Movie prime

ഡൽഹിയിൽ 13 കാരനെ നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, ആറുപേർ ചേർന്ന് നിരന്തരം പീഡിപ്പിച്ചു

Delhi ഡൽഹിയിൽ ഗീത കോളനി പരിസരത്ത് ഒരു കൗമാരക്കാരനെ നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ആറുപേർ ചേർന്ന് വർഷങ്ങളോളം പീഡിപ്പിച്ചെന്നും പരാതി. വനിതാ കമ്മീഷന് ലഭിച്ച പരാതിയെ തുടർന്ന് ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.Delhi മൂന്നുവർഷം മുമ്പ് ഒരു ഡാൻസ് പാർട്ടിയിൽ വെച്ചാണ് കൗമാരക്കാരനെ പ്രതികൾ കണ്ടുമുട്ടുന്നത്. പിന്നീട് നൃത്തം പഠിപ്പിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് പ്രതികൾ കുട്ടിയെ മണ്ഡാവലി മേഖലയിലേക്ക് ക്ഷണിച്ചു. ഡാൻസിൽ വലിയ താത്പര്യം ഉണ്ടായിരുന്ന കുട്ടി സ്ഥിരമായി അവിടെ More
 
ഡൽഹിയിൽ 13 കാരനെ നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, ആറുപേർ ചേർന്ന് നിരന്തരം പീഡിപ്പിച്ചു

Delhi
ഡൽഹിയിൽ ഗീത കോളനി പരിസരത്ത് ഒരു കൗമാരക്കാരനെ നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ആറുപേർ ചേർന്ന് വർഷങ്ങളോളം പീഡിപ്പിച്ചെന്നും പരാതി. വനിതാ കമ്മീഷന് ലഭിച്ച പരാതിയെ തുടർന്ന് ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.Delhi

മൂന്നുവർഷം മുമ്പ് ഒരു ഡാൻസ് പാർട്ടിയിൽ വെച്ചാണ് കൗമാരക്കാരനെ പ്രതികൾ കണ്ടുമുട്ടുന്നത്. പിന്നീട് നൃത്തം പഠിപ്പിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് പ്രതികൾ കുട്ടിയെ മണ്ഡാവലി മേഖലയിലേക്ക് ക്ഷണിച്ചു. ഡാൻസിൽ വലിയ താത്പര്യം ഉണ്ടായിരുന്ന കുട്ടി സ്ഥിരമായി അവിടെ പോകാൻ തുടങ്ങി. പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരം കൂടി ലഭിച്ചതോടെ പണവും ലഭിച്ചുതുടങ്ങി.

മയക്കുമരുന്നുകൾ നല്കി പ്രതികൾ കുട്ടിയെ പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നുമാണ് പരാതിയിൽ പറയുന്നത്. ഹോർമോണുകൾ കൂടി നൽകിയതോടെ പെൺകുട്ടിയെപ്പോലെ രൂപം മാറിത്തുടങ്ങി. ചെറുപ്പക്കാർ പീഡിപ്പിക്കുക മാത്രമല്ല, പണത്തിനു വേണ്ടി മറ്റുള്ളവർക്ക് കാഴ്ചവെയ്ക്കാനും തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.

ലൈംഗിക തൊഴിലിനു പുറമേ, ട്രാഫിക് സിഗ്നലുകളിൽ
കൊണ്ടുപോയി പണം പിരിക്കാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. സംഭവം പുറത്തറിഞ്ഞാൽ കുട്ടിയെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

മാർച്ചിൽ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികൾ പിടികൂടി തിരിച്ചെത്തിച്ചു. ആറുപേരും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ദിവസങ്ങൾക്കുശേഷം വീണ്ടും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിലാണ് കുട്ടിയും കൂട്ടുകാരനും പുറത്തെത്തുന്നത്.

ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ ഒരു ദിവസം മുഴുവൻ ഒളിച്ചിരുന്ന കുട്ടിയെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഒരു അഡ്വക്കറ്റാണ് വനിതാ കമ്മീഷൻ്റെ മുൻപിൽ എത്തിക്കുന്നത്. ഐ പി സിയിലെ 377, 363, 326, 506, 341 വകുപ്പുകൾ പ്രകാരവും പോക്സോ പ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി വനിതാ കമ്മീഷൻ അറിയിച്ചു. ഇരയ്ക്കും സുഹൃത്തിനും സംരക്ഷണം നൽകുമെന്നും ഇരുവരുടേയും പുനരധിവാസം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കനത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും കമ്മീഷൻ പറഞ്ഞു.