Movie prime

“ഇവിഎം ജനാധിപത്യം”, പരിഹാസ ട്വീറ്റുമായി വീണ്ടും പ്രശാന്ത് ഭൂഷൺ

അസമിൽ ബിജെപി എംഎൽഎ കൃഷ്ണേന്ദു പോളിൻ്റെ വാഹനത്തിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം കടത്തിയ സംഭവത്തെച്ചൊല്ലി വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ സംഭവത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഇവിഎം ജനാധിപത്യം എന്ന ഹാഷ് ടാഗോടെയുള്ള അദ്ദേഹത്തിൻ്റെ ട്വിറ്റർ സന്ദേശം ഈ വിഷയത്തിലുള്ള ട്വീറ്റുകളുടെ തുടർച്ചയാണ്. പരീക്ഷ നടത്തുന്നയാളിൻ്റെ കാർ ബ്രേക്ക് ഡൗണായി. പരീക്ഷ എഴുതിയ വിദ്യാർഥി അദ്ദേഹത്തിന് ലിഫ്റ്റ് കൊടുത്തു. പരീക്ഷാഫലം പുറത്തു വന്നപ്പോൾ വിദ്യാർഥിക്ക് നൂറ് മാർക്ക് എന്നാണ് പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ്. ടൈംസ് ഓഫ് More
 
“ഇവിഎം ജനാധിപത്യം”, പരിഹാസ ട്വീറ്റുമായി വീണ്ടും പ്രശാന്ത് ഭൂഷൺ

അസമിൽ ബിജെപി എംഎൽഎ കൃഷ്ണേന്ദു പോളിൻ്റെ വാഹനത്തിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം കടത്തിയ സംഭവത്തെച്ചൊല്ലി വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ സംഭവത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഇവിഎം ജനാധിപത്യം എന്ന ഹാഷ് ടാഗോടെയുള്ള അദ്ദേഹത്തിൻ്റെ ട്വിറ്റർ സന്ദേശം ഈ വിഷയത്തിലുള്ള ട്വീറ്റുകളുടെ തുടർച്ചയാണ്.

പരീക്ഷ നടത്തുന്നയാളിൻ്റെ കാർ ബ്രേക്ക് ഡൗണായി. പരീക്ഷ എഴുതിയ വിദ്യാർഥി അദ്ദേഹത്തിന് ലിഫ്റ്റ് കൊടുത്തു. പരീക്ഷാഫലം പുറത്തു വന്നപ്പോൾ വിദ്യാർഥിക്ക് നൂറ് മാർക്ക് എന്നാണ് പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ്. ടൈംസ് ഓഫ് ഇന്ത്യയിലെ ‘ലൈൻ ഓഫ് കൺട്രോൾ’ കാർട്ടൂൺ കോളത്തിൽ വന്ന സന്ദീപ് അദ്വാര്യുവിൻ്റെ രസകരമായ കാർട്ടൂൺ ഷെയർ ചെയ്താണ് പ്രശാന്ത് ഭൂഷൻ്റെ ഇവിഎം ട്രോൾ.

തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമായ സംവിധാനമാണ് എന്നത് കേവലം ഒരു സങ്കല്പം മാത്രമാണെന്നും ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നവരാണ് ഇത്തരം സംവിധാനങ്ങളിൽ ഉള്ളതെന്നുമുള്ള വിമർശനങ്ങളാണ് ട്വീറ്റിന് ചുവടെ നിറയുന്നത്.

പ്രമുഖ അസമീസ് മാധ്യമ പ്രവർത്തകനായ അതാനുഭുയനാണ് ബിജെപി എംഎൽഎ യുടെ വോട്ടിങ്ങ് യന്ത്രക്കടത്ത് ജനശ്രദ്ധയിൽ എത്തിച്ചത്. കരീംഗഞ്ചിലെ സ്ടോങ്ങ് റൂമിലേക്ക് കൊണ്ടു പോകുന്നതിനിടെ ഔദ്യോഗിക വാഹനം കേടായതിനാൽ “അതുവഴി കടന്നുവന്ന മറ്റൊരു വാഹനത്തിൽ” ഇവിഎം കയറ്റുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഭാഷ്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാഹനം കേടാകുന്നത് ജനാധിപത്യത്തിൻ്റെ സ്ഥിതി കൂടുതൽ മോശമാക്കുമെന്നാണ് ഇതേപ്പറ്റി രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ ഉപയോഗത്തിൽ ദേശീയ പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടു.