Movie prime

കാർഷിക ബില്ലുകൾ കർഷകരുടെ മരണമണി

Farm Bill അമേരിക്കൻ മാതൃകയിലുള്ള കോർപറേറ്റ് അനുകൂല കൃഷി വിപണി പരിഷ്കാരങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി നടപ്പിലാക്കിയ ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ നാല് ലക്ഷത്തോളം കർഷകരെയാണ് ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. മാത്രമല്ല ലക്ഷക്കണക്കിന് കർഷകർ കുടിയേറ്റ തൊഴിലാളികളായി. ഇത്രയൊക്കെ വസ്തുതകൾ മുന്നിലുണ്ടായിട്ടും 2020 ജൂണിൽ ഇറക്കിയ ഓർഡിനൻസുകൾക്കെതിരെ മൗനം പാലിച്ച പ്രതിപക്ഷ കക്ഷികൾ- ഇടത് സംഘടനകൾ പോലും- പഞ്ചാബിലും ഹരിയാനയിലും മധ്യപ്രദേശിലും കർഷകർ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്.Farm Bill എഴുത്തുകാരനും ഇടതുപക്ഷ രാഷ്ട്രീയ More
 
കാർഷിക ബില്ലുകൾ കർഷകരുടെ മരണമണി

Farm Bill

അമേരിക്കൻ മാതൃകയിലുള്ള കോർപറേറ്റ് അനുകൂല കൃഷി വിപണി പരിഷ്കാരങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി നടപ്പിലാക്കിയ ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ നാല് ലക്ഷത്തോളം കർഷകരെയാണ് ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. മാത്രമല്ല ലക്ഷക്കണക്കിന് കർഷകർ കുടിയേറ്റ തൊഴിലാളികളായി. ഇത്രയൊക്കെ വസ്തുതകൾ മുന്നിലുണ്ടായിട്ടും 2020 ജൂണിൽ ഇറക്കിയ ഓർഡിനൻസുകൾക്കെതിരെ മൗനം പാലിച്ച പ്രതിപക്ഷ കക്ഷികൾ- ഇടത് സംഘടനകൾ പോലും- പഞ്ചാബിലും ഹരിയാനയിലും മധ്യപ്രദേശിലും കർഷകർ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്.Farm Bill

എഴുത്തുകാരനും ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനുമായ മോചിത മോഹനൻ എഴുതുന്നു.

കാർഷിക ബില്ലുകൾ കർഷകരുടെ മരണമണി

കർഷകരുടെ പുരോഗതിക്കെന്ന വ്യാജേന മോദി സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക ബില്ലുകൾ ഇന്ത്യൻ കർഷകരുടെ മരണമണിയാണ്.
ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്.
മൂന്ന് പ്രധാനപ്പെട്ട കാർഷിക വിപണി പരിഷ്കാരങ്ങളാണ് സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏക പക്ഷീയമായി പാസ്സാക്കിയത്.

1) 1955-ലെ അവശ്യവസ്തുനിയമത്തിന്റെ ഭേദഗതി

2 ) പ്രാദേശിക ഭരണ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന 200-300 ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഗ്രാമീണ ചന്തകൾക്ക് (മണ്ഡികൾ) പുറത്ത് ആർക്കും വിപണനം നടത്താൻ അനുമതി നൽകുന്ന ഭേദഗതി

3) രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുന്ന കരാർ നിയമം.

അവശ്യവസ്തു നിയമത്തിന്റെ ഭേദഗതി അനുസരിച്ച് വൻകിട കമ്പനികൾക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നു. അത് കൊണ്ട് തന്നെ കാർഷികമേഖലയിലെ വിദഗ്ധർ ഈ ബില്ലിനെ ‘ഫ്രീഡം ഫോർ കോർപറേറ്റ്സ് ‘ എന്നാണ് വിശേഷിപ്പിച്ചത്.

അദാനി, ടാറ്റ, റിലയൻസ്, ബിർള തുടങ്ങിയ കമ്പനികൾക്ക് ഉത്പന്നങ്ങൾ സംഭരിച്ച് ക്ഷാമം സൃഷ്ടിക്കാൻ അവസരം ലഭിക്കുന്നു. മാത്രമല്ല സാധാരണ കൃഷിക്കാരുടെ ആശ്രയമായ ഗ്രാമ ചന്തകളെന്ന സംവിധാനത്തെ തകർത്ത്
കോർപറേറ്റുകളുടെ റീറ്റെയ്ൽ ശൃംഖലകൾ ആധിപത്യം സ്ഥാപിക്കും.

കർഷകർ വിപണിയിൽ ശക്തരല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ച് വിറ്റഴിക്കാനുള്ള സംവിധാനമായി 2003-ൽ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്റ്റ് (എപിഎംസിഎ) നിലവിൽ വന്നത്. ഇത് മാർക്കറ്റിൽ കർഷകരെ സുരക്ഷിതരാക്കി. ഈ നിയമമാണ് ഇപ്പോൾ മോദി സർക്കാർ തകർത്തിരിക്കുന്നത്. നവലിബറൽ നയങ്ങൾക്കനുസരിച്ച് “തുറന്ന വിപണി” സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എപിഎംസിഎ ഭേദഗതി ചെയ്തത്.കൃഷി മേഖല കോർപ്പറേറ്റുകൾക്ക് കൈമാറി താങ്ങ് വില (Minimum Support Price) നിർത്തലാക്കുന്നതിന്റെ ഭാഗമാണിത്.

അമേരിക്കൻ മാതൃകയിലുള്ള കോർപറേറ്റ് അനുകൂല കൃഷി വിപണി പരിഷ്ക്കാരങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി നടപ്പിലാക്കിയ ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ നാല് ലക്ഷത്തോളം കർഷകരെയാണ് ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. മാത്രമല്ല ലക്ഷക്കണക്കിന് കർഷകർ കുടിയേറ്റ തൊഴിലാളികളായി. ഇത്രയൊക്കെ വസ്തുതകൾ മുന്നിലുണ്ടായിട്ടും 2020 ജൂണിൽ ഇറക്കിയ ഓർഡിനൻസുകൾക്കെതിരെ മൗനം പാലിച്ച പ്രതിപക്ഷ കക്ഷികൾ- ഇടത് സംഘടനകൾ പോലും- പഞ്ചാബിലും ഹരിയാനയിലും മധ്യപ്രദേശിലും കർഷകർ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്.

കേരളത്തിൽ 85 ശതമാനത്തോളം വരുന്ന ചെറുകിട, നാമമാത്ര കർഷകരും അവരെ നയിക്കുന്ന സംഘടനകളും ഇനിയും വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ല. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി കേരളത്തിൽ പുതിയ ബില്ലുകളുടെ പിൻബലത്തിൽ ആധിപത്യം സ്ഥാപിക്കും. ജനിതകമാറ്റം വരുത്തിയ വിളകൾ കേരളത്തിൽ വ്യാപകമാകും.

മുഴുവൻ കൃഷിക്കാരെയും ഒന്നിച്ച് അണിനിരത്തിയിട്ടുള്ള ഉജ്വല പ്രക്ഷോഭങ്ങൾക്ക് മാത്രമേ ഇന്ത്യൻ കാർഷിക സമ്പദ്ഘടനയെ കോർപറേറ്റുകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാവൂ.

അതുകൊണ്ട് തന്നെ സെപ്തംബർ 25-ന്റെ അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഴുവൻ ജനാധിപത്യവിശ്വാസികളും സമര രംഗത്തെത്തണം.