Movie prime

മഹാരാഷ്ട്ര: ഫഡ്നവിസ് മുഖ്യമന്ത്രി, അജിത്ത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രി

എൻ സി പി ക്കുള്ളിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടന്ന വൻ അട്ടിമറി നീക്കത്തിൽ മഹാരാഷ്ട്രയിൽ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി നേതാവും ശരത് പവാറിന്റെ അനന്തിരവനുമായ അജിത്ത് പവാറിന് ഉപമുഖ്യമന്ത്രി പദവി നൽകി. വെള്ളിയാഴ്ച വൈകീട്ട് എൻ സി പി നേതാവ് ശരത് പവാർ മാധ്യമങ്ങളെ അറിയിച്ച കാര്യങ്ങൾക്കു കടകവിരുദ്ധമായ സംഭവ വികാസങ്ങളാണ് ഒറ്റ രാത്രി കൊണ്ട് നടന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശിവസേന- എൻ More
 
മഹാരാഷ്ട്ര: ഫഡ്നവിസ് മുഖ്യമന്ത്രി, അജിത്ത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രി

എൻ സി പി ക്കുള്ളിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടന്ന വൻ അട്ടിമറി നീക്കത്തിൽ മഹാരാഷ്ട്രയിൽ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി നേതാവും ശരത് പവാറിന്റെ അനന്തിരവനുമായ അജിത്ത് പവാറിന് ഉപമുഖ്യമന്ത്രി പദവി നൽകി.

വെള്ളിയാഴ്ച വൈകീട്ട് എൻ സി പി നേതാവ് ശരത് പവാർ മാധ്യമങ്ങളെ അറിയിച്ച കാര്യങ്ങൾക്കു കടകവിരുദ്ധമായ സംഭവ വികാസങ്ങളാണ് ഒറ്റ രാത്രി കൊണ്ട് നടന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശിവസേന- എൻ സി പി – കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി സർക്കാർ രൂപീകരിക്കുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം.

അതുപ്രകാരം ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും എന്നാണ് മുഴുവൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അഞ്ചു വർഷവും മുഖ്യമന്ത്രി പദം ശിവസേനക്ക് തന്നെയായിരിക്കും എന്ന ധാരണയും ഉണ്ടായിരുന്നതാണ്. അതിനിടയിലാണ് എൻ സി പി യിൽ ഒരു വിഭാഗത്തെ അടർത്തിമാറ്റി കുതിരക്കച്ചവടത്തിലൂടെ അധികാരം തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി പുറത്തെടുത്തത്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ദിനം പ്രതി മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നത്.

ഇതിനിടെ മഹാരാഷ്ട്ര സർക്കാർ രൂപവൽക്കരണത്തിൽ ബി ജെ പി യെ പിന്തുണക്കാനുള്ള അജിത്ത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും തീരുമാനത്തെ എൻ സി പി പിന്തുണക്കുന്നില്ലെന്നും ശരത്ത് പവാർ ട്വീറ്റ് ചെയ്തു.

സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി ശനിയാഴ്ച ശിവസേന- എൻ സി പി – കോൺഗ്രസ്സ് നേതാക്കൾ സംയുക്തമായി ഗവർണറെ കാണാനിരിക്കെയാണ് നാടകീയമായ സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്. കൂറുമാറ്റവും കുതിരക്കച്ചവടവും ഉൾപ്പെടെ വരും ദിവസങ്ങളിൽ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിയാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്.