Movie prime

ദീപ് സിദ്ദു അറസ്റ്റിൽ

Deep Sidhu ചെങ്കോട്ട ആക്രമണക്കേസിൽ മുഖ്യപ്രതിയായി കരുതുന്ന പഞ്ചാബി ഗായകനും അഭിനേതാവുമായ ദീപ് സിദ്ദു അറസ്റ്റിലായി. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സിദ്ദു പൊലീസിൻ്റെ പിടിയിലായത് എന്ന വിവരം പുറത്തു വിട്ടിട്ടില്ല. Deep Sidhu രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്റ്റർ റാലിക്കിടെ ചെങ്കോട്ടയിൽ സിഖ് മതക്കാർ പാവനമായി കരുതുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയ സംഭവത്തോടെയാണ് കർഷക സമരവുമായി ബന്ധപ്പെട്ട് ദീപു സിദ്ദു വിവാദ പുരുഷനായി മാറിയത്. ട്രാക്റ്റർ റാലിക്കിടെ, More
 
ദീപ് സിദ്ദു അറസ്റ്റിൽ

Deep Sidhu

ചെങ്കോട്ട ആക്രമണക്കേസിൽ മുഖ്യപ്രതിയായി കരുതുന്ന പഞ്ചാബി ഗായകനും അഭിനേതാവുമായ ദീപ് സിദ്ദു അറസ്റ്റിലായി. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സിദ്ദു പൊലീസിൻ്റെ പിടിയിലായത് എന്ന വിവരം പുറത്തു വിട്ടിട്ടില്ല. Deep Sidhu

രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്റ്റർ റാലിക്കിടെ ചെങ്കോട്ടയിൽ സിഖ് മതക്കാർ പാവനമായി കരുതുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയ സംഭവത്തോടെയാണ് കർഷക സമരവുമായി ബന്ധപ്പെട്ട് ദീപു സിദ്ദു വിവാദ പുരുഷനായി മാറിയത്. ട്രാക്റ്റർ റാലിക്കിടെ, പൊലീസുമായി നേരത്തേ ഉണ്ടായിരുന്ന ധാരണ തെറ്റിച്ച് കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിൽ നടൻ പ്രതിസ്ഥാനത്തുണ്ട്. ദീപ് സിദ്ദുവിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചെങ്കോട്ടയിൽ കയറിയതും സിഖ് പതാക ഉയർത്തിയതും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ ചെങ്കോട്ടയിൽ താൻ നടത്തിയത് പ്രതീകാത്മക സമരമാണെന്നും അതിന് മതപരമായ നിറം ചാർത്തരുതെന്നുമായിരുന്നു സിദ്ദുവിൻ്റെ നിലപാട്.

സമരാനുകൂലികൾ സിദ്ദുവിനെതിരെ തിരിഞ്ഞതും സമരവേദിയിൽ നിന്ന് അയാളെ ആട്ടിപ്പായിക്കുന്നതും ദേശീയ തലത്തിൽ വാർത്തയായി. ഒരു ബൈക്കിൽ കയറി സമര സ്ഥലത്തുനിന്ന് സിദ്ദു കടന്നു കളയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദുവിനെതിരെ കേസെടുത്ത ഡൽഹി പൊലീസ് അയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുന്നതിനിടയിലാണ് അറസ്റ്റ് വാർത്ത വരുന്നത്. എന്നാൽ ദിവസങ്ങളായി സിദ്ദു പൊലീസിൻ്റെ കസ്റ്റഡിയിൽ തന്നെയുണ്ട് എന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്റ്റർ റാലിക്കിടെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്താൻ സമരക്കാർ ആലോചിച്ചിരുന്നില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ് ഒരു സംഘം അതിന് മുതിർന്നത് എന്നും കർഷക സംഘടനകൾ പ്രസ്താവന ഇറക്കിയിരുന്നു. കർഷക സമരത്തെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ തന്നെയാണ് സിദ്ദുവിനെ രംഗത്തിറക്കിയത് എന്നായിരുന്നു സംഘടനകളുടെ ആരോപണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഗുരുദാസ്പുർ എം പി സണ്ണി ഡിയോളിൻ്റെ ഇലക്ഷൻ മാനേജരായിരുന്നു ദീപ് സിദ്ദു എന്നുള്ള വാർത്തകളും ആരോപണത്തിന് മൂർച്ച കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പവും നടൻ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഒളിവിൽ കഴിയുന്ന സമയത്തും സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപ് സിദ്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നടൻ്റെ കാമുകിയാണ് അതിനു പിന്നിലെന്നായിരുന്നു ചില റിപ്പോർട്ടുകൾ.