Movie prime

ദുബായ് – കോഴിക്കോട് വിമാനത്തിനുള്ള കാത്തിരിപ്പിനിടയിൽ കത്തെഴുതി പ്രവാസി

ഏറെ കടമ്പകൾക്കു ശേഷമാണ് നാട്ടിലേക്ക് മടങ്ങാനുള്ള ഈ യാത്ര തരപ്പെട്ടതെന്നും എംബസ്സിയുടെ ICWF ഫണ്ടിൽനിന്നും അനുവദിച്ച സൗജന്യ ടിക്കറ്റുമായാണ് തൻ്റെ യാത്രയെന്നും അർഹതയുള്ള മുഴുവൻ പേരും പ്രവാസി ക്ഷേമഫണ്ട് പ്രയോജനപ്പെടുത്തണമെന്നും പ്രജിത്ത് എ പി യുടെ കത്തിലുണ്ട്. ഈ ദുരിത കാലത്ത് ഇത്തരത്തിൽ ബുദ്ധിമുട്ടുകളുള്ള പാവപ്പെട്ട മുഴുവൻ പ്രവാസി തൊഴിലാളികൾക്കും അവർക്കർഹതപ്പെട്ട പ്രവാസി ക്ഷേമഫണ്ട് ഉപയോഗപ്പെടുത്തി(ICWF) സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട്ഗ്രാമം UAE, ഇടം റിയാദ്, കരുണ ഖത്തർ എന്നീ കൂട്ടായ്മകളുടെ സഹായത്തോടെ മൂന്ന് പ്രവാസി തൊഴിലാളികളുടെ ഭാര്യമാർ ഹൈക്കോടതിയിൽ More
 
ദുബായ് – കോഴിക്കോട് വിമാനത്തിനുള്ള കാത്തിരിപ്പിനിടയിൽ കത്തെഴുതി പ്രവാസി

ഏറെ കടമ്പകൾക്കു ശേഷമാണ് നാട്ടിലേക്ക് മടങ്ങാനുള്ള ഈ യാത്ര തരപ്പെട്ടതെന്നും എംബസ്സിയുടെ ICWF ഫണ്ടിൽനിന്നും അനുവദിച്ച സൗജന്യ ടിക്കറ്റുമായാണ് തൻ്റെ യാത്രയെന്നും അർഹതയുള്ള മുഴുവൻ പേരും പ്രവാസി ക്ഷേമഫണ്ട് പ്രയോജനപ്പെടുത്തണമെന്നും പ്രജിത്ത് എ പി യുടെ കത്തിലുണ്ട്.

ഈ ദുരിത കാലത്ത് ഇത്തരത്തിൽ ബുദ്ധിമുട്ടുകളുള്ള പാവപ്പെട്ട മുഴുവൻ പ്രവാസി തൊഴിലാളികൾക്കും അവർക്കർഹതപ്പെട്ട പ്രവാസി ക്ഷേമഫണ്ട് ഉപയോഗപ്പെടുത്തി(ICWF) സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട്ഗ്രാമം UAE, ഇടം റിയാദ്, കരുണ ഖത്തർ എന്നീ കൂട്ടായ്മകളുടെ സഹായത്തോടെ മൂന്ന് പ്രവാസി തൊഴിലാളികളുടെ ഭാര്യമാർ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് അർഹരായ, സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള എല്ലാവർക്കും വിമാനടിക്കറ്റും അനുബന്ധ ചെലവുകളും നൽകണം എന്ന വിധി  പ്രവാസികൾ നേടിയെടുത്തത്. ഹൈക്കോടതിയിൽ നടന്ന നിയമ പോരാട്ടത്തിൽ ഭാഗമായ ജിഷ പ്രജിത്തിൻ്റെ ജീവിത പങ്കാളി കൂടിയാണ് പ്രജിത്ത് എ പി. 

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്ത് പൂർണ രൂപത്തിൽ താഴെ

പ്രിയപ്പെട്ടവരേ,

ഞാനിപ്പോൾ നാട്ടിലേക്കുള്ള യാത്രയ്ക്കായി ദുബായ് എയർപ്പോർട്ടിലാണുള്ളത്…ദുബായ് – കോഴിക്കോട് വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് ഈ കുറിപ്പെഴുതുന്നത്.പതിവിൽ നിന്നും വിപരീതമായി ഏറെ കടമ്പകൾക്ക് ശേഷമാണ് ഈ ദുരിത കാലത്ത് മറ്റ് പലരെയുമെന്ന പോലെ നാട്ടിലേക്കുള്ള യാത്ര  എനിക്കും തരപ്പെട്ടത്. മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട് എന്റെ ഈ യാത്രക്ക് – എംബസ്സിയുടെ ICWF ഫണ്ടിൽനിന്നും അനുവദിച്ച സൗജന്യ ടിക്കറ്റുമായാണ് എന്റെ യാത്ര.
എന്നെപ്പോലെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നത്തൊഴിൽ നഷ്ടപ്പെട്ടവർ, മാസങ്ങളായി ശമ്പളം ലഭിക്കാത്തവർ, റൂം വാടകയും ഭക്ഷണച്ചെലവും വഹിക്കാൻ കഴിയാത്തവർ, തൊഴിലന്വേഷകരായി വന്ന് വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ അങ്ങനെ പലവിധത്തിലും  ദുരിതമനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിമാന ടിക്കറ്റിനുള്ള തുക കൂടി കണ്ടെത്തുക എന്നത് വലിയ പ്രയാസം തന്നെയാണ്.
ഈ ദുരിത കാലത്ത് ഇത്തരത്തിൽ ബുദ്ധിമുട്ടുകളുള്ള പാവപ്പെട്ട മുഴുവൻ പ്രവാസി തൊഴിലാളികൾക്കും അവർക്കർഹതപ്പെട്ട പ്രവാസി ക്ഷേമ ഫണ്ട് ഉപയോഗപ്പെടുത്തി (ICWF) സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട്ഗ്രാമം UAE, ഇടം റിയാദ്,കരുണ ഖത്തർ എന്നീ കൂട്ടായ്മകളുടെ സഹായത്തോടെ മൂന്ന് പ്രവാസി തൊഴിലാളികളുടെ ഭാര്യമാർ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് അർഹരായ , സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള എല്ലാവർക്കും വിമാന ടിക്കറ്റും അനുബന്ധ ചെലവുകളും നൽകണം എന്ന ചരിത്രപരമായ വിധി നേടിയെടുക്കാൻ നമ്മൾ പ്രവാസികൾക്ക് സാധിച്ചത്.
ഇങ്ങനെയൊരു പോരാട്ടത്തിന് നേതൃത്വം നൽകിയ അഭിഭാഷകർ  പി.ചന്ദ്രശേഖർ, ജോൺ കെ ജോർജ്ജ്, ആർ. മുരളീധരൻ എന്നിവർക്ക്പ്രവാസ ലോകത്തിന്റെ നന്ദിയറിയിക്കാൻ കൂടി ഞാനീ അവസരം വിനിയോഗിക്കുന്നു.

പാവപ്പെട്ട മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അർഹതപ്പെട്ട അവകാശമാണിത്. അപേക്ഷകളിന്മേൽ ഒട്ടും കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണമെന്ന് ബഹു. ഹൈക്കോടതി വ്യക്തമായി വിധിയിൽ പറഞ്ഞിട്ടുണ്ട്.

സൗജന്യ യാത്രയ്ക്ക് അപേക്ഷിക്കേണ്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വിവരിക്കുന്ന ഒരു ലിങ്ക് ഇവിടെ ചേർക്കുന്നു.

ടിക്കറ്റിനു വേണ്ട പൈസയില്ലാതെ ബുദ്ധിമുട്ടുന്ന ഓരോ പ്രവാസിയോടും പറയാനുള്ളത്,  നമുക്കവകാശപ്പെട്ട ഈ സൗകര്യം നേടിയെടുക്കാൻ എല്ലാവരും ശ്രമിക്കണം എന്നാണ്. ഒരു അപേക്ഷ സമർപ്പിച്ച ഉടൻ അനുകൂലമായ നടപടി ഉണ്ടാവും എന്ന് വിചാരിക്കരുത്. ആദ്യം അയച്ച മെയിലിന്റെ തുടർച്ചയായി പല തവണ റിമൈൻഡർ മെയിൽ അയച്ച ശേഷമാണ് എനിക്ക് ടിക്കറ്റ് ലഭിച്ചത്. ആവശ്യക്കാർ നമ്മളാണ്, നമുക്ക് അർഹതപ്പെട്ടത് നേടിയെടുക്കും വരെ , മടുപ്പില്ലാതെ നമ്മൾ അതിന് വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കണം.

നിർധനരായ അവസാനത്തെ ആളിനും ഈ അവകാശം ലഭ്യക്കാൻ ജാതി മത രാഷ്ട്രീയ ചിന്തകൾ മാറ്റി വെച്ച് എല്ലാ പ്രവാസി കൂട്ടായ്മകളും പാവപ്പെട്ട പ്രവാസികൾക്കൊപ്പം നിൽക്കണമെന്ന് ഒരു സാധാരണ പ്രവാസി തൊഴിലാളി എന്ന നിലയിൽ വിനയത്തോടെ അഭ്യർത്ഥിക്കുന്നു…
അർഹതപ്പെട്ട ഒരു അവകാശം നേടിയെടുത്ത അഭിമാനത്തോടെ, സന്തോഷപൂർവ്വം… 

നിങ്ങളിലൊരുവൻ, എ.പി പ്രജിത്ത് – വടകര