Movie prime

​’മഹ’യ്ക് ​പിന്നാലെ ബുൾബുൾ പറന്നടുക്കുന്നു

അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂനമര്ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്ബുള് എന്നാണ് ചുഴലിക്കാറ്റിന് പേര് നല്കിയിരിക്കുന്നത്. ബംഗാള് ഉള്ക്കടലില് ആൻഡമാൻ സമുദ്രത്തോടു ചേര്ന്നുണ്ടായ ന്യൂനമര്ദം കാറ്റായി മാറുന്നതാണ് ബുള്ബുള്. പാകിസ്ഥാനാണ് ‘ബുള്ബുള്’ എന്ന പേര് നിര്ദ്ദേശിച്ചത്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്ദംചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആന്ഡമാന് നിക്കോബാര് ദ്വീപുകളില് കനത്തമഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാള്തീരപ്രദേശങ്ങളില് ശനിയാഴ്ച More
 

അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു​ ​പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി​ ​മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ബംഗാള്‍​ ​ഉള്‍ക്കടലില്‍ ​ആൻഡമാൻ സമുദ്രത്തോടു ചേര്‍ന്നുണ്ടായ ന്യൂനമര്‍ദം കാറ്റായി​ ​മാറുന്നതാണ് ബുള്‍ബുള്‍. പാകിസ്ഥാനാണ് ‘ബുള്‍ബുള്‍’ എന്ന പേര് നിര്‍ദ്ദേശിച്ചത്.

അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദംചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണു​ ​കരുതുന്നത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്തമഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാള്‍തീരപ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ കനക്കാന്‍​ ​സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലുംശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു​.​