Movie prime

ഫേസ്‌ബുക്ക് ഓണസമ്മാനം: പുലികളി കലാകാരന്മാരെ അണിനിരത്തി ഹ്രസ്വചിത്രം

 

'ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം' എന്ന പ്രമാണത്തിൽ ഉറച്ചു നിന്നു കൊണ്ട് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പകിട്ട് വർധിപ്പിക്കുയാണ് ഫേസ്‌ബുക്ക്. ഓണക്കാലത്തെ ഉത്സവപ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വർഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരിപ്പിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് ആഘോഷങ്ങളുടെ ഭാഗഭാക്കാകുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങൾ മൂലം അകലം പാലിച്ചു നിൽക്കുന്ന സമൂഹത്തെ വിർച്വൽ തലത്തിൽ സംസ്കാരികമായി ഒന്നിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓണക്കാലത്ത് ഫേസ്‌ബുക്ക് ഇത്തരമൊരു സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.  

ഹ്രസ്വചിത്രത്തിനായി ഫേസ്‌ബുക്ക് തിരഞ്ഞെടുത്തിരിക്കുന്നത് ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്കു പുതിയ മാനങ്ങൾ നൽകുന്ന പുലികളി എന്ന കലാരൂപത്തെയാണ്. കഴിഞ്ഞ ഓണക്കാലത്ത് കോവിഡ്-19 ന്റെ വ്യാപനം മൂലം സാരമായി ബാധിക്കപ്പെടുമായിരുന്ന പുലികളിയെ  തത്സമയ ഫേസ്‌ബുക്ക് അവതരണങ്ങളിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളുടെ മുന്നിൽ അവതരിപ്പിച്ച് വിജയിച്ച അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതിയിലെ അംഗങ്ങളെ അണിനിരത്തിയാണ് ഫേസ്‌ബുക്ക് ഇത്തവണ വിർച്വൽ ഓണാഘോഷത്തിന്റെ ഭാഗമായ ഹ്രസ്വചിത്രം  നിർമിച്ചിട്ടുള്ളത്.

"ജനങ്ങൾ ഒറ്റയ്ക്കു നിൽക്കുന്നതിനു പകരം, ഒരുമിച്ചു നിന്നാൽ കൂടുതൽ ഫലവത്തായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്നതിലാണ്   ഫേസ്‌ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. തികച്ചും അസാധാരണമായ ഇന്നത്തെ സാഹചര്യങ്ങളിൽ അതിജീവനത്തിന്റെയും ഒപ്പം ആഘോഷത്തിന്റെയും പലവഴികൾ തുറന്നിടാമെന്നു ഈ ഹ്രസ്വചിത്രം ഓർമ്മിപ്പിക്കുന്നു. ആളുകളെല്ലാം അകലങ്ങളിൽ നിൽക്കുന്ന പുതിയ സാഹചര്യത്തിൽ ഓൺലൈൻ സമൂഹങ്ങളുടെ ഭാഗമായി ഒന്ന് ചേർന്നു നിൽക്കാനാകും എന്ന് തെളിയിക്കപ്പെടുമ്പോൾ അത് ഒരു വലിയ ചിത്രപടത്തിൽ അവതരിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രം," എന്ന് ഫേസ്‌ബുക്ക് ഇന്ത്യ മാർക്കറ്റിങ് വിഭാഗം ഡയറക്ടർ അവിനാശ് പന്ത് അഭിപ്രായപ്പെട്ടു.

pulikali

സംവിധായകനായ അതുൽ കാട്ടൂക്കാരൻ, ഡെന്റ്റ്സു  മക്ഗാരിബൊവെൻ എന്നിവരുടെ സഹകരണത്തോടെയാണ് ഫേസ്‌ബുക്ക്  ഈ ഹ്രസ്വചി ത്രം നിർമ്മിച്ചത്.            

അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണ പ്രസാദിന്റെ അഭിപ്രായത്തിൽ, "ഓണക്കാലം ആഘോഷങ്ങളുടെ ദിനങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഓണാഘോഷങ്ങൾ. എല്ലാം വർഷവും പുലികളി അവതരണത്തിലൂടെ ഉത്സവ ലഹരിക്ക് മാറ്റു കൂട്ടാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ ലോക്ക് ഡൌൺ മൂലം കഴിഞ്ഞ വർഷം അത് സാധ്യമാവാതെ വന്നപ്പോൾ ഫേസ്ബുക്ക് ഞങ്ങളെ  ഒരുമിച്ചു കൊണ്ടുവരാനും ഓൺലൈനായി ജനങ്ങളുടെ വീടുകളിൽ എത്താനും ഞങ്ങളെ സഹായിക്കുകയായിരുന്നു."

ഇത് കൂടാതെ, ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളിക്കു കൂടുതൽ ചാരുത പകരാനായി ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററും ഫേസ്‌ബുക്ക് അവതരിപ്പിക്കും.

ഈ ഫിൽറ്റർ ഉപയോഗിച്ച് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഗർജ്ജിക്കുന്ന പുലിയുടെ മുഖംമൂടി അണിഞ്ഞ്, എല്ലാ വർഷവും പുലികളി അരങ്ങേറുന്ന തൃശൂരിലെ സ്വരാജ് റൗണ്ടിൽ വിർച്വലായി പങ്കെടുക്കാനാകും. ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്റർ ഉപയോഗിക്കാനായി ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡിൽ പോയി ക്യാമറ തിരഞ്ഞെടുത്ത ശേഷം 'റോറിങ് ഓണം' എന്ന ഫിൽറ്റർ തിരഞ്ഞെടുത്താൽ മതിയാകും. ആഗസ്ത് 19 മുതൽ ഇത് ഫേസ്‌ബുക്കിൽ ലഭ്യമാകും.