Movie prime

ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയിലെ 11 ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം

നാളെ വൈകീട്ടോടെ ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന ഫോനി ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയിലെ പതിനൊന്നു ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തീരദേശ മേഖലയിലെ ജില്ലകളിലാണ് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മറ്റ് അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്തും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ എടുത്തുകളഞ്ഞത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളെജുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പുരി, ജഗത്സിംഗ്പ്പൂർ, കേന്ദ്രപാരാ, ബാലസോർ, മയൂർബൻജ്, ഗജപതി, ഗൻജം, ഖോർധ, കട്ടക്, ജയ്പൂർ, ഭദ്രക് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിലവിൽവന്ന പെരുമാറ്റച്ചട്ടം റദ്ദ് ചെയ്തിരിക്കുന്നത്. മുഴുവൻ More
 

നാളെ വൈകീട്ടോടെ ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന ഫോനി ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയിലെ പതിനൊന്നു ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.

തീരദേശ മേഖലയിലെ ജില്ലകളിലാണ് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മറ്റ് അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്തും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ എടുത്തുകളഞ്ഞത്. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കും കോളെജുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പുരി, ജഗത്‌സിംഗ്പ്പൂർ, കേന്ദ്രപാരാ, ബാലസോർ, മയൂർബൻജ്, ഗജപതി, ഗൻജം, ഖോർധ, കട്ടക്, ജയ്‌പൂർ, ഭദ്രക് ജില്ലകളിലാണ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിലവിൽവന്ന പെരുമാറ്റച്ചട്ടം റദ്ദ് ചെയ്തിരിക്കുന്നത്.

മുഴുവൻ ടൂറിസ്റ്റുകളും വ്യാഴാഴ്ച വൈകുന്നേരത്തോടെ പുരി വിട്ടു പോകണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യത്തിനല്ലാതെയുള്ള സംസ്ഥാന സന്ദർശനം ഒഴിവാക്കണം. തീരപ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 170 മുതൽ 180 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റു വീശാനിടയുണ്ട്.

കാറ്റിന്റെ വേഗത ചിലപ്പോൾ മണിക്കൂറിൽ 200 കിലോമീറ്റർ കടക്കാനുള്ള സാധ്യതയും കാണുന്നു. മത്സ്യത്തൊഴിലാളികളോട് കടലിൽ ഇറങ്ങരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. റോഡ് റെയിൽ ഗതാഗതം നിർത്തിവെയ്ക്കും.

മെയ് 15 വരെയുള്ള ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ലീവുകൾ റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാർഡും സർവ്വസജ്ജമാണെന്ന് അധികൃതർ അറിയിച്ചു.