Movie prime

പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടപ്പെട്ട വ്യക്തിയുമായി ഇഷ്ടമുള്ളിടത്ത് താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി

Delhi high Court : താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ഇഷ്ടമുളള വ്യക്തിക്കൊപ്പം ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനുള്ള മുഴുവൻ സ്വാതന്ത്ര്യവും ഉണ്ടെന്ന് ഡൽഹി ഹൈക്കോടതി. സ്നേഹിക്കുന്ന വ്യക്തിയെ വിവാഹം ചെയ്യാനായി വീടുവിട്ടിറങ്ങിയ സുലേഖ എന്ന യുവതിക്കും കാമുകനും എതിരെ കുടുംബം നൽകിയ ഹേബിയസ് കോർപസിലാണ് കോടതി യുവതിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. Delhi high Court : യുവതിയെ കാണാനില്ലെന്നും ബബ്ലു എന്ന് പേരുള്ള വ്യക്തിയാണ് യുവതിയുടെ തിരോധാനത്തിന് പിന്നിലെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം. More
 
പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടപ്പെട്ട വ്യക്തിയുമായി ഇഷ്ടമുള്ളിടത്ത് താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: ഡൽഹി  ഹൈക്കോടതി

Delhi high Court :
താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ഇഷ്ടമുളള വ്യക്തിക്കൊപ്പം ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനുള്ള മുഴുവൻ സ്വാതന്ത്ര്യവും ഉണ്ടെന്ന് ഡൽഹി ഹൈക്കോടതി. സ്നേഹിക്കുന്ന വ്യക്തിയെ വിവാഹം ചെയ്യാനായി വീടുവിട്ടിറങ്ങിയ സുലേഖ എന്ന യുവതിക്കും കാമുകനും എതിരെ കുടുംബം നൽകിയ ഹേബിയസ് കോർപസിലാണ് കോടതി യുവതിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. Delhi high Court :

യുവതിയെ കാണാനില്ലെന്നും ബബ്ലു എന്ന് പേരുള്ള വ്യക്തിയാണ് യുവതിയുടെ തിരോധാനത്തിന് പിന്നിലെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം. പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് യുവതിയെ തിരഞ്ഞ് കണ്ടെത്തി. വീഡിയോ കോൺഫറൻസ് വഴിയാണ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. സിആർപിസി 164 പ്രകാരം യുവതി നൽകിയ മൊഴിയിൽ സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്ലുവിനൊപ്പം പോയതെന്നും ഇരുവരും വിവാഹം ചെയ്തെന്നും പറയുന്നുണ്ട്.

ഭർത്താവിനൊപ്പം ജീവിക്കാനുളള എല്ലാ അവകാശവും യുവതിക്കുണ്ടെന്ന് വിലയിരുത്തിയ കോടതി പരാതിക്കാരായ മാതാപിതാക്കൾക്ക് കൗൺസൽ നൽകാൻ പൊലീസിന് പ്രത്യേകമായ നിർദേശവും നൽകി. മാതാപിതാക്കളോട് നിയമം കൈയിലെടുക്കരുതെന്നും യുവതിയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തുകയോ സമ്മർദത്തിലാഴ്ത്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ആവശ്യമെങ്കിൽ ഏതു സമയത്തും ബന്ധപ്പെടാനായി യുവതിയും ഭർത്താവും താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ബീറ്റ് പൊലീസുകാരൻ്റെ നമ്പർ ഇരുവർക്കും കൈമാറാനും കോടതി പൊലീസിന് നിർദേശം നൽകി.