Movie prime

അഭിജിത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ടും മാധ്യമങ്ങളെ പരിഹസിച്ചും ദീപ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Deepa Nishanth കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ എം അഭിജിത്ത് കോവിഡ് ടെസ്റ്റിന് തെറ്റായ പേരും വിലാസവും ഫോൺ നമ്പറും നല്കി എന്ന വാർത്ത വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തികച്ചും നിരുത്തരവാദപരമായി പെരുമാറിയ യുവജന സംഘടനാ നേതാവിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തിപ്പെടുകയാണ്. Deepa Nishanth സെൻസേഷണലാകണ്ട എന്നു കരുതിയാണ് വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ചത് എന്ന ന്യായം തീർത്തും അപലപനീയമാണെന്ന് ദീപ നിശാന്ത് പറയുന്നു. “ഈ വിഷയം അധികം സെൻസേഷണലാക്കണ്ട എന്നു കരുതി രഹസ്യമായി More
 
അഭിജിത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ടും മാധ്യമങ്ങളെ പരിഹസിച്ചും ദീപ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Deepa Nishanth

കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ എം അഭിജിത്ത് കോവിഡ് ടെസ്റ്റിന് തെറ്റായ പേരും വിലാസവും ഫോൺ നമ്പറും നല്കി എന്ന വാർത്ത വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തികച്ചും നിരുത്തരവാദപരമായി പെരുമാറിയ യുവജന സംഘടനാ നേതാവിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തിപ്പെടുകയാണ്. Deepa Nishanth

സെൻസേഷണലാകണ്ട എന്നു കരുതിയാണ് വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ചത് എന്ന ന്യായം തീർത്തും അപലപനീയമാണെന്ന് ദീപ നിശാന്ത് പറയുന്നു.

“ഈ വിഷയം അധികം സെൻസേഷണലാക്കണ്ട എന്നു കരുതി രഹസ്യമായി കൈകാര്യം ചെയ്യുന്ന” മാധ്യമപ്രവർത്തകരെ പരിഹസിച്ചുകൊണ്ടാണ് കോളെജ് അധ്യാപിക കൂടിയായ ദീപ നിശാന്തിൻ്റെ പോസ്റ്റ്.

പോസ്റ്റ് പൂർണരൂപത്തിൽ താഴെ.

……….

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നിരിക്കുകയാണ്. ദിവസ പരിശോധന അരലക്ഷത്തിലധികം നടക്കുന്ന സാഹചര്യമാണ്. രോഗവ്യാപനം അതിതീവ്രമായ ഈ സാഹചര്യത്തിലാണ് ഒരു യുവജനസംഘടനാ നേതാവ് തെറ്റായ ഫോൺ നമ്പറും പേരും അഡ്രസും നൽകി കോവിഡ് പരിശോധന നടത്തുകയും ഇത്ര നിരുത്തരവാദപരമായി അതിനെ സമീപിക്കുകയും ചെയ്തിട്ടുള്ളത്. സെൻസേഷണലാകണ്ട എന്നു കരുതി രഹസ്യമാക്കി വെച്ചു എന്ന ന്യായമൊക്കെ തീർത്തും അപലപനീയമാണ്. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കേണ്ടതാണ്.

അഭിജിത്തിന് എത്രയും പെട്ടെന്ന്രോ ഗവിമുക്തിയുണ്ടാകട്ടെ.

ഈ വിഷയം അധികം സെൻസേഷണലാക്കണ്ട എന്നു കരുതി രഹസ്യമായി കൈകാര്യം ചെയ്യുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.