Movie prime

ഡി എം കെ എംഎൽഎ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു

ഡി എം കെ(DMK) നേതാവും എംഎൽഎ യുമായ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറുപത്തിരണ്ടാം ജന്മദിനത്തിലാണ് എംഎൽഎ യുടെ അന്ത്യം. ജൂൺ 2-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചെപ്പോക്ക് മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. 2001, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ടി നഗർ സ്വദേശിയായ അൻപഴകൻ നേരത്തേ സിനിമാ വിതരണ മേഖലയിലും സജീവമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി More
 
ഡി എം കെ എംഎൽഎ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു
ഡി എം കെ(DMK) നേതാവും എംഎൽഎ യുമായ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറുപത്തിരണ്ടാം ജന്മദിനത്തിലാണ് എംഎൽഎ യുടെ അന്ത്യം.
ജൂൺ 2-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. തുടർന്ന് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ചെപ്പോക്ക് മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. 2001, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ടി നഗർ സ്വദേശിയായ അൻപഴകൻ നേരത്തേ സിനിമാ വിതരണ മേഖലയിലും സജീവമായിരുന്നു.
മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി, ഡി എം കെ പ്രസിഡണ്ട് എം കെ സ്റ്റാലിൻ തുടങ്ങിയവർ അൻപഴകൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
അൻപഴകൻ്റെ മരണത്തോടെ മൂന്ന് സീറ്റുകളാണ് തമിഴ്നാട് നിയമസഭയിൽ ഒഴിഞ്ഞുകിടക്കുന്നത്. തിരുവൊട്ടിയൂർ എംഎൽഎ കെ പി പി സാമി, ഗുഡിയാത്തം എംഎൽഎ എസ് കാത്തരായവൻ എന്നിവർ നേരത്തേ മരണപ്പെട്ടിരുന്നു.
ഈ സർക്കാരിൻ്റെ കാലയളവിൽ ഒമ്പത് എംഎൽഎ മാരാണ് ഇതേവരെ മരണപ്പെട്ടത്. മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധി, ജെ ജയലളിത എന്നിവരും ഇതിൽ ഉൾപ്പെടുന്നു.