Movie prime

അന്തിമ ലിസ്റ്റായി; അസമിൽ പത്തൊൻപത് ലക്ഷംപേർ ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്ത്

നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അസം എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രാവിലെ പത്തുമണിക്ക് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം പത്തൊൻപത് ലക്ഷം അസം പൗരന്മാർ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 3.11 കോടി(3,11,21,004) പേരുകൾ ഉൾപ്പെട്ട രജിസ്റ്ററാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം 19,06,657 പേരാണ് പുറത്തായത്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് അന്തിമ ലിസ്റ്റ് പുറത്തുവന്നതോടെ ലക്ഷക്കണക്കിന് പേരുടെ ജീവിതം ആശങ്കയുടെയും ഭീതിയുടെയും പിടിയിലമർന്നു. കഴിഞ്ഞ വർഷമാണ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 40 ലക്ഷം പേരാണ് ഒന്നാം ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടിരുന്നത്. More
 
അന്തിമ ലിസ്റ്റായി; അസമിൽ പത്തൊൻപത് ലക്ഷംപേർ ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്ത്

നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അസം എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ രാവിലെ പത്തുമണിക്ക് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം പത്തൊൻപത് ലക്ഷം അസം പൗരന്മാർ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 3.11 കോടി(3,11,21,004) പേരുകൾ ഉൾപ്പെട്ട രജിസ്റ്ററാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം 19,06,657 പേരാണ് പുറത്തായത്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് അന്തിമ ലിസ്റ്റ് പുറത്തുവന്നതോടെ ലക്ഷക്കണക്കിന് പേരുടെ ജീവിതം ആശങ്കയുടെയും ഭീതിയുടെയും പിടിയിലമർന്നു. കഴിഞ്ഞ വർഷമാണ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 40 ലക്ഷം പേരാണ് ഒന്നാം ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടിരുന്നത്.

പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെയെല്ലാം ഒറ്റയടിക്ക് വിദേശികളായി കണക്കാക്കില്ലെന്നും അത്തരം അപവാദ പ്രചാരണങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. എന്നാൽ ലക്ഷക്കണക്കിനാളുകൾ പരിഭ്രാന്തിയിലാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടം കൂടുന്നതും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു. 20,000 പാരാമിലിട്ടറി സേനാംഗങ്ങളെ സംഘർഷ സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി പലയിടങ്ങളിലും നേരത്തെതന്നെ 144 -ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആളുകൾക്ക് ഫോറിയണേഴ്‌സ് ട്രൈബ്യൂണലിൽ(എഫ് ടി) അപ്പീൽ നൽകാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അപ്പീലിനുള്ള സമയപരിധി 60 ദിവസത്തിൽ നിന്ന് 120 ദിവസമായി ഉയർത്തിയിട്ടുണ്ട്. നിയമസഹായം ആവശ്യമുള്ളവർക്ക് ജില്ലാ നിയമ സേവന വിഭാഗം വഴി അതിനുള്ള അവസരം ഒരുക്കും. ട്രൈബ്യൂണലുകളുടെ എണ്ണം ഉയർത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ അവ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

പട്ടികയിൽനിന്ന് പുറത്തായവർക്ക് പൗരത്വം തെളിയിക്കാൻ പത്ത് മാസത്തെ സമയം നൽകും. തുടർന്നാണ് നിയമപരമായ നടപടിക്രമങ്ങളിലേക്ക് കടക്കുക. കരുതൽ തടങ്കൽ അടക്കമുള്ള ശിക്ഷകളാണ് പുറത്താക്കപ്പെട്ടവരെ കാത്തിരിക്കുന്നത്. ട്രൈബ്യൂണൽ തള്ളുന്ന പരാതികളിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകാനുള്ള അവസരമുണ്ട്.

1951 ലാണ് അസമിൽ പൗരത്വ രജിസ്റ്റർ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1971 മാർച്ച് 25 ലെ സുപ്രീം കോടതി നിർദേശമനുസരിച്ച് 2015 വരെ രജിസ്റ്റർ പുതുക്കിയിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയലാണ് എൻ ആർ സി യുടെ ഉദ്ദേശ്യം എന്നാണ് സർക്കാർ വാദം.