Movie prime

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംരംഭക പദ്ധതി: അംബേദ്കര്‍ ഭവനില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍

പട്ടികജാതി വിഭാഗങ്ങളില് സംരംഭകത്വം വളര്ത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) സംസ്ഥാന പട്ടികജാതി, പട്ടികവര്ഗ വകുപ്പുമായി സഹകരിച്ച് സ്റ്റാര്ട്ടപ് ഡ്രീംസ് എന്ന വിപുലമായ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി മണ്ണന്തല അംബേദ്കര് ഭവനില് സ്റ്റാര്ട്ടപ് ഇന്കുബേറ്റര് സ്ഥാപിച്ചു. ഇവിടെ സംരംഭകര്ക്ക് പരിശീലനം നല്കാനും തീരുമാനിച്ചിട്ടുണ്ട്. നൂതനാശയങ്ങളും ഉല്പന്നങ്ങളുമുള്ളവര്ക്ക് അവ വികസിപ്പിച്ചെടുത്ത് ബിസിനസ് സംരംഭങ്ങള് തുടങ്ങാനുള്ള സൗകര്യവും ശേഷി വികസനവും ഈ ഇന്കുബേറ്ററില് സാധ്യമാക്കും. ഇന്കുബേഷനുള്ള അപേക്ഷയും ക്ഷണിച്ചു. ഇന്കുബേഷന് പ്രോഗ്രാമുകള്, പരിശീലന പരിപാടികള്, More
 
പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംരംഭക പദ്ധതി: അംബേദ്കര്‍ ഭവനില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍

പട്ടികജാതി വിഭാഗങ്ങളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ് ഡ്രീംസ് എന്ന വിപുലമായ പദ്ധതി നടപ്പാക്കുന്നു.
ഇതിന്‍റെ ഭാഗമായി മണ്ണന്തല അംബേദ്കര്‍ ഭവനില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍ സ്ഥാപിച്ചു. ഇവിടെ സംരംഭകര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നൂതനാശയങ്ങളും ഉല്പന്നങ്ങളുമുള്ളവര്‍ക്ക് അവ വികസിപ്പിച്ചെടുത്ത് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യവും ശേഷി വികസനവും ഈ ഇന്‍കുബേറ്ററില്‍ സാധ്യമാക്കും. ഇന്‍കുബേഷനുള്ള അപേക്ഷയും ക്ഷണിച്ചു.

ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, പരിശീലന പരിപാടികള്‍, ശില്പശാലകള്‍, പ്രത്യേക സെഷനുകള്‍, നിലവിലുള്ള ബിസിനസുകളുമായി ബന്ധം സ്ഥാപിക്കല്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുമായി സഹകരണം, ബ്രാന്‍ഡിംഗ്, പ്രവര്‍ത്തന സഹായം എന്നിവയാണ് പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. മൂന്നു മാസത്തെ മെന്‍റര്‍ഷിപ്പ് പരിപാടി, ഒരാള്‍ക്ക് പ്രതിമാസം നൂറു രൂപ മാത്രം ചെലവില്‍ മൂന്നു മുതല്‍ ആറു മാസം വരെ പ്രീ-ഇന്‍കുബേഷന്‍ പരിശീലനം, പ്രതിമാസം 150 രൂപയ്ക്ക് കുറഞ്ഞത് 11 മാസത്തെ ഇന്‍കുബേഷന്‍ പരിശീലനം, പ്രതിമാംസ 200 രൂപയ്ക്ക് ആറു മാസത്തെ ആക്സിലറേഷന്‍ പ്രോഗ്രാം എന്നിവ കെഎസ് യുഎം നടത്തും. പൂര്‍ണമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഈ പരിപാടികള്‍.

സ്റ്റോറി ബോര്‍ഡുകള്‍, വിവിധ ഘട്ടങ്ങള്‍ നിര്‍ണയിക്കല്‍, നിശ്ചിത ഇടവേളകളിലുള്ള വിലയിരുത്തലുകള്‍, മെന്‍റര്‍ ബന്ധങ്ങള്‍, നിക്ഷേപ സഹായം, സ്റ്റാര്‍ട്ടപ് സെഷനുകള്‍, ശില്പശാലകള്‍, സീഡ് ഫണ്ടിംഗ്, ഇന്നൊവേഷന്‍ ഗ്രാന്‍റ്, ബാങ്കുകളുമായുള്ള ബന്ധം, സഹകരണ പരിപാടികള്‍ എന്നിവയടങ്ങുന്നതാണ് പരിശീലനം.
പേറ്റന്‍റ് സപ്പോര്‍ട്ട് പദ്ധതികള്‍, വെഞ്ച്വര്‍ ഫണ്ടിംഗ്, വിപണന സഹായം, ഗവ. വകുപ്പുകളുമായുള്ള ബന്ധം, പ്രതിമാസ സംരംഭക മീറ്റിംഗുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും ഇതിന്‍റെ ഭാഗമായിരിക്കും. സാധൂകരിച്ച ആശയങ്ങള്‍, അതിനുള്ള തെളിവുകള്‍ ഉല്പന്നങ്ങളുടെ സാധ്യമായ ആദ്യ മാതൃകകള്‍ എന്നിവയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. അവസാന തിയതി മാര്‍ച്ച് 31. രജിസ്ട്രേഷനടക്കമുള്ള വിശദവിവരങ്ങള്‍ക്ക് http://shorturl.at/acirJ.