Movie prime

ഡൽഹിയിലേത് “വംശഹത്യ” യെന്ന് മമത, “ഗോലി മാരോ” മുറവിളികൾ കൊൽക്കത്തയിൽ വെച്ചുപൊറുപ്പിക്കില്ല

കഴിഞ്ഞ ആഴ്ചയിൽ ഡൽഹിയിൽ അരങ്ങേറിയത് വംശഹത്യാ ശ്രമങ്ങളെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമതാ ബാനർജി. പൗരത്വഭേദഗതി നിയമം ഒട്ടേറെ മനുഷ്യരെ കൊന്നൊടുക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവർ ഓർമപ്പെടുത്തി. കൊലവിളികളോട് യാതൊരു സഹിഷ്ണുതയും വെച്ചുപുലർത്തില്ല. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മൂന്നു ബി ജെ പി പ്രവർത്തകരെ കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തതായി അവർ അറിയിച്ചു. “പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ ഡൽഹിയിൽ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ കൊൽക്കത്തയിൽ അത് ചെയ്തവരെ ഉടനെ More
 
ഡൽഹിയിലേത് “വംശഹത്യ” യെന്ന് മമത, “ഗോലി മാരോ” മുറവിളികൾ കൊൽക്കത്തയിൽ വെച്ചുപൊറുപ്പിക്കില്ല

കഴിഞ്ഞ ആഴ്ചയിൽ ഡൽഹിയിൽ അരങ്ങേറിയത് വംശഹത്യാ ശ്രമങ്ങളെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമതാ ബാനർജി. പൗരത്വഭേദഗതി നിയമം ഒട്ടേറെ മനുഷ്യരെ കൊന്നൊടുക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവർ ഓർമപ്പെടുത്തി.

കൊലവിളികളോട് യാതൊരു സഹിഷ്ണുതയും വെച്ചുപുലർത്തില്ല. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മൂന്നു ബി ജെ പി പ്രവർത്തകരെ കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തതായി അവർ അറിയിച്ചു. “പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ ഡൽഹിയിൽ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ കൊൽക്കത്തയിൽ അത് ചെയ്തവരെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു “- അവർ പറഞ്ഞു.

“കൊൽക്കത്തയുടെ തെരുവുകളിൽ അത്തരം വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയത് വളരെ ഗൗരവപൂർണമായാണ് കാണുന്നത്…നിയമം അതിന്റെ വഴിക്കു നീങ്ങും…ഇത് ഡൽഹിയല്ല …കൊൽക്കത്തയാണ്…കൊൽക്കത്തയുടെ തെരുവുകളിൽ ഗോലി മാരോ മുഴക്കുന്ന ആരെയും വെറുതെവിടില്ല”-മമത മുന്നറിയിപ്പ് നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്നവർക്കെതിരെ സംഘപരിവാർ സംഘടനകൾ കൊലവിളികൾ മുഴക്കുകയാണ്. ബി ജെ പി നേതാവ് കപിൽ മിശ്ര അടക്കമുള്ള നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമാണ് ഡൽഹിയിൽ അക്രമ സംഭവങ്ങളിലേക്ക് നയിച്ചത് എന്ന ആരോപണമുണ്ട്. കൊൽക്കത്തയിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ബി ജെ പി പ്രവർത്തകരും അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാൻ പോയവരാണ്.

ഗുജറാത്ത് മോഡൽ വംശഹത്യാ ശ്രമങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.