Movie prime

കോവിഡിനെ പ്രതിരോധിക്കാൻ ലക്ഷണ സർവേയുമായി ഫേസ് ബുക്ക്

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ അമേരിക്കയിലെ പ്രശസ്തമായ കാർണിജി സർവകലാശാലയുമായി കൈകോർത്ത് ഫേസ് ബുക്ക്. ഉപയോക്താക്കൾക്കിടയിലെ വൈറസ് ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത് സർവകലാശാലയിലെ ഗവേഷകരാണ്. പൊതുവെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെടാത്തവർക്കും സർവേയിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് മറുപടി നല്കാം. അമേരിക്കയിലാണ് സിംപ്റ്റം സർവേയ്ക്കു തുടക്കമിടുന്നത്. വിജയകരമെന്നു കണ്ടാൽ ലോകം മുഴുവൻ വ്യാപിപ്പിക്കും. ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിലൂടെ കോ വിഡ്- 19 ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും അതു പ്രകാരം ആശുപത്രികളെ കാര്യക്ഷമതയോടെ സജ്ജമാക്കാനുമാവും. വീക്ക്ലി മാപ്പുകൾ More
 
കോവിഡിനെ പ്രതിരോധിക്കാൻ ലക്ഷണ സർവേയുമായി ഫേസ് ബുക്ക്

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ അമേരിക്കയിലെ പ്രശസ്തമായ കാർണിജി സർവകലാശാലയുമായി കൈകോർത്ത് ഫേസ് ബുക്ക്. ഉപയോക്താക്കൾക്കിടയിലെ വൈറസ് ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത് സർവകലാശാലയിലെ ഗവേഷകരാണ്. പൊതുവെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെടാത്തവർക്കും സർവേയിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് മറുപടി നല്കാം.

അമേരിക്കയിലാണ് സിംപ്റ്റം സർവേയ്ക്കു തുടക്കമിടുന്നത്. വിജയകരമെന്നു കണ്ടാൽ ലോകം മുഴുവൻ വ്യാപിപ്പിക്കും.

ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിലൂടെ കോ വിഡ്- 19 ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും അതു പ്രകാരം ആശുപത്രികളെ കാര്യക്ഷമതയോടെ സജ്ജമാക്കാനുമാവും. വീക്ക്ലി മാപ്പുകൾ അവലോകനം ചെയ്യുന്നതു വഴി വൈറസ് വ്യാപനത്തിൻ്റെ ഗതിവേഗത്തെപ്പറ്റി കൃത്യമായ സൂചനകൾ ലഭ്യമാകും. വെൻ്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുൻകൂട്ടി സജ്ജമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ലോക്ക് ഡൗൺ കടുപ്പിക്കണോ, അയവു വരുത്തണോ തുടങ്ങിയ നിർണായക തീരുമാനങ്ങൾക്കും ഇത് സഹായകമാകും.

ലക്ഷണ സർവേ കൂടാതെ ഡിസീസ് പ്രിവൻഷൻ മാപ്പുകളും ഫേസ്ബുക്ക് പുറത്തിറക്കുന്നുണ്ട്. ഡാറ്റ ഫോർ ഗുഡ് പ്രോഗ്രാമിൻ്റെ ഭാഗമായി തയ്യാറാക്കുന്ന രോഗ പ്രതിരോധ മാപ്പുകൾ വഴി വരും ദിവസങ്ങളിൽ പകർച്ചവ്യാധി വ്യാപനത്തിന് സാധ്യത കൂടുതലുള്ള ഇടങ്ങൾ പ്രവചിക്കാനാവും.

സ്വകാര്യത ഉറപ്പു വരുത്തിയാണ് ലക്ഷണ സർവേ, രോഗ പ്രതിരോധ മാപ്പുകൾ എന്നിവ അവതരിപ്പിക്കുന്നതെന്ന് ഫേസ് ബുക്ക് സ്ഥാപകനും സിഇഒ യുമായ മാർക്ക് സുക്കർബർഗ് തൻ്റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചു.