Movie prime

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വ്യാപക കാമ്പെയ്‌നുമായി ഫേസ്ബുക്ക്

Facebook അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാളിതുവരെയില്ലാത്ത വിധത്തിൽ വ്യാപകമായ കാമ്പെയ്നുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ് ബുക്ക്. വോട്ടർ രജിസ്ട്രേഷൻ, പോളിംഗ്, വോട്ടർമാരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്നിവ വർധിപ്പിക്കാനുള്ള കാമ്പെയ്നിനാണ് തങ്ങൾ തുടക്കം കുറിക്കുന്നതെന്ന് ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒ യുമായ മാർക്ക് സക്കർബർഗ് യുഎസ്എ റ്റുഡേയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.Facebook വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താനുള്ള ശ്രമങ്ങൾക്കൊപ്പം കഴിയുന്നത്ര തുറന്ന വേദി നിലനിർത്തുന്നതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ സക്കർബർഗ് പറയുന്നു. 2020-ലെ തിരഞ്ഞെടുപ്പ് മറ്റെല്ലാ തിരഞ്ഞെടുപ്പുകളിൽ നിന്നും More
 
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വ്യാപക  കാമ്പെയ്‌നുമായി   ഫേസ്ബുക്ക്

Facebook

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാളിതുവരെയില്ലാത്ത വിധത്തിൽ വ്യാപകമായ കാമ്പെയ്നുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ് ബുക്ക്. വോട്ടർ രജിസ്‌ട്രേഷൻ, പോളിംഗ്, വോട്ടർമാരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനം എന്നിവ വർധിപ്പിക്കാനുള്ള കാമ്പെയ്നിനാണ് തങ്ങൾ തുടക്കം കുറിക്കുന്നതെന്ന് ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒ യുമായ മാർക്ക് സക്കർബർഗ് യുഎസ്എ റ്റുഡേയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.Facebook

 

വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താനുള്ള ശ്രമങ്ങൾക്കൊപ്പം കഴിയുന്നത്ര തുറന്ന വേദി നിലനിർത്തുന്നതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ സക്കർബർഗ് പറയുന്നു.

2020-ലെ തിരഞ്ഞെടുപ്പ് മറ്റെല്ലാ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇതിനോടകം തന്നെ ചൂടേറിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനും മുൻപു തന്നെ ചൂടുപിടിച്ച പ്രചാരണം ആരംഭിച്ചിരുന്നു. ജോർജ്ജ് ഫ്ലോയ്ഡും മറ്റ് നിരവധി പേരും ഇവിടെ കൊല്ലപ്പെട്ടു. വ്യവസ്ഥാപരമായ വംശീയതയുടെ വേദനാജനകമായ യാഥാർഥ്യത്തെ നേരിടേണ്ടതുണ്ട്. ജനങ്ങൾക്ക് ഉത്തരവാദിത്തമാണ് വേണ്ടത്. ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് ഈ തിരഞ്ഞെടുപ്പിൽ നല്ല പങ്ക് വഹിക്കാൻ കഴിയും- ലേഖനത്തിൽ സക്കർബർഗ് പറയുന്നു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് കാമ്പെയ്നിനാണ് തുടക്കം കുറിക്കുന്നത്. വോട്ടേഴ്സ് പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ 4 ദശലക്ഷം ആളുകളെ സഹായിക്കുകയാണ്. ജനങ്ങളുടെ ശബ്ദം ഉയർന്നു കേൾപ്പിക്കാനുള്ള മാർഗമാണ് തിരഞ്ഞെടുപ്പുകൾ. നമ്മുടെ നേതാക്കളെ ഉത്തരവാദിത്തത്തോടെ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വോട്ടിംഗ് വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് ലേഖനത്തിലുണ്ട്.

വോട്ടർ രജിസ്ട്രേഷനും പോസ്റ്റൽ ബാലറ്റുകൾ വഴിയുള്ള വോട്ടുചെയ്യലും നേരത്തെ നടന്ന തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തലും അടക്കം ആധികാരിക വിവരങ്ങളുള്ള ഒരു പുതിയ വോട്ടിംഗ് വിവര കേന്ദ്രം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക തിരഞ്ഞെടുപ്പ് അധികൃതരുടെയും ഇതു സംബന്ധിച്ച അറിയിപ്പ് പോസ്റ്റുകൾ ഉൾപ്പെടുത്തും. എല്ലാവർക്കും കാണാനുള്ള അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഫേസ്ബുക്ക് ന്യൂസ് ഫീഡിന്റെ മുകളിലും ഇൻസ്റ്റഗ്രാമിലും ഈ വിവരങ്ങൾ കാണിക്കും.

ജൂലൈ മുതൽ നവംബർ വരെ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ആധികാരിക വിവരങ്ങൾ അമേരിക്കയിലെ 160 ദശലക്ഷത്തിലധികം ആളുകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് മേധാവി വ്യക്തമാക്കുന്നു.

2016-ൽ, തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിദേശ ഇടപെടൽ തിരിച്ചറിയുന്നതിൽ മന്ദഗതിയിലായിരുന്നു എന്ന സ്വയം വിമർശനവും ലേഖനത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായി എന്ന ആരോപണത്തെയാണ് ഫേസ്ബുക്ക് മേധാവി ഇതുവഴി ശരിവെയ്ക്കുന്നത്.

എന്നാൽ പിന്നീട് ഇടപെടലുകളിൽ നിന്ന് തിരഞ്ഞെടുപ്പ് സംവിധാനത്തെ പരിരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും നൂതനമായ സംവിധാനങ്ങൾ സ്വീകരിച്ചതായി അദ്ദേഹം വിശദീകരിക്കുന്നു. കോടിക്കണക്കിന് ഡോളർ സാങ്കേതികവിദ്യയിൽ നിക്ഷേപിച്ചു. അനുഭവത്തിൽ നിന്ന് പാഠം പഠിച്ചു. ലോകമെമ്പാടുമുള്ള 200-ലധികം തിരഞ്ഞെടുപ്പുകളെ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ചു.

നേതാക്കളെ ഉത്തരവാദിത്തമുള്ളവരാക്കാനുള്ള മികച്ച മാർഗമാണ് തിരഞ്ഞെടുപ്പുകൾ.എല്ലാവരുടെയും ശബ്‌ദം കേൾപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം കഴിയുന്നത്ര തുറന്ന വേദി നിലനിർത്തണമെന്ന് കരുതുന്നത്.