Movie prime

ഒറ്റ ദിവസം 952 മരണം; കര്‍ശന ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച് ജര്‍മനി

Germany കൊറോണ വൈറസ് കേസുകൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ന് മുതല് കർശനമായ ലോക്ക്ഡൌണിലേക്ക് കടന്നിരിക്കുകയാണ് ജര്മനി. ഇന്നലെ മാത്രം 952 മരണമാണ് ജര്മനിയില് റിപ്പോര്ട്ട് ചെയ്തത്. നീണ്ട ഇടവേളയ്ക്ക ശേഷമാണ് ഇത്ര ഉയര്ന്ന മരണസംഖ്യ റിപ്പോര്ട്ട് ചെയ്തതെന്നത് രാജ്യത്ത് ആശങ്ക പരത്തുന്നു. Germany യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജർമ്മനിയിൽ പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ഭയം കാരണം ചാൻസലർ ആഞ്ചല മെർക്കലും 16 സംസ്ഥാന ഗവർണർമാരും ഇന്ന് മുതല് ജനുവരി 10 വരെ ശക്തമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. More
 
ഒറ്റ ദിവസം 952 മരണം; കര്‍ശന ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച് ജര്‍മനി

Germany

കൊറോണ വൈറസ് കേസുകൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇന്ന് മുതല്‍ കർശനമായ ലോക്ക്ഡൌണിലേക്ക് കടന്നിരിക്കുകയാണ് ജര്‍മനി. ഇന്നലെ മാത്രം 952 മരണമാണ് ജര്‍മനിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. നീണ്ട ഇടവേളയ്ക്ക ശേഷമാണ് ഇത്ര ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ട്‌ ചെയ്തതെന്നത്‌ രാജ്യത്ത് ആശങ്ക പരത്തുന്നു. Germany

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയിൽ പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ഭയം കാരണം ചാൻസലർ ആഞ്ചല മെർക്കലും 16 സംസ്ഥാന ഗവർണർമാരും ഇന്ന് മുതല്‍ ജനുവരി 10 വരെ ശക്തമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബറിൽ ഭാഗികമായി ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസിന് മുമ്പുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ കടകളും സ്കൂളുകളും, ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കുവെങ്കിലും പകർച്ചവ്യാധിയുടെ രണ്ടാം തരംഗം തടയുന്നതില്‍ രാജ്യം പരാജയപ്പെട്ടു.

ആദ്യ തരംഗത്തിൽ കൊറോണ വൈറസിനെ നിയന്ത്രണത്തിലാക്കുന്നതിൽ ജർമനി പല യൂറോപ്യൻ രാജ്യങ്ങളെക്കാളും വിജയകരമായിരുന്നു, പക്ഷേ ഇപ്പോൾ സ്ഥിതി വളരെ വ്യത്യസ്തമാണ്.

രണ്ടാം തരംഗത്തില്‍ പകർച്ചവ്യാധികൾക്കായുള്ള റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,379,238 ആയി. ആദ്യ ഘട്ടത്തില്‍ നിന്നും 27,728 വർദ്ധനവ്. ജർമനിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 23,427 ആണ്.

മരണത്തിൽ മുമ്പത്തെ ഏറ്റവും ഉയർന്ന മരണനിരക്ക് വെള്ളിയാഴ്ച 598 ആയിരുന്നു.

കൊറോണ വൈറസ് പ്രവണതയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ ദുഷ്‌കരമായ മാസങ്ങളാണെന്നും മുന്നറിയിപ്പ് നിയമപാലകര്‍ക്ക് മെർക്കൽ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ വാക്സിന്‍ പുറത്തിറക്കുന്നതിനിടയിലും ജർമനിയിൽ ഭാഗികമായി വികസിപ്പിച്ചെടുത്ത വാക്‌സിനുള്ള അംഗീകാരത്തിനായി ജർമ്മനി കാത്തിരിക്കുകയാണ്.