Movie prime

വീഡിയോ: ലോക്ക് ഡൌണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന്‍റെ കണക്ക് സര്‍ക്കാരിന്‍റെ കയ്യില്‍ ഇല്ല.. ഇതാ ആ കണക്ക്..

Migrant Workers Death പാർലമെന്റിൽ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവന മാർഗങ്ങളെയും സാരമായി ബാധിച്ച ലോക് ഡൗണിനെക്കുറിച്ച് ലോക്സഭാ എംപിമാർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സർക്കാരിൻ്റെ പക്കൽ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ്, മറുപടിയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞത്.Migrant Workers Death രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക് ഡൗൺ കാലത്ത് എത്ര തൊഴിലാളികൾ മരണമടഞ്ഞു എന്നത് സംബന്ധിച്ച കണക്കുകൾ ഒന്നുംതന്നെ സർക്കാരിൻ്റെ കൈയിലില്ല. ആയിരക്കണക്കിന് കുടിയേറ്റ More
 
വീഡിയോ: ലോക്ക് ഡൌണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന്‍റെ കണക്ക് സര്‍ക്കാരിന്‍റെ കയ്യില്‍ ഇല്ല.. ഇതാ ആ കണക്ക്..

Migrant Workers Death

പാർലമെന്റിൽ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവന മാർഗങ്ങളെയും സാരമായി ബാധിച്ച ലോക് ഡൗണിനെക്കുറിച്ച് ലോക്സഭാ എംപിമാർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സർക്കാരിൻ്റെ പക്കൽ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ്, മറുപടിയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി സന്തോഷ് ഗാംഗ്വാർ
പറഞ്ഞത്.Migrant Workers Death

രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക് ഡൗൺ കാലത്ത് എത്ര തൊഴിലാളികൾ മരണമടഞ്ഞു എന്നത് സംബന്ധിച്ച കണക്കുകൾ ഒന്നുംതന്നെ സർക്കാരിൻ്റെ കൈയിലില്ല. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തൊഴിൽ മന്ത്രി പറഞ്ഞത് “അത്തരം വിവരങ്ങളൊന്നും ലഭ്യമല്ല” എന്നാണ്.

സര്‍ക്കാരിന് ആ കണക്കുകളില്‍ താല്പര്യമില്ലായിരിക്കും. അന്നവും ജീവിതവും വഴിമുട്ടിയവര്‍ തെരുവില്‍ ഈയാം പാറ്റകളെ പോലെ കൊല്ലപ്പെട്ടത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് അത്ര യശസ്സ് നല്‍കുന്ന കാര്യമല്ലലോ..പിന്നെ ഒരിക്കല്‍ കണക്കുകള്‍ ഉണ്ടെങ്കില്‍ ഭാവിയില്‍ അത് ആര്‍ക്ക് വേണെമെങ്കിലും എടുത്ത് നോക്കാമല്ലോ..ഇതിപ്പോള്‍ കണക്ക് ഇല്ലായെന്ന് പറഞ്ഞാല്‍ കുറച്ചു കാലത്തേക്ക് എന്താണ് കണക്ക് ലഭ്യമല്ലാത്തത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം..കുറച്ചു കൂടി കഴിയുമ്പോള്‍ എല്ലാവരും ഇത് പതിയെ മറന്നു തുടങ്ങും..മനുഷ്യ സഹജമായ സ്വഭാവം. വര്‍ഷങ്ങള്‍ കഴിഞ്ഞു ലോക്ക്ഡൌണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാല്‍,’;ഹേയ് അങ്ങനെ ഒരു സംഭവമേ ഉണ്ടായില്ലാ എന്ന് പറയാം’..ഡാറ്റ ഒന്നുമില്ലെങ്കില്‍ അത് തെളിയിക്കാന്‍ കഴിയില്ലലോ, അത് കൊണ്ട് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് വരുത്തി തീര്‍ക്കാന്‍ കഴിയുമല്ലോ..

പക്ഷെ നാല് സന്നദ്ധ പ്രവർത്തകർ തയ്യാറാക്കിയ ഒരു ഡാറ്റാബേസുണ്ട്. thejeshgn.com എന്ന വെബ് സൈറ്റിൽ ഈ ഡാറ്റാബേസ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.