Movie prime

സിഡിആർ വിവരങ്ങൾ പുറത്തുവിടരുത്; പ്രതിപക്ഷ നേതാവിന്‍റെ ഹർജി തീർപ്പാക്കി ഹൈക്കോടതി

opposition leader കോവിഡ് രോഗികളുടെ കോൾ ഡീറ്റെയ്ൽ റെക്കോഡ് (സിഡിആർ) രഹസ്യമായി സൂക്ഷിക്കണമെന്നും സിഡിആർ വിവരങ്ങൾ മൂന്നാം കക്ഷിയുടെ പക്കൽ എത്തിച്ചേരുന്നില്ല എന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിതരുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ റിട്ട് ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സിഡിആർ വിവരങ്ങളുടെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് More
 
സിഡിആർ വിവരങ്ങൾ പുറത്തുവിടരുത്; പ്രതിപക്ഷ നേതാവിന്‍റെ ഹർജി തീർപ്പാക്കി ഹൈക്കോടതി

opposition leader

കോവിഡ് രോഗികളുടെ കോൾ ഡീറ്റെയ്ൽ റെക്കോഡ് (സിഡിആർ) രഹസ്യമായി സൂക്ഷിക്കണമെന്നും സിഡിആർ വിവരങ്ങൾ മൂന്നാം കക്ഷിയുടെ പക്കൽ എത്തിച്ചേരുന്നില്ല എന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിതരുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ റിട്ട് ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സിഡിആർ വിവരങ്ങളുടെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് അഭിപ്രായപ്പെട്ടത്. opposition leader

2020 ആഗസ്റ്റ് 11-ന് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിനെയാണ് പ്രതിപക്ഷ നേതാവ് കോടതിയിൽ ചോദ്യം ചെയ്തത്.

ബിഎസ്എൻഎൽ, വൊഡാഫോൺ എന്നീ മൊബൈൽ ഫോൺ സേവന ദാതാക്കളിൽ നിന്ന് കോൾ ഡാറ്റ റെക്കോർഡ് ശേഖരിച്ച് കോൺടാക്റ്റ് ട്രെയ്സിങ്ങ് നടത്താനുള്ള നിർദേശമാണ് ഡിജിപി പൊലീസ് സേനയ്ക്ക് നൽകിയത്. കോവിഡ് രോഗികളുടെ കോൾ ഡാറ്റ ശേഖരിക്കാൻ പൊലീസിന് അവകാശമില്ലെന്നും അത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചത്.

ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്നും അതിനൊപ്പം ലഭിക്കുന്ന സിഡിആർ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നും മൂന്നാം കക്ഷിയുടെ കൈവശം പ്രസ്തുത വിവരങ്ങൾ എത്തില്ലെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിക്കുകയായിരുന്നു.

കോൾ ഡാറ്റ വിവരങ്ങൾ ഒഴിവാക്കി, ടവർ ലൊക്കേഷൻ മാത്രം നൽകാൻ മൊബൈൽ സേവന ദാതാക്കളോട് ആവശ്യപ്പെടണമെന്ന ഹർജിക്കാരൻ്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എന്നാൽ സിഡിആർ ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ തിരിച്ചറിയാൻ മാത്രമാണ് എന്ന വിവരം പൊതുജനങ്ങളെ അറിയിക്കാൻ കഴിയുന്ന വിധത്തിൽ സർക്കുലറോ തിരുത്തോ ഇറക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.