Movie prime

ട്രമ്പിന്‍റെ പോസ്റ്റ്‌: മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനെതിരെ പ്രതികരിച്ച ഫേസ്ബുക്ക്‌ ജീവനക്കാരനെ പിരിച്ചു വിട്ടു

facebook അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രമ്പിന്റെ പോസ്റ്റിനെതിരെ ഒരു നടപടിയെമെടുക്കാത്ത ഫേസ്ബുക്ക് സിഇഓ മാര്ക്ക് സക്കര്ബര്ഗിനെ വിമര്ശിച്ച ജീവനക്കാരനെ ഫേസ്ബുക്ക് പിരിച്ചു വിട്ടു. സിയാറ്റില് സ്വദേശിയായ യൂസര് ഇന്റര്ഫേസ് എന്ജിനിയര് ബ്രണ്ടന് ഡെയിലിനെയാണ് ഫേസ്ബുക്ക് പിരിച്ചു വിട്ടതായി അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തത്. ബ്ലാക്ക് ലൈവ്സ് മാറ്റര് പ്രക്ഷോഭത്തെക്കുറിച്ചു ഡെവലപ്പര് ഡോക്യുമെന്റില് സഹപ്രവര്ത്തകന് ഉള്പ്പെടുത്താത്തതിന് ബ്രണ്ടന് പരസ്യമായി ശകാരിച്ചു എന്ന കാരണമാണ് പിരിച്ചുവിടലിന് കമ്പനി കാണിച്ചിരിക്കുന്നതെന്ന് ബ്രണ്ടന് ട്വീറ്റില് പറഞ്ഞു. Facebook നിരവധി ജീവനക്കാര് More
 
ട്രമ്പിന്‍റെ പോസ്റ്റ്‌: മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനെതിരെ പ്രതികരിച്ച ഫേസ്ബുക്ക്‌ ജീവനക്കാരനെ പിരിച്ചു വിട്ടു

facebook

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രമ്പിന്‍റെ പോസ്റ്റിനെതിരെ ഒരു നടപടിയെമെടുക്കാത്ത ഫേസ്ബുക്ക്‌ സിഇഓ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനെ വിമര്‍ശിച്ച ജീവനക്കാരനെ ഫേസ്ബുക്ക്‌ പിരിച്ചു വിട്ടു.

സിയാറ്റില്‍ സ്വദേശിയായ യൂസര്‍ ഇന്റര്‍ഫേസ് എന്‍ജിനിയര്‍ ബ്രണ്ടന്‍ ഡെയിലിനെയാണ് ഫേസ്ബുക്ക് പിരിച്ചു വിട്ടതായി അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തത്. ബ്ലാക്ക്‌ ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തെക്കുറിച്ചു ഡെവലപ്പര്‍ ഡോക്യുമെന്റില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടുത്താത്തതിന് ബ്രണ്ടന്‍ പരസ്യമായി ശകാരിച്ചു എന്ന കാരണമാണ് പിരിച്ചുവിടലിന് കമ്പനി കാണിച്ചിരിക്കുന്നതെന്ന് ബ്രണ്ടന്‍ ട്വീറ്റില്‍ പറഞ്ഞു. Facebook

നിരവധി ജീവനക്കാര്‍ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ബ്രണ്ടന്‍ അടക്കമുള്ള 6 എന്‍ജിനിയര്‍മാര്‍ ജോലിയില്‍ കയറാതെ സക്കര്‍ബര്‍ഗ് ട്രമ്പിന്റെ പരാമര്‍ശത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും കാണിച്ചു ട്വീറ്റ് ചെയ്തിരുന്നു.Facebook

” മനപൂര്‍വം ഒരു വിയോജനകുറിപ്പ് പോലും പുറത്തിറക്കാത്തത് രാഷ്ട്രീയപരമാണ്”. ജൂണ്‍ 2ന് ബ്രണ്ടന്‍ ട്വീറ്റ് ചെയ്തു. തന്‍റെ ട്വീറ്റില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു ബ്രണ്ടന്‍ വെള്ളിയാഴ്ച പറഞ്ഞു.

ബ്രണ്ടനെ പിരിച്ചുവിട്ടതായി ഫേസ്ബുക്ക്‌ സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസ്സമ്മതിച്ചു. ബ്രണ്ടനൊപ്പം പ്രതിഷേധിച്ച മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്‌ പ്രതികരിക്കാന്‍ ബ്രണ്ടന്‍ തയ്യാറായില്ല.

”When looting starts, shooting starts”– ”കൊള്ളയടി ആരംഭിക്കുമ്പോള്‍ വെടിവെയ്പ്പും ആരംഭിക്കും’ എന്ന ട്രമ്പിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക്‌ മൌനം പാലിച്ചതാണ് ഒരു വിഭാഗം ജീവനക്കരെ ചൊടിപ്പിച്ചത്. മെയ്‌ 25ന് പോലീസ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തെതുടര്‍ന്ന്‍ കറുത്ത വര്‍ഗ്ഗക്കാരുടെ വന്‍ പ്രക്ഷോഭമാണ് അമേരിക്കയില്‍ അരങ്ങേറിയത്.

ട്വിറ്റര്‍ ട്രമ്പിന്‍റെ പോസ്റ്റ്‌ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കാട്ടി ലേബല്‍ നല്‍കിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക്‌ ഈ പോസ്റ്റിനെതിരെ മൌനം പാലിച്ചു.

കടപ്പാട്: NDTV