി ഡൊണാൾഡ് ട്രമ്പ്. സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ക്യൂബൻ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് തൻ്റെ കമ്മ്യൂണിസ്റ്റ് വിരോധവും പ്രതികാര ചിന്തയും പുറത്തെടുക്കുന്നത്.
ക്യൂബൻ ബാങ്കായബാങ്കോ ഫിനാൻസിയറോ ഇൻ്റർനാഷണലാണ് ട്രമ്പിൻ്റെ നിരോധനത്തിൽ കുടുങ്ങിയത്.cuba

ബി എഫ് ഐ ക്യൂബൻ സൈന്യത്തിന് സഹായം നൽകുന്നതായും വെനസ്വേലയിലെ ക്യൂബൻ സർക്കാറിൻ്റെ ഇടപെടലുകൾക്ക് പിന്തുണ നൽകുന്നതായും അമേരിക്ക കുറ്റപ്പെടുത്തി.നിരോധിക്കപ്പെട്ട സ്ഥാപനങ്ങളുമായി അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും യാതൊരു വിധത്തിലുള്ള ഇടപാടുകളും നടത്താനാവില്ല.

എന്നാൽ അമേരിക്കൻ നടപടിയെ രൂക്ഷമായി വിമർശിച്ച് ക്യൂബ രംഗത്തെത്തി. 62 വർഷത്തിനു ശേഷവും ക്യൂബൻ വിപ്ലവത്തെ തകർക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങൾ തുടരുകയാണെന്ന് ക്യൂബൻ വിദേശ കാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് കുറ്റപ്പെടുത്തി. അമേരിക്കൻ നീക്കത്തെ ഞങ്ങൾ തള്ളിക്കളയുന്നു. ക്യൂബയ്ക്കെതിരെ ഉപരോധം ശക്തമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

അതിനിടെ, അധികാരം വിട്ടൊഴിയുന്നതിൻ്റെ അസ്വസ്ഥതകളാണ് ട്രമ്പ് പ്രകടിപ്പിക്കുന്നതെന്ന് വിമർശകർ ആരോപിച്ചു. നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ അനുകൂലിക്കുന്നതിനെയെല്ലാം എതിർക്കുകയും എതിർക്കുന്നതിനെയെല്ലാം അനുകൂലിക്കുകയും ചെയ്യുന്ന നടപടികളാണ് ധൃതി പിടിച്ച് ട്രമ്പ് ചെയ്യുന്നത്. ക്യൂബയുമായുളള ബന്ധം മെച്ചപ്പെടുത്താനാണ് മുൻ പ്രസിഡൻ്റ് ബാരക്ക് ഒബാമ ശ്രമിച്ചത്. അദ്ദേഹം ക്യൂബ സന്ദർശിച്ചു. അന്ന് വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ഒബാമയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ജോ ബൈഡന്.