Movie prime

ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എനർജി മാനേജ്മന്റ് സെന്റർ, ഡയറക്ടറേറ്റ് ഓഫ് മ്യൂസിയംസ് ആൻഡ് സൂസ് എന്നിവയുമായി സഹകരിച്ച് ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സും ഒപ്പു ശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ഡിസംബർ 14ന് മ്യുസിയം പരിസരത്ത് നടന്ന പരിപാടിയിൽ 200 ലധികം പേർ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർജ്ജ സംരക്ഷണ മതിലിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ, ഡോ ആർ. ഹരികുമാർ പരിപാടി ഉദ്ഘാടനം More
 
ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എനർജി മാനേജ്‌മന്റ് സെന്റർ, ഡയറക്ടറേറ്റ് ഓഫ് മ്യൂസിയംസ് ആൻഡ് സൂസ് എന്നിവയുമായി സഹകരിച്ച് ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സും ഒപ്പു ശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു.

ഡിസംബർ 14ന് മ്യുസിയം പരിസരത്ത് നടന്ന പരിപാടിയിൽ 200 ലധികം പേർ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർജ്ജ സംരക്ഷണ മതിലിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എനർജി മാനേജ്‌മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ, ഡോ ആർ. ഹരികുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഉപഭോഗം സംബന്ധിച്ചുള്ള കാര്യങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ബോധവത്കരണ പരിപാടികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. സുരേഷ് ബാബു ബോധവത്കരണ ക്ലാസ് നയിച്ചു. പൊതുജനങ്ങൾക്ക് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിന് വേണ്ടി മ്യുസിയം പരിസരത്ത് എൽസിഡി സ്‌ക്രീനിൽ ഊർജ്ജ സംരക്ഷണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇ.ആർ.സുഭാഷ് ബാബു (എനർജി മാനേജ്‌മന്റ് സെന്റർ), ഡോ.സി.കെ.പീതാംബരൻ (ഡയറക്‌ടർ -കാർഷികം, സിസ്സ); ഡോ. സി.എസ്.രവീന്ദ്രൻ (വൈസ് പ്രസിഡന്റ് , സിസ്സ); സായ്കുമാർ കെ.പി ( എക്സിക്യൂട്ടീവ് ഡയറക്ടർ, ബി ആർ സി, സിസ്സ) തുടങ്ങിയർ ഈ വിഷയയത്തെക്കുറിച്ച് പൊതുജനങ്ങളോട് സംവദിച്ചു. മ്യുസിയം അധികൃതരും സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഊർജ്ജ സംരക്ഷണ ദിനാചരണ പരിപാടിയിൽ പങ്കാളികളായി.