Movie prime

കർഷകർക്ക് നിയമസഹായം, 70 പേരുള്ള അഭിഭാഷക സംഘത്തെ ഡൽഹിയിൽ നിയോഗിച്ചതായി അമരിന്ദർ സിങ്ങ്

Famers agitation കർഷകരെ കള്ളക്കേസിൽ കുടുക്കി സമരത്തെ തളർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കങ്ങൾ ശക്തമാകുന്നതിനിടയിൽ കർഷകർക്കായി സുശക്തമായ നിയമ സഹായസെൽ രൂപീകരിച്ച് പഞ്ചാബ് സർക്കാർ. കർഷകരെ നിയമ പ്രശ്നങ്ങളിൽ സഹായിക്കാൻ 70 പേരടങ്ങുന്ന വിപുലമായ അഭിഭാഷക സംഘത്തെ ഡൽഹിയിൽ നിയോഗിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങ് ട്വീറ്റ് ചെയ്തു.Famers agitation ഡൽഹി പൊലീസ് കേസെടുത്ത കർഷകർക്ക് വേഗത്തിൽ നിയമപരമായ സഹായം ഉറപ്പാക്കാൻ പഞ്ചാബ് സർക്കാർ ഇതിനോടകം 70 പേരടങ്ങുന്ന അഭിഭാഷകരുടെ ഒരു സംഘത്തെ ഡൽഹിയിൽ നിയോഗിച്ചിട്ടുണ്ട്. More
 
കർഷകർക്ക് നിയമസഹായം, 70 പേരുള്ള അഭിഭാഷക സംഘത്തെ ഡൽഹിയിൽ നിയോഗിച്ചതായി അമരിന്ദർ സിങ്ങ്

Famers agitation
കർഷകരെ കള്ളക്കേസിൽ കുടുക്കി സമരത്തെ തളർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കങ്ങൾ ശക്തമാകുന്നതിനിടയിൽ കർഷകർക്കായി സുശക്തമായ നിയമ സഹായസെൽ രൂപീകരിച്ച് പഞ്ചാബ് സർക്കാർ. കർഷകരെ നിയമ പ്രശ്നങ്ങളിൽ സഹായിക്കാൻ 70 പേരടങ്ങുന്ന വിപുലമായ അഭിഭാഷക സംഘത്തെ ഡൽഹിയിൽ നിയോഗിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങ് ട്വീറ്റ് ചെയ്തു.Famers agitation

ഡൽഹി പൊലീസ് കേസെടുത്ത കർഷകർക്ക് വേഗത്തിൽ നിയമപരമായ സഹായം ഉറപ്പാക്കാൻ പഞ്ചാബ് സർക്കാർ ഇതിനോടകം 70 പേരടങ്ങുന്ന അഭിഭാഷകരുടെ ഒരു സംഘത്തെ ഡൽഹിയിൽ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തി കാണാതായ കർഷകരുടെ പ്രശ്നത്തിൽ എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഈ വിഷയം താൻ വ്യക്തിപരമായി ഏറ്റെടുക്കുന്നു. കാണാതായ കർഷകർ എത്രയും വേഗം സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കും. സഹായത്തിനായി 112 നമ്പറിൽ വിളിക്കുക എന്നാണ് അമരിന്ദർ സിങ്ങിൻ്റെ ട്വീറ്റ്.

അതിനിടെ കർഷക സമരത്തെ തകർക്കാനുള്ള ബോധപൂർവമായ നീക്കങ്ങളിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ പിന്മാറണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കള്ളക്കേസുകൾ ചുമത്തി കർഷകരെ തടവിലിടുന്ന ഹീനമായ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം. കർഷക സമരത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്ന സമീപനം നിർത്തണം. സമരകേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളിൽ ഭംഗം വരുത്തുന്നത് ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. കിസാൻ മോർച്ചയുടെ 250-ഓളം ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ലജ്ജാവഹമാണ്. കേന്ദ്ര ഐ ടി മന്ത്രാലയമാണ് പരിഹാസ്യമായ ഈ നീക്കത്തിന് പിന്നിലുള്ളത്.

എന്തുവന്നാലും വിജയം കാണാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12-നും 3-നും ഇടയിൽ ദേശീയ പാതകളും സംസ്ഥാന പാതകളും തടഞ്ഞുകൊണ്ട് സമരം കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം.