Movie prime

വിമാനങ്ങളിൽ മിഡിൽ സീറ്റുകൾ ഒഴിച്ചിടാൻ നിർദേശം

വിമാന യാത്രയിൽ, മൂന്നു പേർക്കിരിക്കാവുന്ന സീറ്റുകളിൽ മധ്യത്തിലുള്ളത് ഒഴിച്ചിടാൻ ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിൻ്റെ നിർദേശം. മിഡിൽ സീറ്റുകൾ ഒഴിച്ചിടാൻ കഴിയാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് ശരീരം പൂർണമായും പൊതിഞ്ഞ് സംരക്ഷിക്കുന്ന തരത്തിലുള്ള റാപ്-എറൗണ്ട്-ഗൗണുകൾ നല്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. “കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിൽ സാമൂഹ്യ അകലം പാലിക്കുക എന്ന നിർദേശത്തിന് വലിയ പ്രാധാന്യമുണ്ട്. മിഡിൽ സീറ്റുകൾ കഴിയാവുന്നിടത്തോളം ഒഴിച്ചിടണം. തിരക്കുള്ള സമയങ്ങളിൽ അതിന് കഴിയാതെ വന്നാൽ യാത്രക്കാർക്ക് റാപ്- എറൗണ്ട്-ഗൗണുകൾ നല്കണം” – ഡിജിസിഎ നിർദേശം പറയുന്നു. More
 
വിമാനങ്ങളിൽ മിഡിൽ സീറ്റുകൾ ഒഴിച്ചിടാൻ നിർദേശം

വിമാന യാത്രയിൽ, മൂന്നു പേർക്കിരിക്കാവുന്ന സീറ്റുകളിൽ മധ്യത്തിലുള്ളത് ഒഴിച്ചിടാൻ ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിൻ്റെ നിർദേശം. മിഡിൽ സീറ്റുകൾ ഒഴിച്ചിടാൻ കഴിയാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് ശരീരം പൂർണമായും പൊതിഞ്ഞ് സംരക്ഷിക്കുന്ന തരത്തിലുള്ള റാപ്-എറൗണ്ട്-ഗൗണുകൾ നല്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

“കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിൽ സാമൂഹ്യ അകലം പാലിക്കുക എന്ന നിർദേശത്തിന് വലിയ പ്രാധാന്യമുണ്ട്. മിഡിൽ സീറ്റുകൾ കഴിയാവുന്നിടത്തോളം ഒഴിച്ചിടണം. തിരക്കുള്ള സമയങ്ങളിൽ അതിന് കഴിയാതെ വന്നാൽ യാത്രക്കാർക്ക് റാപ്- എറൗണ്ട്-ഗൗണുകൾ നല്കണം” – ഡിജിസിഎ നിർദേശം പറയുന്നു.

ലോക്ഡൗൺ മൂലം രണ്ടു മാസക്കാലമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് നിർദേശം വന്നിരിക്കുന്നത്. നേരത്തേ, പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിമാനങ്ങളിലെ മിഡിൽ സീറ്റുകൾ ഒഴിച്ചിടണം എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ആ നിർദേശം നടപ്പിലായിരുന്നില്ല.

വിമാനക്കമ്പനികളുടെയും യാത്രക്കാരുടെയും താത്പര്യങ്ങൾ ഒരേപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള നിർദേശമാണ് വ്യോമയാന മന്ത്രാലയം ഇപ്പോൾ നല്കിയിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.