Movie prime

കർഷകർ അന്നദാതാക്കൾ, നക്സലുകളെന്ന് അവരെ ആരും വിളിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്ങ്

Farmers കർഷകർ അന്നദാതാക്കളാണെന്നും അവരെ ആദരിക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നക്സലുകൾ എന്നോ, ഖലിസ്ഥാനികൾ എന്നോ വിളിച്ചിട്ടില്ല. അവരെ ആരും അങ്ങിനെ വിളിക്കില്ല. അത്തരം ആരോപണങ്ങൾ അവർക്കെതിരെ ആരും ഒരിക്കലും ഉന്നയിക്കരുത്. കർഷകരെ അത്രയധികം ആദരിക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. കർഷകരോടുള്ള ബഹുമാനത്തിൽ തങ്ങൾ തലകുനിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.Farmers കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്നാഥ് സിങ്ങ് കുറ്റപ്പെടുത്തി. താൻ ഒരു കർഷകൻ്റെ മകനാണ്. More
 
കർഷകർ അന്നദാതാക്കൾ,  നക്സലുകളെന്ന് അവരെ ആരും വിളിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്ങ്

Farmers
കർഷകർ അന്നദാതാക്കളാണെന്നും അവരെ ആദരിക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നക്സലുകൾ എന്നോ, ഖലിസ്ഥാനികൾ എന്നോ വിളിച്ചിട്ടില്ല. അവരെ ആരും അങ്ങിനെ വിളിക്കില്ല. അത്തരം ആരോപണങ്ങൾ അവർക്കെതിരെ ആരും ഒരിക്കലും ഉന്നയിക്കരുത്. കർഷകരെ അത്രയധികം ആദരിക്കുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. കർഷകരോടുള്ള ബഹുമാനത്തിൽ തങ്ങൾ തലകുനിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.Farmers

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്നാഥ് സിങ്ങ് കുറ്റപ്പെടുത്തി. താൻ ഒരു കർഷകൻ്റെ മകനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചതും ഒരു ദരിദ്ര കുടുംബത്തിലാണ്. കർഷകർക്ക് ദോഷം ചെയ്യുന്ന ഒരു തീരുമാനവും തങ്ങൾ എടുക്കില്ല. കർഷക കുടുംബത്തിൽ ജനിച്ച തനിക്ക് കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി നല്ലപോലെ അറിയാനാവും. രാഹുൽ ഗാന്ധിക്ക് കൃഷിക്കാരെപ്പറ്റി എന്താണ് അറിയുക? അദ്ദേഹം ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്.

കർഷക സമരവുമായി ബന്ധപ്പെട്ട് കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച വിമർശനാത്മക നിലപാടിനെ രാജ്നാഥ് സിങ്ങ് തളളിക്കളഞ്ഞു. കാർഷിക നിയമ ഭേദഗതികൾ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. അതിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് ഉചിതമല്ല. വാർത്താ ഏജൻസിയായ
എഎൻഐ യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, ഇന്ന് കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നേരത്തേ നടത്തിയ ചർച്ചകൾ പരാജയമായിരുന്നു. മൂന്നു നിയമങ്ങളും പിൻവലിക്കണം എന്ന കടുത്ത നിലപാടിലാണ് പ്രക്ഷോഭകാരികൾ. ഡിസംബർ 8-നാണ് ഒടുവിൽ ചർച്ച നടന്നത്. ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടാൽ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സംഘടനകൾ.